ആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തി

|

വൺപ്ലസിന്റെ അഫോർഡബിൾ ഡിവൈസുകൾ അവതരിപ്പിക്കപ്പെടുന്ന നോർഡ് സീരീസിലെ ഏറ്റവും പുതിയ ഗാഡ്ജറ്റ് ആണ് വൺപ്ലസ് നോർഡ് വാച്ച്. ഏറെ നാൾ നീണ്ട ഹൈപ്പുകൾക്കൊടുവിൽ വൺപ്ലസ് നോർഡ് വാച്ച് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വൺപ്ലസിന്റേതായി ഇന്ത്യൻ വിപണിയിൽ എത്തിയ രണ്ടാമത്തെ മാത്രം സ്മാർട്ട് വാച്ചാണ് വൺപ്ലസ് നോർഡ് വാച്ച് (OnePlus Nord Watch).

 

വൺപ്ലസ്

14,000 രൂപ മുതലാണ് നേരത്തെ പുറത്തിറങ്ങിയ വൺപ്ലസ് വാച്ചിന് വില വരുന്നത്. ബജറ്റ് സെ​ഗ്മെന്റിൽ എത്തുന്ന സ്മാ‍ർട്ട് വാച്ചുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ സാഹചര്യം പരി​ഗണിച്ച് വില കുറഞ്ഞ നോ‍ർഡ് സീരിസിൽ പുതിയ ഡിവൈസ് അവതരിപ്പിച്ച് സ്മാ‍ർട്ട് വാച്ച് വിപണിയിൽ കൂടുതൽ സ്വാധീനം നേടാനാണ് കമ്പനി ശ്രമിക്കുന്നത്.

കൊണ്ട് പിടിച്ച പ്രചാരണം

ഇതിനായി കൊണ്ട് പിടിച്ച പ്രചാരണം വൺപ്ലസ് നടത്തുന്നുമുണ്ട്. വാട്ടർ പ്രൂഫും വെതർ പ്രൂഫുമായ മെറ്റീരിയൽസിൽ നിർമിച്ചതെന്നാണ് സ്മാർട്ട് വാച്ചിനെക്കുറിച്ച് വൺപ്ലസ് നടത്തുന്ന അവകാശവാദം. 10 ദിവസത്തെ ബാറ്ററി ബാക്കപ്പും വൺപ്ലസ് നോർഡ് വാച്ചിൽ കമ്പനി ഓഫർ ചെയ്യുന്നു. വൺപ്ലസ് നോർഡ് വാച്ചിന്റെ ഫീച്ചറുകളും സ്പെക്സും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കാം.

''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

വൺപ്ലസ് നോർഡ് വാച്ച് സ്പെസിഫിക്കേഷൻസ്
 

വൺപ്ലസ് നോർഡ് വാച്ച് സ്പെസിഫിക്കേഷൻസ്

1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുമായാണ് വൺപ്ലസ് നോർഡ് വാച്ച് വിപണിയിലേക്ക് വരുന്നത്. എച്ച്ഡി റെസല്യൂഷനും ഒപ്പം 60 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് നോർഡ് വാച്ചിന്റെ സവിശേഷതയാണ്. 500 നിററ്സിന്റെ പീക്ക് ബ്രൈറ്റ്നസും വൺപ്ലസ് നോർഡ് വാച്ച് പാക്ക് ചെയ്യുന്നു. യൂസേഴ്സിന് എൻ ഹെൽത്ത് ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണുകളിൽ ഡൌൺലോഡ് ചെയ്ത് വൺപ്ലസ് നോർഡ് വാച്ച് പെയർ ചെയ്യാവുന്നതാണ്.

നോർഡ്

വൺപ്ലസ് നോർഡ് വാച്ചിൽ 105 ഫിറ്റ്നസ് മോഡുകളും എസ്പിഒ2 ട്രാക്കിങ്, ഹാർട്ട് റേറ്റ് ട്രാക്കിങ് എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും സെൻസറുകളും നൽകിയിരിക്കുന്നു. സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഫീച്ചറും വൺപ്ലസ് നോർഡ് വാച്ചിൽ ലഭ്യമാണ്. ബിൽറ്റ് ഇൻ അൽഗോരിതത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മെനുസ്ട്രൽ സൈക്കിൾ ഫീച്ചറാണിത്.

വില കേട്ടാൽത്തന്നെ സുഖം കിട്ടും; ഉഗ്രൻ ഡീലിൽ ആമസോണിൽ ലഭ്യമാകുന്ന ഇയ‍ർബഡ്സുകളും നെക്ക്ബാൻഡുകളുംവില കേട്ടാൽത്തന്നെ സുഖം കിട്ടും; ഉഗ്രൻ ഡീലിൽ ആമസോണിൽ ലഭ്യമാകുന്ന ഇയ‍ർബഡ്സുകളും നെക്ക്ബാൻഡുകളും

ഐപി68 വാട്ടർപ്രൂഫ്

ഐപി68 വാട്ടർപ്രൂഫ് സർട്ടിഫിക്കേഷനും വൺപ്ലസ് നോർഡ് വാച്ചിൽ ലഭ്യമാണ്. 230 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിന് പവർ നൽകുന്നത്. ഒരു തവണ ചാർജ് ചെയ്താൽ 10 ദിവസം വരെ ഉപയോഗിക്കുവാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്ലൂടൂത്ത് 5.2 സ്റ്റാൻഡേർഡ് സപ്പോർട്ടും വൺപ്ലസ് നോർഡ് വാച്ചിൽ ലഭ്യമാണ്. എൻ ഹെൽത്ത് ആപ്പ് വഴി 100ൽ കൂടുതൽ വാൾപേപ്പറുകളും വാച്ച് ഫേസുകളും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാനും കഴിയും.

വൺപ്ലസ് നോർഡ് വാച്ച് വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് വാച്ച് വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് സീരീസിലെ ഏറ്റവും പുതിയ ഗാഡ്ജറ്റാണ് വൺപ്ലസ് നോർഡ് വാച്ച്. 4,999 രൂപ പ്രൈസ് ടാഗിലാണ് വൺപ്ലസ് നോർഡ് വാച്ച് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. നിലവിൽ വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ മാത്രമാണ് വൺപ്ലസ് നോർഡ് വാച്ച് ലഭ്യമാകുന്നത്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

നോർഡ് വാച്ച്

ഒക്ടോബർ നാല് മുതൽ ആമസോണിലും വൺപ്ലസ് നോർഡ് വാച്ചിന്റെ സെയിൽ ആരംഭിക്കും. ഒക്ടോബർ നാലിന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോണിൽ വൺപ്ലസ് നോർഡ് വാച്ച് വിൽപ്പനയ്ക്കെത്തുക. കാത്തിരിക്കാൻ താത്പര്യമില്ലാത്ത യൂസേഴ്സിന് വൺപ്ലസ് വെബ്സൈറ്റിൽ നിന്നും ഡിവൈസ് നേരിട്ട് വാങ്ങാം.

ആക്സിസ് ബാങ്ക് കാർഡ്

അധിക ബാങ്ക് ഓഫറും വൺപ്ലസ് നോർഡ് വാച്ചിന് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വൺപ്ലസ് നോർഡ് വാച്ച് വാങ്ങുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്. ആക്സിസ് ബാങ്ക് കാർഡ് ഉള്ളവർക്ക് 500 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. വൺപ്ലസ് സ്റ്റോറുകൾ, കമ്പനി വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവിടങ്ങളിൽ നിന്നും വൺപ്ലസ് നോർഡ് വാച്ച് വാങ്ങുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തംഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തം

Best Mobiles in India

English summary
The OnePlus Nord Watch is the latest gadget in the Nord series of affordable devices from OnePlus. After a long hype, the OnePlus Nord Watch has launched in India. The OnePlus Nord Watch is the company's second smartwatch to hit the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X