Home
Gadgets

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി സീരീസും ഒക്കാരിന സ്മാർട്ട് എസിയും ഇന്ത്യയിൽ അവതരിപ്പിച്ചു

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്ത് ഈ ആൻഡ്രോയിഡ് ടിവി 11 പ്രവർത്തിക്കുന്ന ആദ്യത്തെ ടെലിവിഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ടിവി സീരീസ് 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ നാല് വലുപ്പങ്ങളിൽ വിപണിയിൽ ലഭ്യമാണ്. 43 ഇഞ്ച് വേരിയന്റിന് 41,990 രൂപയാണ് വില വരുന്നത്. ഈ സീരിസിലെ എല്ലാ ടെലിവിഷനുകളും 4 കെ എച്ച്ഡിആർ എൽഇഡി ടിവികളാണ്, മാത്രവുമല്ല ഡോൾബി വിഷൻ എച്ച്ഡിആർ, ഡോൾബി അറ്റ്‌മോസ് ഓഡിയോ സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള സപ്പോർട്ടുമുണ്ട്. 33,990 രൂപ മുതൽ ആരംഭിക്കുന്ന ഒകറിന സ്മാർട്ട് എസി സീരീസ് രാജ്യത്ത് പുറത്തിറക്കിയിട്ടുണ്ട്.

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി, ഒക്കാരിന സ്മാർട്ട് എസി സീരീസ്: വിലയും ലഭ്യതയും

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി, ഒക്കാരിന സ്മാർട്ട് എസി സീരീസ്: വിലയും ലഭ്യതയും

ടിസിഎൽ പി 725 സീരീസ് നാല് വലുപ്പത്തിൽ ലഭ്യമാണ്. 43 ഇഞ്ച് വേരിയന്റിന് 41,990 രൂപയും. 50 ഇഞ്ച് വേരിയന്റിന് 56,990 രൂപയും, 55 ഇഞ്ച് ടെലിവിഷന് 62,990 രൂപയുമാണ് വില വരുന്നത്. ഏറ്റവും വലിയ 65 ഇഞ്ച് വേരിയന്റിന് 89,990 രൂപയാണ് വില. നാല് വലിപ്പത്തിലുള്ള വേരിയന്റുകളും വരും ആഴ്ചകളിൽ പുറത്തിറക്കാൻ ടിസിഎൽ ഉദ്ദേശിക്കുന്നുണ്ടെങ്കിലും 65 ഇഞ്ച് ടിവി മാത്രമേ പുറത്തിറക്കുകയുള്ളു എന്നും പറയുണ്ട്. ഈ വേരിയന്റ് ഇന്ത്യയിൽ ആമസോണിൽ മാത്രമായി ലഭ്യമാകും. ഒക്കാരിന സ്മാർട്ട് എസി സീരീസ് ടിസിഎൽ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിൽ മാത്രമായി വിൽപ്പനയ്‌ക്കെത്തും, കൂടാതെ 33,990 രൂപ മുതൽ ആരംഭിക്കുന്ന 1-ടൺ, 1.5-ടൺ, 2-ടൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ഈ സ്മാർട്ട് എസി സീരീസ് മാർച്ച് 20 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും. നിലവിൽ ഇതിൻറെ 1-ടൺ ഓപ്ഷൻ മാത്രമേ കമ്പനിയുടെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുള്ളൂ.

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി സവിശേഷതകൾ

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി സവിശേഷതകൾ

ആൻഡ്രോയിഡ് ടിവി 11 പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ടിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ടിസിഎൽ പി 725 സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി ഇന്റർഫേസും കമ്പനിയുടെ ചാനൽ 3.0 കസ്റ്റം ലോഞ്ചറും പ്രവർത്തിക്കുന്നു. ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെ ആൻഡ്രോയിഡ് ടിവിക്കായുള്ള ഗൂഗിൾ പ്ലേയ് സ്റ്റോർ വഴി 7,000 അപ്ലിക്കേഷനുകളിലേക്കും ഗെയിമുകളിലേക്കും ഈ ആൻഡ്രോയിഡ് ടിവി ആക്സസ് നൽകുന്നു. എല്ലാത്തിനും പുറമെ, ഈ ടെലിവിഷൻ സീരീസിൽ ഒരു ബിൽറ്റ്-ഇൻ ക്രോംകാസ്റ്റും ഉണ്ട്.

ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി

ഇതിനുപുറമെ, ഡോൾബി വിഷൻ സ്റ്റാൻഡേർഡ് വരെയുള്ള എച്ച്ഡിആറിനുള്ള സപ്പോർട്ടും ഡോൾബി അറ്റ്‌മോസ് ഓഡിയോയും ടിസിഎൽ പി 725 സീരീസ് സവിശേഷതകളാണ്. സുഗമമായ ചലനത്തിനായുള്ള എം‌എം‌സി (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) സാങ്കേതികവിദ്യയും വീഡിയോ കോൾ ക്യാമറയും ഗൂഗിൾ അസിസ്റ്റന്റിലേക്കുള്ള ഹാൻഡ്‌സ് ഫ്രീ ആക്‌സസും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിസിഎൽ ഒക്കാരിന സ്മാർട്ട് എസി സവിശേഷതകൾ

ടിസിഎൽ ഒക്കാരിന സ്മാർട്ട് എസി സവിശേഷതകൾ

ടിസിഎൽ ഒക്കാരിന സ്മാർട്ട് എസി സീരീസും ഇന്ത്യയിൽ അവതരിപ്പിച്ചു, കൂടാതെ ടിസിഎൽ ഹോം ആപ്ലിക്കേഷനിലൂടെ വിദൂര നിയന്ത്രണത്തിനായി സ്മാർട്ട് കണക്റ്റിവിറ്റിയും അവതരിപ്പിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്സ എന്നിവയുൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റന്റുകളിലൂടെയും എയർകണ്ടീഷണർ നിയന്ത്രിക്കാനാകും. വായുവിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് ബ്രീസ്സ് മോഡും യുവിസി സ്റ്റെർലൈസേഷനും ഉണ്ട്.

More from GizBot

Best Mobiles in India

English summary
The TCL P725 4K HDR LED TV series has been released in India at an affordable price, and the company claims that it is the country's first television to run Android TV 11. The new TV series will be available in four different sizes: 43-inch, 50-inch, 55-inch, and 65-inch, with the 43-inch model beginning at Rs. 41,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X