സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 വയർഡ് ഗെയിമിംഗ് ഹെഡ്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ
സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 വയർഡ് ഗെയിമിംഗ് ഹെഡ്ഫോണുകൾ അങ്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. കൃത്യമായ ശ്രവണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രൈവർ എൻക്ലോസറുകൾ, അൾട്രാ മോടിയുള്ള നിർമ്മാണം, ഭാരം കുറഞ്ഞ ഡിസൈൻ എന്നിവ ഈ ഹെഡ്‌ഫോണുകളുടെ പ്രത്യകതകളാണ്. സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്‌ഫോണുകൾ ഒരു വെർച്വൽ 7.1-സറൗണ്ട് സൗണ്ട് എക്സ്‌പീരിയൻസ് നൽകുന്നു. ഒപ്പം സൗണ്ട് സൗൺകോർ അപ്ലിക്കേഷനിലൂടെ കസ്റ്റമൈസ് ചെയ്യാനും കഴിയും. ഈ രണ്ട് ഹെഡ്‌ഫോണുകളുടെയും മൈക്കുകൾ നീക്കം ചെയ്യാവുന്നവയാണ്. വാട്ടർ ആൻഡ് സ്വെറ്റ് റെസിസ്റ്റിവിറ്റിക്കുള്ള ഐപിഎക്സ് 5 റേറ്റിംഗുമായി ഈ ഗെയിമിംഗ് ഹെഡ്ഫോണുകൾ വരുന്നു.

സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3: ഇന്ത്യയിൽ വില, ലഭ്യത
സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്ഫോണുകൾക്ക് ഇന്ത്യയിൽ യഥാക്രമം 2,999 രൂപ, 3,999 രൂപ വില വരുന്നു. പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഗെയിമിംഗ് ഹെഡ്ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഈ രണ്ട് ഹെഡ്ഫോണുകൾക്കും 18 മാസത്തെ വാറണ്ടിയുണ്ട്.

സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3: സവിശേഷതകൾ
സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്ഫോണുകൾ കൃത്യമായ ശ്രവണവും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡ്രൈവർ എൻക്ലോസറിലൂടെ ഇൻ-ഗെയിം സവിശേഷതയും നൽകുന്നു. ഇത് ഡിസ്റ്റന്റ് ഗൺഫയർ, ഫുട്‍സ്റ്റെപ്പ്സ് എന്നിവപോലുള്ള ശബ്ദങ്ങൾ വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. ഇത് ഗെയിമർമാരെ ശത്രുക്കളുടെ സ്ഥാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. പഞ്ചി ബാസും ഉയർന്ന ഫിഡിലിറ്റി ശബ്ദവും നൽകുന്ന 52 എംഎം ഡ്രൈവറുകൾ ഈ രണ്ട് ഹെഡ്‌ഫോണുകളിലും വരുന്നു. സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്‌ഫോണുകൾ ഒരു വെർച്വൽ 7.1 സറൗണ്ട് സൗണ്ട് എക്സ്‌പീരിയൻസ് നൽകുന്നു. സൗണ്ട്കോർ അപ്ലിക്കേഷനിൽ നിലവിലുള്ള ഇക്യു പ്രീസെറ്റുകളുടെയും സൗണ്ട് മോഡുകളുടെയും ഒരു വലിയ ശേഖരം ഉപയോഗിച്ച് ശബ്‌ദം കസ്റ്റമൈസ് ചെയ്യുവാൻ കഴിയും.

സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്ഫോണുകൾ മാരത്തൺ ഗെയിമിംഗിനായി അൾട്രാ- ഡ്യൂറബിൾ ആൻഡ് ലൈറ്റ്-വെയിറ്റ് തുടങ്ങിയ സവിശേഷതകൾ മുൻനിർത്തി നിർമിച്ചിരിക്കുന്നു. രണ്ട് ഹെഡ്‌ഫോണുകളുടെയും ഇയർപാഡുകൾ കൂളിംഗ് ജെൽ ഉപയോഗിച്ച് സോഫ്റ്റ് മെമ്മറി ഫോമിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. സേഫ് ഹിയറിങ് എക്സ്‌പീരിയൻസ് ഉറപ്പാക്കുന്നതിന് വോളിയം പരിമിതപ്പെടുത്തുന്ന സ്വിച്ചും ഇതിൽ ഉണ്ട്.

സൗണ്ട്കോർ സ്ട്രൈക്ക് 1, സൗണ്ട്കോർ സ്ട്രൈക്ക് 3 ഗെയിമിംഗ് ഹെഡ്‌ഫോണുകൾ വോയ്‌സ് ഇൻസുലേഷനായി സംയോജിത ഏകദിശയിലുള്ള മൈക്രോഫോണുകളുമായി വരുന്നു. വാട്ടർ ആൻഡ് സ്വെറ്റ് റെസിസ്റ്റിവിറ്റിയുമായി വരുന്ന ഈ ഹെഡ്ഫോണുകൾ ഐപിഎക്സ് 5 എന്ന് റേറ്റുചെയ്തിരിക്കുന്നു. സൗണ്ട്കോർ സ്ട്രൈക്ക് 1 ഹെഡ്‌ഫോണുകൾക്ക് 3.5 എംഎം ജാക്കും സൗണ്ട്കോർ സ്ട്രൈക്ക് 3 ഹെഡ്‌ഫോണുകൾക്ക് യുഎസ്ബി പോർട്ടും ഉണ്ട്. ഹെഡ്‌ഫോണുകൾ നിന്റെൻഡോ സ്വിച്ച്, പ്ലേസ്റ്റേഷൻ 4, എക്സ്ബോക്സ് വൺ, പിഎസ്പി, മാക്, വിൻഡോസ് പിസി, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ ഉപയോഗിക്കുവാൻ സാധിക്കും.


Click it and Unblock the Notifications








