ബഡ്ജറ്റ് വിലയില്‍ കിടിലന്‍ സ്മാര്‍ട്ട് റൂട്ടര്‍; ടെന്‍ഡാ AC5 AC1200 റിവ്യൂ

|

ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ് റേറ്റുകള്‍ നാള്‍ക്കുനാള്‍ കുറയുകയാണ്. മികച്ച റൂട്ടര്‍ ഉള്‍ക്കൊള്ളിച്ച ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ നല്‍കുന്ന വിലയ്ക്ക് ഉയര്‍ന്ന കണക്ടീവിറ്റിയും സ്പീഡും ലഭിക്കും. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ പെരിഫറല്‍ നിര്‍മാതാക്കളായ ടെന്‍ഡയുടെ സ്മാര്‍ട്ട് റൂട്ടറിനെയാണ് ഇവിടെ റിവ്യൂ ചെയ്യുന്നത്. ടെന്‍ഡാ AC5 AC1200 മോഡിനെ അടുത്തറിയാം. തുടര്‍ന്നു വായിക്കൂ...

 

മികവുകള്‍

മികവുകള്‍

താങ്ങാന്‍ കഴിയുന്ന വില

2.4, 5.0 ജിഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും

കോംപാക്ട് ഡിസൈന്‍

കുറവുകള്‍

ലിമിറ്റഡ് റേഞ്ച്

ലിമിറ്റഡ് സ്മാര്‍ട്ട് ഫീച്ചറുകള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണില്‍ 2,000 രൂപയാണ് ഈ മോഡലിനുള്ളത്. നിങ്ങളുടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന മോഡലാണോ ഇത് ? അറിയാം

സവിശേഷതകള്‍

സവിശേഷതകള്‍

802.11 ac വേവ് 2.0 സ്റ്റാന്‍ഡേര്‍ഡുമായി കംപീലിയന്റാണ്

വൈഫൈ 802.11ac വേവ് 2.0 സവിശേഷത

1167 Mbsp ന്റെ പരമാവധി ബാന്റ വിഡ്ത്ത് സ്പീഡ്

1 ജിഗാഹെര്‍ട്‌സ് ഹൈ ഫ്രീക്വന്‍സി സി.പി.യു

ആന്‍ഡ്രോയിഡ്, ഐ-ഓഎസ് സപ്പോര്‍ട്ട്

1X ലാന്‍ ഇന്‍

3X ലാന്‍ ഔട്ട്

ഡിസൈന്‍
 

ഡിസൈന്‍

സിംപിള്‍ ഡിസൈനാണ് ടെന്‍ഡയുടെ ഈ മോഡലിനുള്ളത്. ആകെ മൂന്നു എഥര്‍നെറ്റ് പോര്‍ട്ടും ഒരു ഇന്‍പുട്ട് പോര്‍ട്ടും മൂന്ന് ഔട്ട്പുട്ട് പോര്‍ട്ടും ഉള്‍ക്കൊള്ളുന്നതാണ് ഡിസൈന്‍. പോളികാര്‍ബണൈറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ലൈറ്റ് വെയിറ്റാണ്.

പ്രത്യേക ബ്രാക്കറ്റ് ഉപയോഗിച്ച് റൂട്ടറിനെ ചുമരില്‍ ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. വൈഫൈ സിഗ്നല്‍ കൂടുതല്‍ ദുരമെത്തിക്കാനും കരുത്ത്് വര്‍ദ്ധിപ്പിക്കാനുമായി നാല് ആന്റിനകള്‍ മോഡലിലുണ്ട്.

ഡ്യുവല്‍ ചാനല്‍ വൈഫൈ ബാന്‍ഡ് സപ്പോര്‍ട്ട്

ഡ്യുവല്‍ ചാനല്‍ വൈഫൈ ബാന്‍ഡ് സപ്പോര്‍ട്ട്

ഇരട്ട ചാനല്‍ വൈഫൈ സപ്പോര്‍ട്ടാണ് ടെന്‍ഡയുടെ AC5 AC1200 മോഡലിലുള്ളത്. 2.4 ജിഗാഹെര്‍ട്‌സ് നെറ്റ്-വര്‍ക്കിലും 5.0 ജിഗാഹെര്‍ട്‌സ് നെറ്റ്-വര്‍ക്കിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്. അതില്‍ 5.0 ജിഗാഹെര്‍ട്‌സ് വൈഫൈ നെറ്റ്-വര്‍ക്കില്‍ മികച്ച ഡൗണ്‍ലോഡിംഗ് സ്പീഡുള്ളതായി ഉപയോഗത്തില്‍ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അപ്-ലോഡിംഗ് സ്പീഡ് 2.4 ജിഗാഹെര്‍ട്‌സ് വൈഫൈ ചാനലിനാണുള്ളത്.

2.4 ജിഗാഹെര്‍ട്‌സില്‍ 26.2 Mbps ന്റെ മാക്‌സിമം ഡൗണ്‍ലോഡ് സ്പീഡാണ് ലഭിച്ചത്. 32.4 Mbps ന്റേതാണ് അപ്-ലോഡിംഗ് സ്പീഡ്. 5.0 ജിഗാഹെര്‍ട്‌സ് നെറ്റ്-വര്‍ക്കിലാണെങ്കില്‍ 27.1 Mbps അപ്ലോഡിംഗ് സ്പീഡാണ് ലഭിച്ചത്.

മറ്റു ഫീച്ചറുകള്‍

മറ്റു ഫീച്ചറുകള്‍

http://simulator.tendacn.com/ac5v1/main.html എന്ന യു.ആര്‍.എലിലൂടെ റൂട്ടര്‍ സെറ്റിംഗ്‌സ് ക്രമീകരിക്കാനാകും. ഗെസ്റ്റ് യൂസര്‍ അക്കൗണ്ട് ക്രമീകരിക്കാന്‍ GUI സഹായിക്കുന്നു. വൈഫൈ നെറ്റ്വര്‍ക്കിനെ സുഹൃത്തുക്കള്‍ക്കും മറ്റ് അതിഥികള്‍ക്കുമായി നല്‍കാനുള്ള ലളിതമായ മാര്‍ഗമാണ് GUI നല്‍കുന്നത്.

പാരന്റല്‍ കണ്ട്രോള്‍ മെന്യൂവിലൂടെ ഡിവൈസ് തെരഞ്ഞെടുക്കാന്‍ വൈഫൈ ഉപയോഗിക്കാം. എന്നാല്‍ ആവശ്യമില്ലാത്ത യു.ആര്‍.എല്‍, വെബ്‌സൈറ്റുകള്‍ എന്നിവ ബ്ലോക്ക് ചെയ്യാന്‍ സൗകര്യമില്ല. സ്ലീപ്പിംഗ് മോഡ് ക്രമീകരിക്കാനും റൂട്ടര്‍ സൗകര്യം നല്‍കുന്നു.

ചുരുക്കം

ചുരുക്കം

മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ബഡ്ജറ്റ് റൂട്ടറാണ് ടെന്‍ഡയുടെ ഈ മോഡല്‍. അതായത് എന്‍ട്രി ലെവല്‍ റൂട്ടറുകളില്‍ മികച്ചത്. ഇരട്ട ചാനല്‍ വൈഫൈ അവശ്യമുള്ളവര്‍ക്കും ഈ മോഡല്‍ തെരഞ്ഞെടുക്കാം. തികച്ചും വാല്യൂ ഫോര്‍ മണി റൂട്ടര്‍.

സ്മാർട്ഫോണിന്റെ പുതിയ നവീനതകൾക്ക് തുടക്കം കുറിക്കുന്നത് വിവോ ആയിരിക്കുംസ്മാർട്ഫോണിന്റെ പുതിയ നവീനതകൾക്ക് തുടക്കം കുറിക്കുന്നത് വിവോ ആയിരിക്കും

Best Mobiles in India

Read more about:
English summary
Tenda AC5 AC1200 review: Affordable smart-router

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X