Just In
- 2 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
സൂപ്പര്‍താര സ്ക്രീന്‍ പ്രസന്‍സുള്ള നടനാണ് ഉണ്ണി; മാളികപ്പുറം 100 കോടി പറ്റി വിഎ ശ്രീകുമാർ
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സോണി WH-CH700N വയര്‍ലെസ്സ് ANC ഹെഡ്ഫോണ്: ശക്തവും സമതുലിതവുമായ ശബ്ദം; ഇടത്തരം ANC
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പിന്നാക്കം പോയെങ്കിലും ഹോം തീയറ്റര്‍ സിസ്റ്റം, വയര്‍ലെസ്സ്- നോണ്‍ വയര്‍ലെസ്സ് ഓഡിയോ ആക്സസറീസ്, സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് സോണി.
റേറ്റിംഗ്: 4.0/5

ഗുണങ്ങള്‍
ദീര്‍ഘനേരം സുഖകരമായി ഉപയോഗിക്കാനാകുന്നു
മികച്ച ഓഡിയോ ഔട്ട്പുട്ട്
മണിക്കൂറുകളോളം ചാര്‍ജ് നില്ക്കുന്ന ബാറ്ററി
ദോഷങ്ങള്‍
ചാര്‍ജ് ആകാന്‍ കൂടുതല്‍ സമയമെടുക്കുന്നു
വയര്‍ ഉപയോഗിച്ച് കണക്ട് ചെയ്യുമ്പോഴുള്ള ഓഡിയോ ഔട്ട്പുട്ട് മികച്ചതല്ല
സംഗീതപ്രേമികള്‍ക്കായി നിരവധി ഉത്പന്നങ്ങളാണ് സോണി വിപണിയിലെത്തിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും പുതിയതാണ് WH-CH700N. 12990 രൂപ വിലയുള്ള ANC വയര്‍ലെസ്സ് AI ഹെഡ്ഫോണ് ഇന്ത്യയില്‍ ആമസോണ്‍, vplak.com എന്നിവിടങ്ങളില്‍ ലഭിക്കും.

ദീര്‍ഘനേരം സുഖകരമായി ഉപയോഗിക്കാനാകുന്ന രൂപകല്‍പ്പന
പ്രീമിയം ലുക്കോട് കൂടിയ സോണി WH-CH700N എഐ ഹെഡ്ഫോണുകള് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് WH-1000XM3 ANC ഹെഡ്ഫോണുകളെ ഓര്‍മ്മിപ്പിക്കുന്നു. പുതിയ വയര്‍ലെസ്സ് ഹെഡ്ഫോണിന്റെ ഇയര്‍കപ്പിന് ചെറിയ വ്യത്യാസമുണ്ട്. വലിയ ഭാരമില്ലാത്തതിനാല്‍ ദീര്‍ഘനേരം സുഖകരമായി ഇത് ഉപയോഗിക്കാനാകുന്നു. ഇയര്പാഡുകളിലെയും ഹെഡ്ബാന്ഡിലെയും മൃദുവായ കുഷനിംഗാണ് ഇത് സാധ്യമാക്കുന്നത്. ഇയര്കപ്പിലെ കുഷനിംഗിന് ഭാരമുണ്ടെങ്കിലും അത് സംഗീതാസ്വാദനത്തെ തെല്ലും ബാധിക്കുന്നില്ല.

തിരിക്കാവുന്ന ഇയര്‍കപ്പുകള്‍
തിരക്കാവുന്ന (സെമി ഫോള്‍ഡബിള്‍) ഇയര്കപ്പുകളാണ് ഹെഡ്ഫോണിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഇത് ബാഗിലും മറ്റും കൊണ്ടുനടക്കാന്‍ എളുപ്പമാണ്. വലുപ്പമുള്ള ഇയര്കപ്പുകളായിതിനാല് ചെവികളെ നന്നായി ഉള്‍ക്കൊള്ളാനാകുന്നുണ്ട്. മാറ്റ് ടെക്സചറാണ് ഇയര്കപ്പുകള്ക്ക് നല്‍കിയിരിക്കുന്നത്. ചെറിയ തിളക്കവുമുണ്ട്. ഇത് ഇയര്കപ്പുകളെ സുന്ദരമാക്കുന്നു.

പോര്‍ട്ടുകളും കീകളും
ഹെഡ്ഫോണിന്റെ ഇടത് ഇയര്‍കപ്പില്‍ പവര്‍ കീയും എല്‍ഇഡിയും സ്ഥിതി ചെയ്യുന്നു. ഹെഡ്ഫോണ് ഓണാകുമ്പോള്‍ എല്‍ഇഡി തെളിയും. കുറച്ചുനേരം പവര്‍ കീയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ബാറ്ററിയിലെ ചാര്‍ജ് നില അറിയാനാകും. ഇടത് പാനലില്‍ താഴ്ഭാഗത്തായി ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി പോര്‍ട്ടുണ്ട്. ഇത് യുഎസ്ബി ടൈപ്പ് സി പോര്ട്ടായിരുന്നെങ്കില് കൂടുതല്‍ നന്നാകുമായിരുന്നു. AUX കേബിള്‍ ബന്ധിപ്പിക്കുന്നതിനായി 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കുണ്ട്. ഇതിന് അടുത്ത് വലതുവശത്തായി നോയ്സ് ക്യാന്സലേഷന് (NC) സ്വിച്ച് സ്ഥാപിച്ചിരിക്കുന്നു.
ഓഡിയോ പ്ലേബാക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളാണ് വലത് ഇയര്‍കപ്പില്‍. പ്ലേ/പോസ് എന്നിവയ്ക്കായി ചെറിയ ബട്ടണ്‍ സ്ലൈഡറുണ്ട്. ഇതുപയോഗിച്ച് പാട്ടുകള്‍ തിരഞ്ഞെടുക്കാം. ഇതിനായി ബട്ടണ്‍ മുകളിലേക്കും താഴേക്കും നിരക്കിയാല്‍ മതി. ശബ്ദം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുള്ള കീകള്‍ താഴ്ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു. സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് പോര്‍ട്ടുകളും കീകളും ക്രമീകരിച്ചിരിക്കുന്നത്.

സവിശേഷതകളും പ്രകടനവും
40 മില്ലീമീറ്ററ്# ഡൈനാമിക് ഡ്രൈവേഴ്സ്, 7-20000Hz ഫ്രീക്വന്‍സി റെസ്പോണ്‍സ് റെയ്ഞ്ച്, 97 db സെന്‍സിറ്റിവിറ്റി ലെവല്‍ എന്നിവയാണ് സോണി WH-CH700N ANC ഹെഡ്ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഇവ മികച്ച ശബ്ദവും ഗുണമേന്മയും ഉറപ്പുനല്‍കുന്നു. 3.5 മില്ലീമീറ്റര്‍ ഓഡിയോ പോര്‍ട്ടിന്റെ സഹായത്തോടെ AUX കേബിള്‍ ബന്ധിപ്പിക്കാം. ചാര്‍ജ് ചെയ്യുന്നതിന് മൈക്രോ യുഎസ്ബി പോര്‍ട്ടുണ്ട്.
വയര്‍ലെസായി ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് എഐ നോയ്സ് ക്യാന്സലേഷന് ഹെഡ്ഫോണ് ബ്ലൂടൂത്താണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റുകള്, ലാപ്ടോപ്പുകള് തുടങ്ങി ഏത് ഉപകരണവുമായും ബ്ലൂടൂത്ത് ഉപയോഗിച്ച് ഇതിനെ ബന്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡിലും iOS-ലും പ്രവര്‍ത്തിക്കും. 7-8 അടി ദൂരെയുള്ള ഉപകരണവുമായി ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്യുമ്പോള്‍ പോലും ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകുന്നില്ല. 35 അടി പരിധിയിലുള്ള ഉപകരണങ്ങളുമായി ഹെഡ്ഫോണ് ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാന്‍ സാധിക്കും. ഇത് ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയ്ക്കുന്നു.
ഉന്നതനിലവാരം പുലര്‍ത്തുന്ന ശബ്ദമാണ് സോണി WH-CH700N എഐ നോയ്സ് ക്യാന്സലേഷന് ഹെഡ്ഫോണിന്റെ സവിശേഷത. ഏത് തരത്തിലുള്ള പാട്ടുകള്‍ പ്ലേ ചെയ്യുമ്പോഴും ഇത് അനുഭവവേദ്യമാകുന്നുണ്ട്. സമതുലിതമാണ് ശബ്ദം. ബാസ്, ട്രെബിള്‍ എന്നിവയൊന്നും മുഴച്ചുനില്‍ക്കുന്നില്ല.
പാട്ടില്‍ നിന്ന് പശ്ചാത്തലത്തിലെ സംഗീതോപകരണങ്ങളുടെ ശബ്ദം കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. നന്നായി ആസ്വദിക്കാന്‍ ശബ്ദം 60 ശതമാനത്തില്‍ വച്ചാല്‍ മതി. പരമാവധി ശബ്ദത്തില്‍ വച്ചാല്‍ പോലും പതര്‍ച്ചയോ വ്യക്തതക്കുറവോ ഉണ്ടാകുന്നില്ല. മാത്രമല്ല എത്ര ഉച്ചത്തില്‍ വച്ചാലും പാട്ട് പുറത്തുപോകുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. സ്വകാര്യത നഷ്ടപ്പെടാതെ തന്നെ പാട്ടുകള്‍ ആസ്വദിക്കാമെന്ന് സാരം.

കാര്യക്ഷമമല്ലാത്ത വോയ്സ് ക്യാന്സലേഷന്
12988 രൂപയ്ക്ക് വോയ്സ് ക്യാന്സലേഷന് പോലുള്ള പ്രീമിയം ഫീച്ചര്‍ കിട്ടുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇത് നിരാശപ്പെടുത്തുന്നു. വോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ ഓണ്‍ ആക്കിയിരിക്കുമ്പോഴും പുറത്തെ ശബ്ദകോലാഹാലം ചെവികളിലെത്തുന്നുവെന്ന് ദു:ഖത്തോടെ പറയട്ടെ. ഇയര്കപ്പുകളുടെ വലുപ്പം കൂടിയതുകൊണ്ടാകാം ഇത് സംഭവിക്കുന്നത്. ഇപ്പറഞ്ഞതിന് അര്‍ത്ഥം വോയ്സ് ക്യാന്സലേഷന് സമ്പൂര്‍ണ്ണ പരാജയമാണെന്നല്ല. ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇതിന് കഴിയുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും തടയാനാകുന്നില്ലെന്ന് മാത്രം.

ഹെഡ്ഫോണ് കണക്ട് ആപ്പ്
ഹെഡ്ഫോണ് കണക്ട് ആപ്പോട് കൂടിയാണ് സോണി WH-CH700N വരുന്നത്. ഇതിന്റെ ആന്‍ഡ്രോയ്ഡ്, iOS പതിപ്പുകള്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഓഡിയോ ഔട്ട്പുട്ട് രാകിമിനുക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹെഡ്ഫോണിലെ എന്‍സി കീ അമര്‍ത്താതെ തന്നെ ആപ്പിന്റെ സഹായത്തോടെ നോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യാം. ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാനും ആപ്പ് പ്രയോജനപ്പെടുത്താം. ഗൂഗിള്‍ അസിസ്റ്റന്റ് ഒരുവിധ പ്രശ്നങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒറ്റ ചാര്‍ജില്‍ ഒരുദിവസം നില്ക്കുന്ന ബാറ്ററി
ഹെഡ്ഫോണ് ബാറ്ററികളിലെ ചാമ്പ്യനാണ് സോണി CH700N-ല്‍ ഉള്ളത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 35 മണിക്കൂര്‍ ബാറ്ററി നില്‍ക്കുമെന്ന് സോണി അവകാശപ്പെടുന്നു. ഉപയോഗത്തില്‍ നിന്ന് ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെടും. ഇടതടവില്ലാതെ ഉപയോഗിച്ചാല്‍ പോലും ബാറ്ററി ചാര്‍ജ് ഒരുദിവസം മുഴുവന്‍ നില്‍ക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470