Home
Gadgets

സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

സൗണ്ട്കോർ ബൈ ആങ്കർ പുതിയ ലൈഫ് ക്യു 20 (Soundcore Life Q20) വയർലെസ് ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോൾ പുറത്തുള്ള ശബ്‌ദങ്ങൾ ട്യൂൺ ചെയ്യ്ത് ഇല്ലാതാക്കുവാൻ ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസിലേഷൻ (ANC) ഈ ഹെഡ്‌ഫോണുകൾ നൽകുന്നു. സൗണ്ട്കോർ ലൈഫ് ക്യു 20 ഹെഡ്‌ഫോണുകൾ ഹൈ-റെസ് ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ, ഓഡിയോ എക്‌സ്‌പീരിയൻസ് കൂടുതൽ മികച്ചതാക്കുവാൻ 40 എംഎം, ഡൈനാമിക് ഡ്രൈവറുകൾ ഇതിൽ വരുന്നു. 100 ശതമാനത്തിലധികം ബാസ് വർദ്ധിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്ന ബാസ്അപ്പ് മോഡാണ് ഹെഡ്‌ഫോണുകൾക്ക് വരുന്നത്. സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 18 മാസം വാറണ്ടിയും ലഭിക്കുന്നു.

സൗണ്ട്കോർ ലൈഫ് ക്യു 20: ഇന്ത്യയിൽ വില

സൗണ്ട്കോർ ലൈഫ് ക്യു 20: ഇന്ത്യയിൽ വില

സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾക്ക് ഇന്ത്യയിൽ 9,999 രൂപയാണ് വില വരുന്നത്. ഈ ഹെഡ്‍ഫോൺ ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വഴി നിങ്ങൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകൾക്ക് അഞ്ച് ശതമാനം കിഴിവ്, പ്രതിമാസം 1,111 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് 1,000 രൂപയും ലഭിക്കുന്നതാണ്. മുൻപ്, സൂചിപ്പിച്ചതുപോലെ, സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ 18 മാസം വാറണ്ടിയും ലഭിക്കും.

സൗണ്ട്കോർ ലൈഫ് ക്യു 20 സവിശേഷതകൾ

സൗണ്ട്കോർ ലൈഫ് ക്യു 20 സവിശേഷതകൾ

സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ ഹൈബ്രിഡ് എഎൻസി സപ്പോർട്ടുമായി വരുന്നു. അതിന്റെ നാല് ഇൻബിൽറ്റ് ഹൈ-സെൻസിറ്റിവിറ്റി എഎൻസി മൈക്രോഫോണുകൾ (അകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്നു) ഈ ഡിവൈസിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കി. പുറത്ത് നിന്നും വരുന്ന കാറുകൾ, വിമാനങ്ങൾ എന്നിവപോലുള്ളവയുടെ ശബ്‍ദം 90 ശതമാനം വരെ ഇതിൽ കുറയ്ക്കാൻ കഴിയും. ലൈഫ് ക്യു 20 ഹെഡ്‌ഫോണുകളിൽ ക്രമീകരിക്കാവുന്ന പാഡ്ഡ് ഹെഡ്‌ബാൻഡ്, 90 ഡിഗ്രി വരെ നീങ്ങുന്ന ഫോൾഡബിൾ ഇയർ കപ്പുകൾ തുടങ്ങിയവ വരുന്നു. ഹെഡ്‌ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ചെവിക്ക് വേദനയോ അസ്വസ്ഥതയോ വരാതിരിക്കുവാൻ ചുറ്റും ഇയർകപ്പുകൾ യോജിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.

സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ

മികച്ച ഓഡിയോ ക്വാളിറ്റി സപ്പോർട്ടുള്ള ഹൈ-റെസ് ഓഡിയോയ്ക്കും ഹെഡ്‌ഫോണുകളിൽ 40 എംഎം, ഡൈനാമിക് ഡ്രൈവറുകൾ ഉണ്ട്. സൗണ്ട്കോർ ലൈഫ് ക്യു 20 വയർലെസ് ഹെഡ്‌ഫോണുകൾ 100 ശതമാനത്തിലധികം ബാസ് വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ബാസ്അപ്പ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നു. പ്ലേ ബട്ടൺ രണ്ട് തവണ അമർത്തി ഉപയോക്താക്കൾക്ക് ഈ ബാസ്അപ്പ് മോഡ് പ്രവർത്തനക്ഷമമാക്കാനും ശബ്‌ദത്തിലെ വ്യത്യാസം ഉടനടി കേൾക്കാനും കഴിയും. സൗണ്ട്കോർ ലൈഫ് ക്യു 20 ഹെഡ്‌ഫോണുകൾക്ക് ആക്റ്റീവ് നോയ്‌സ് ക്യാൻസിലേഷൻ മോഡിൽ 30 മണിക്കൂർ വയർലെസ് പ്ലേബാക്ക് സമയവും സ്റ്റാൻഡേർഡ് മോഡിൽ 60 മണിക്കൂർ വരെ പ്ലേബാക്ക് സമയവും ലഭിക്കുന്നു.

ലൈഫ് ക്യു 20 ഹെഡ്‌ഫോണുകൾ

ലൈഫ് ക്യു 20 ഹെഡ്‌ഫോണുകൾ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നുവെന്ന് സൗണ്ട്കോർ അവകാശപ്പെടുന്നു. അഞ്ച് മിനിറ്റ് ചാർജ് നാല് മണിക്കൂർ വരെ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് 5.0 അനുയോജ്യത കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വയർഡ് പ്ലേബാക്കിന്റെ ആവശ്യകത വരുമ്പോൾ ഉപയോഗിക്കുവാൻ ഒരു 3.5 എംഎം ഓക്സ് കേബിളും ബോക്സിലുണ്ട്.

Best Mobiles in India

English summary
For blocking out loud noises when you want to the headphones come with hybrid active noise cancellation (ANC). In order to improve the audio experience, Soundcore Life Q20 headphones support hi-res audio and have 40 mm dynamic drivers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X