വൈ-ഫൈ റേഞ്ച് വര്‍ദ്ധിപ്പിക്കാനൊരു ഉത്തമ ഉപകരണം; ടെന്‍ഡാ നോവ മെഷ് വൈ-ഫൈ റിവ്യൂ

|

വൈ-ഫൈ, ഹോം നെറ്റ് വര്‍ക്കിംഗ് ഉകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരാണ് ടെന്‍ഡാ. ഈ കമ്പനിയുടെ നിരവധി വൈ-ഫൈ റൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളെ നേരത്തെ ജിസ്‌ബോട്ട് റിവ്യൂ ചെയ്തിരുന്നതാണ്. മികച്ച് കണക്ടീവിറ്റി, കൈയ്യിലൊതുങ്ങുന്ന വില എന്നിവയാണ് ടെന്‍ഡാ ഉപകരണങ്ങളുടെ സവിശേഷതകള്‍.

വൈ-ഫൈ റേഞ്ച് വര്‍ദ്ധിപ്പിക്കാനൊരു ഉത്തമ ഉപകരണം; ടെന്‍ഡാ നോവ മെഷ് വൈ-ഫൈ

 

ടെന്‍ഡാ നോവ MW6 ഹോം മെഷ് വൈഫൈ എന്ന ഉപകരണത്തെ നിങ്ങള്‍ക്കായി റിവ്യൂ ചെയ്യുകയാണിവിടെ. ടെന്‍ഡയില്‍ നിന്നുള്ള ഏറ്റവും പുതിയ വൈഫൈ മെഷ് കൂടിയാണ് ഈ ഉപകരണം. തുടര്‍ന്നു വായിക്കൂ..സ്പീഡ് ടെസ്റ്റ്

മികവുകള്‍

മികവുകള്‍

വിലക്കുറവ്

കോംപാക്ട്

പോരായ്മകള്‍

യു.എസ്.ബി പോര്‍ട്ടില്ല

ലിമിറ്റഡ് കളര്‍ ശ്രേണി

8,498 എന്ന ബഡ്ജറ്റ് വിലയിലാണ് ഈ മോഡലിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. കമ്പനി പറയുംപോലെ നിലവില്‍ വിപണിയില്‍ ലഭ്യമായ മികച്ച മോഡല്‍ തന്നെയാണോ ഇത്? വിശ്വസിച്ചു വാങ്ങാനാകുമോ ? ഇവയെല്ലാം അറിയാം ഈ എഴുത്തിലൂടെ.

സവിശേഷതകള്‍

സവിശേഷതകള്‍

2 ജിഗാബിറ്റ് എഥേര്‍നെറ്റ് പോര്‍ട്ടുകള്‍

IEEE 802.11ac/a/n 5GHz (867 Mbps) ന്റെ വയര്‍ലെസ് സ്റ്റാന്‍ഡേര്‍ഡ്

PPPoE, ഡൈനാമിക് IP, സ്റ്റാറ്റിക് IP, ബ്രിഡ്ജ് മോഡ് ഇന്റര്‍നെറ്റ് കണക്ഷന്‍

ഡിസൈന്‍
 

ഡിസൈന്‍

തികച്ചും സിംപിള്‍ ലുക്കിംഗ് ഡിസൈനോടു കൂടിയാണ് മോഡലിന്റെ വരവ്. വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ഷെല്ലുപയോഗിച്ചാണ് നിര്‍മാണം. ഏതുതരം പെയിന്റിംഗുള്ള വീട്ടിനുള്ളില്‍ ഘടിപ്പിക്കാവുന്ന തരത്തിലുള്ള നിറമാണിത്. റൂബിക് ക്യൂബ് മാതൃകയിലുള്ള ഡിസൈനാണ് മോഡലിനുള്ളത്. ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ സ്റ്റിക്കറുപയോഗിച്ചു ഭംഗികൂട്ടാനുള്ള സൗകര്യമുണ്ട്.

മെഷിന്റെ മുകള്‍ഭാഗത്തായി ഒരു എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നു. കണക്ഷന്‍ ആക്ടീവ് ആയിരിക്കുന്ന സമയത്ത് നില നിറത്തിലുള്ള ലൈറ്റ് തെളിയും. അല്ലാത്ത മയത്ത് ചുമന്ന നിറത്തിലുള്ള ലൈറ്റാകും കാണാനാവുക. ആകമാനം നോക്കിയാല്‍ 10,000 രൂപയ്ക്കു താഴെയുള്ളതില്‍ മികച്ച ലുക്കുള്ള മോഡല്‍ ഇതുതന്നെയാണ്.

പോര്‍ട്ട്

പോര്‍ട്ട്

ഇരട്ട ജിഗാബിറ്റ് എഥേര്‍നെറ്റ് പോര്‍ട്ടുകള്‍ ഘടിപ്പിച്ചാണ് മോഡലിന്റെ വരവ്. ആദ്യത്തെ പോര്‍ട്ട് ഡിവൈസിനെ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. മറ്റേത് ലാപ്‌ടോപ്, ഡെസ്‌ക്ടോപ് അടക്കമുള്ള ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനും സഹായകമാണ്.

പ്രൈമറി വൈ-ഫൈ മെഷില്‍ ഒരൊറ്റ വാന്‍ പോര്‍ട്ട് ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഉപകരണത്തിലാകമാനം അഞ്ച് ലാന്‍ പോര്‍ട്ടുകളുണ്ട്. കംപ്യൂട്ടറുകള്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാണിത്. നെറ്റ് വര്‍ക്കിലൂടെ ഫയല്‍ കൈമാറ്റം ചെയ്യുന്നതിനായി യു.എസ്.ബി പോര്‍ട്ടു കൂടി സജ്ജീകരിക്കേണ്ടിരുന്നതായി തോന്നലുണ്ട്.

കണക്ടീവിറ്റി

കണക്ടീവിറ്റി

സവിശേഷതകളില്‍ സൂചിപ്പിച്ചിരുന്നതുപോലെ 2.4 ജി.ഗാഹെര്‍ട്‌സ്, 5 ജിഗാഹെര്‍ട്‌സ് നെറ്റ് വര്‍ക്ക് ബാന്‍ഡുകള്‍ ക്രമീകരിക്കാവുന്ന സംവിധാനമാണ് ഈ മോഡലിലുള്ളത്.300 എം.ബി.പി.എസ് വരെ ഡൗണ്‍ലോഡിംഗ് സ്പീഡ് വൈഫൈ നെറ്റ് വര്‍ക്കിലൂടെ ലഭിക്കുന്നു. പ്രവര്‍ത്തന ക്ഷമത കൂടിയതാണ് 2.4 ജിഗാഹെര്‍ട്‌സ് ബാന്‍ഡ്. മികച്ച നെറ്റ് വര്‍ക്ക് റേഞ്ചാണ് ഇതിനുള്ളത്.

വളരെ ലളിതമായി ക്രമീകരിക്കാവുന്ന രീതിയിലാണ് മെഷിന്റെ നിര്‍മാണം. റൂട്ടറുമായി നേരിട്ടു ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ആപ്പ് സപ്പോര്‍ട്ടും മെഷിനു ലഭിക്കുന്നുണ്ട്. റിമോട്ട് ലൊക്കേഷനില്‍ നിന്നും മെഷിനെ ആപ്പിലൂടെ നിയന്ത്രിക്കാനുമാകും. ഓഫീസ് ഉപയോഗത്തിനും വീട്ടില്‍ ഉപയോഗിക്കാനും മികച്ച മോഡല്‍ തന്നെയാണിത്.

അഞ്ച് ഉപകരണങ്ങള്‍ വരെ മെഷുമായി കണക്ട് ചെയ്തിട്ടും ഒരുതരത്തിലുള്ള ലാഗിംഗും അനുഭവപ്പെട്ടില്ല. തികച്ചും സുതാര്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. നിരവധി മുറികളുള്ള വീടാണ് നിങ്ങളുടേതെങ്കില്‍ വൈഫൈ ഉപയോഗത്തിന് ഈ മോഡലിന്റെ സഹായം അത്യാവശ്യമാണെന്നുതന്നെ പറയാം.

ചുരുക്കം

നിലവില്‍ വിപണിയില്‍ ലഭ്യമായ തികച്ചും ബഡ്ജറ്റ് മെഷാണ് ഈ മോഡല്‍. ഇന്റര്‍നെറ്റ് സ്പീഡ് വൈഫൈ ഉപയോഗത്തിന് ആവശ്യമാണെന്നുള്ളവര്‍ത്ത് ഈ മോഡല്‍ ആവശ്യമാണ്. നിരവധി മുറികളുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്കും ഓഫീസ് ഉപയോഗത്തിനും ഏറ്റവും ഉത്തമമായ മോഡലാണിത്.

Most Read Articles
Best Mobiles in India

Read more about:
English summary
Tenda is a known name in Wi-Fi and home networking accessories. We have previously reviewed a lot of Wi-Fi routers, and Tenda is one of those brands, which offers better connectivity with an affordable price tag. We have been using the Tenda Nova MW6 Home Mesh Wi-Fi from the past few weeks, and here is our take on the latest Wi-Fi Mesh from Tenda.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more