ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമായി സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ (Soundcore Infini Pro Soundbar) ഇന്ത്യയിൽ അവതരിപ്പിച്ചു. 2019 ജനുവരിയിൽ യുഎസിൽ അവതരിപ്പിച്ച ഇത് ഇപ്പോൾ ഇന്ത്യൻ വിപണിയിലെത്തി കഴിഞ്ഞു. ട്വീറ്ററുകളും സബ് വൂഫറുകളുമുള്ള സംയോജിത 2.1 ചാനൽ ഡിസൈൻ സൗണ്ട്കോർ ഇൻഫിനി പ്രോയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. കസ്റ്റമൈസ് ചെയ്യ്ത സൗണ്ട് മോഡുകളും ധാരാളം കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ വരുന്നു. ഒരു റിമോട്ട് കൺഡ്രോളുമായി വരുന്ന സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാറിന് മെലിഞ്ഞ രൂപകൽപ്പനയാണ്. ലോകത്തിലെ ആദ്യത്തെ ഓൾ-ഇൻ-വൺ ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാറാണിതെന്ന് അങ്കർ ബ്രാൻഡ് അവകാശപ്പെടുന്നു.

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ: ഇന്ത്യയിൽ വില

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ: ഇന്ത്യയിൽ വില

15,999 രൂപയ്ക്ക് സൗണ്ട്കോർ അങ്കർ നൽകിയ ഇൻഫിനി പ്രോ സൗണ്ട്ബാറിന് ഇന്ത്യയിൽ ഫ്ലിപ്കാർട്ടിൽ നിന്നും ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഇത് ഒരു 14,499 രൂപയ്ക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ്, ക്രെഡിറ്റ് / ഡെബിറ്റ് ഇഎംഐ ഇടപാടുകൾ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, പ്രതിമാസം 2,417 രൂപ വരുന്ന നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നു.

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ: സവിശേഷതകൾ

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ: സവിശേഷതകൾ

സൗണ്ട്കോർ ഇൻഫിനി പ്രോയിൽ രണ്ട് 3 ഇഞ്ച് സബ് വൂഫറുകൾ, രണ്ട് 2.5 ഇഞ്ച് മിഡ് റേഞ്ച് ഡ്രൈവറുകൾ, രണ്ട് 1 ഇഞ്ച് ട്വീറ്ററുകൾ, മൊത്തം 120W ഔട്ട്പുട്ടിനായി രണ്ട് ബാസ് പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ഡോൾബി ഡിജിറ്റൽ, ഡോൾബി ട്രൂ എച്ച്ഡി, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡോൾബി അറ്റ്‌മോസ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ആദ്യത്തെ ഓൾ-ഇൻ-വൺ ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാർ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. മൂവി, മ്യൂസിക്, വോയ്‌സ് എന്നിങ്ങനെ മൂന്ന് ഇക്യു മോഡുകളുമായാണ് ഇത് വിപണിയിൽ വരുന്നത്.

എംഐ സ്മാർട്ട് സ്പീക്കർ വാങ്ങുമ്പോൾ നേടു എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സൗജന്യമായിഎംഐ സ്മാർട്ട് സ്പീക്കർ വാങ്ങുമ്പോൾ നേടു എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സൗജന്യമായി

സൗണ്ട്കോർ ഇൻഫിനി പ്രോ

സൗണ്ട്കോർ ഇൻഫിനി പ്രോ ബ്ലൂടൂത്ത് 5.0, എ 2 ഡിപി 1.2, എവിആർസിപി 1.5, എസ്ബിസി ഡീകോഡിംഗ് എന്നിവയ്ക്കൊപ്പം എച്ച്ഡിഎംഐ എആർസി, എച്ച്ഡിഎംഐ ഇൻ പാസ് ത്രൂ, ഡിജിറ്റൽ ഒപ്റ്റിക്കൽ, ട്ട്, 3.5 എംഎം ആക്സിലറി കണക്ഷൻ, യുഎസ്ബി പോർട്ട് തുടങ്ങിയവ കണക്റ്റിവിറ്റിക്കായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സൗണ്ട്ബാറിന് 3.3 കിലോഗ്രാമാണ് ഭാരം വരുന്നത്. ഈ സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാറിന്‌ ഒരു റിമോട്ട് കൺഡ്രോളും ലഭിക്കുന്നു.

സൗണ്ട്കോർ ഇൻഫിനി പ്രോ സൗണ്ട്ബാർ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇതിലെ എച്ച്ഡിഎംഐ എആർ‌സി സവിശേഷത കൊണ്ട് ടിവി റിമോട്ട് ഉപയോഗിച്ച് സൗണ്ട്ബാറിലെ വോളിയം നിയന്ത്രിക്കാൻ കഴിയും. പാസ്-ത്രൂവിനായി 4 കെ എച്ച്ഡിആർ, ഡോൾബി വിഷൻ, ബ്ലൂ-റേ എന്നിവയുമായി ഇത് ജോടിയാക്കുന്നു. ലൈവ് ബാസ് ഔട്ട്‌പുട്ട് വർദ്ധിപ്പിക്കുന്നതിനായി കസ്റ്റമൈസ് ചെയ്യ്ത ഡിജിറ്റൽ സിഗ്നൽ പ്രോസസറായ കമ്പനിയുടെ ‘ബാസ്അപ്പ്' സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചുസ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
In India, the Soundcore Infini Pro soundbar has been released. In January 2019, it was released in the US and has now made its way to the Indian market. With tweeters and sub-woofers, the Soundcore Infini Pro features an integrated 2.1 channel architecture.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X