ടി‌സി‌എൽ മൂന്ന് ടി‌ഡബ്ല്യുഎൽ ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു; സവിശേഷതകൾ, വിലയും, ലഭ്യതയും

|

ടിസിഎൽ മൂവ് ഓഡിയോ എസ് 150, മൂവ് ഓഡിയോ എസ് 200, എസിടിവി 500 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മൂവ് ഓഡിയോ എസ് 150 ഇയർഫോണുകൾക്ക് എർഗണോമിക് ഡിസൈൻ, 13 എംഎം ഡ്രൈവറുകൾ, ഐപിഎക്സ് 4 റേറ്റിംഗ് ചെയ്യ്ത വാട്ടർ റെസിസ്റ്റൻസ് എന്നിവയുണ്ട്. മൂവ് ഓഡിയോ എസ് 200 ഇയർബഡുകൾ പഞ്ചി ബാസ് നൽകുന്നു. അതേസമയം എസിടിവി 500 മോഡൽ ഫിറ്റ്നസ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ്. വാട്ടർ റിപ്പല്ലന്റ് ഡ്രൈവർ ഡയഫ്രം, മൈക്രോഫോൺ മെഷ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു. മൂന്ന് ഇയർഫോണുകൾക്കും വലിയ ബാറ്ററി ബാക്കപ്പ് നൽകിയിട്ടുണ്ട്.

ടിസിഎൽ മൂവ് ഓഡിയോ എസ് 150, മൂവ് ഓഡിയോ എസ് 200, എസിടിവി 500 ടിഡബ്ല്യുഎസ് ഇയർഫോണുകൾ: വിലയും, ലഭ്യതയും

ടിസിഎൽ മൂവ് ഓഡിയോ എസ് 150, മൂവ് ഓഡിയോ എസ് 200, എസിടിവി 500 ടിഡബ്ല്യുഎസ് ഇയർഫോണുകൾ: വിലയും, ലഭ്യതയും

ടിസിഎൽ മൂവ് ഓഡിയോ എസ് 1,999 രൂപയ്ക്ക് ക്ലാസിക് വൈറ്റ് നിറത്തിൽ ലഭ്യമാകും. അതുപോലെ, 3,999 രൂപയ്ക്ക് ടിസി‌എൽ മൂവ് ഓഡിയോ എസ് 200 ക്ലാസിക് വൈറ്റ് നിറത്തിലും ലഭ്യമാണ്. ഇന്ത്യയിൽ ടി‌സി‌എൽ എ‌സി‌ടി‌വി 500 ഇയർ‌ഫോൺ‌ 4,499 രൂപയ്ക്ക് കോപ്പർ ഡസ്റ്റ് നിറത്തിൽ ലഭ്യമാകും. ടി‌സി‌എൽ അനുസരിച്ച്, മൂന്ന് ടി‌ഡബ്ല്യുഎസ് ഇയർഫോണുകളും ഏപ്രിൽ 15 മുതൽ ഫ്ലിപ്കാർട്ടിൽ വാങ്ങുന്നതിനും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ലോഞ്ച് വിലകളിലും ലഭ്യമാകും.

ടി‌സി‌എൽ മൂവ് ഓഡിയോ എസ് 150 സവിശേഷതകൾ

ടി‌സി‌എൽ മൂവ് ഓഡിയോ എസ് 150 സവിശേഷതകൾ

ടിസിഎൽ മൂവ് ഓഡിയോ എസ് 150 ടിഡബ്ല്യുഎസ് ഇയർഫോണുകൾക്ക് 13 എംഎം ഡ്രൈവറുകൾ ഉണ്ട്. അവ ശക്തമായ ബാസിനൊപ്പം മികച്ച ശബ്‌ദം നൽകുമെന്ന് പറയപ്പെടുന്നു. ബ്ലൂടൂത്ത് v5.0 കൊണ്ടാണ് ഈ ഓഡിയോ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇയർബഡുകൾക്ക് ടച്ച് സെൻസിറ്റീവ് സർഫേസുണ്ട്. അത് മ്യൂസിക് നിയന്ത്രിക്കാനും വോയ്‌സ് അസിസ്റ്റന്റുകളെ ആക്റ്റീവ് ചെയ്യുവാനും ഉപയോഗിക്കാവുന്നതാണ്. വാട്ടർ റെസിസ്റ്റൻസിനായി ഒരു ഐപിഎക്സ് 4 റേറ്റിംഗുമായി ഈ ഇയർഫോണുകൾ വരുന്നു. മൂവ് ഓഡിയോ എസ് 150 ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഒരൊറ്റ ചാർജിൽ 3.5 മണിക്കൂർ വരെ ലിസണിങ് ടൈമും ചാർജിംഗ് കേസുമായി 20 മണിക്കൂർ പ്ലേടൈമും നൽകുന്നു. ഇത് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു, കൂടാതെ 15 മിനിറ്റ് ചാർജിംഗിനൊപ്പം ഒരു മണിക്കൂർ പ്ലേടൈമും നൽകുന്നു.

ടി‌സി‌എൽ മൂവ് ഓഡിയോ എസ് 200 സവിശേഷതകൾ

ടി‌സി‌എൽ മൂവ് ഓഡിയോ എസ് 200 സവിശേഷതകൾ

ബാക്ക്ഗ്രൗണ്ട് നോയ്‌സ് ഫിൽട്ടർ ചെയ്യുന്ന ഇലക്ട്രോണിക് നോയ്‌സ് ക്യാൻസലിങ് (ഇഎൻസി) സാങ്കേതികവിദ്യയാണ് ടിസിഎൽ മൂവ് ഓഡിയോ എസ് 200 ൻറെ യുഎസ്പി. ഇയർഫോണുകളുടെ രണ്ട് ഡ്യുവൽ ബീമിംഗ് രൂപപ്പെടുത്തുന്ന മൈക്കുകൾ ശബ്ദത്തിൽ ഓട്ടോമാറ്റിക്കലി ഫോക്കസ് ചെയ്യുന്നതിനാൽ സ്പീക്കർ ബഹളം നിറഞ്ഞ അന്തരീക്ഷത്തിലാണെങ്കിലും ശ്രോതാവിന് വ്യക്തമായി ശബ്ദം കേൾക്കാനാകും. ടിസിഎൽ മൂവ് ഓഡിയോ എസ് 200 ടിഡബ്ല്യു ഇയർഫോണുകൾ ഒരൊറ്റ ചാർജിൽ 3.5 മണിക്കൂർ പ്രവർത്തന സമയം നൽകുന്നു‌വെന്നും ചാർജിംഗ് കേസുമായി മൊത്തം 23 മണിക്കൂർ ബാറ്ററി ലൈഫ് നൽകുമെന്നും അവകാശപ്പെടുന്നു. ഈ ഇയർഫോണുകൾക്ക് ബ്ലൂടൂത്ത് വി 5.0 യും 120 എംഎം കുറഞ്ഞ ലേറ്റൻസിയുമുണ്ട്.

ടി‌സി‌എൽഎസിറ്റിവി ടിവി 500 സവിശേഷതകൾ

ടി‌സി‌എൽഎസിറ്റിവി ടിവി 500 സവിശേഷതകൾ

വ്യക്തമായ ശബ്ദവും പഞ്ചി ബാസിനുമായി ടിസിഎൽ എസിടിവി 500 ന് 6 എംഎം ഡ്രൈവറുകൾ നൽകിയിട്ടുണ്ട്. മൊത്തം 33 മണിക്കൂർ ബാറ്ററി നൽകുന്നതിനായി അവകാശപ്പെടുന്ന ഇവയ്ക്ക് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് ചാർജ് ചെയ്യാം. ഐപിഎക്സ് 5 റേറ്റിംഗ് വാട്ടർ റെസിസ്റ്റൻസുമായി ഈ ഇയർഫോണുകൾ വരുന്നു.

Best Mobiles in India

English summary
The MoveAudio S150 earphones have an ergonomic build, 13mm drivers, and an IPX4 water resistance rating, to name a few highlights. The MoveAudio S200 earbuds are said to have punchy bass, while the ACTV500 earbuds are designed for fitness enthusiasts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X