ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...

|

ജീവിച്ചിരിക്കാൻ ഒരു മനുഷ്യന് ഏറ്റവുമാദ്യം വേണ്ടത് എന്താണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ​ഉള്ളൂ, ശുദ്ധവായു. പലവിധ കാരണങ്ങളാൽ അ‌ന്തരീക്ഷ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് നാം ജീവിച്ചിരിക്കുന്നത്. ഓരോ ദിവസവും വായു കൂടുതൽ മലിനമാകുന്നതിനാൽ നിരവധി ആളുകളിൽ അ‌ലർജി, ആസ്തമ അ‌ടക്കമുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. ​വൈറസുകൾ തന്നെ അ‌ന്തരീക്ഷത്തിലൂടെ ​പടർന്ന് രോഗങ്ങൾ സൃഷ്ടിക്കുന്നതും ഇന്ന് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്.

വായുവിന്റെ ശുദ്ധി

നമുക്കു ചുറ്റുമുള്ള വായുവിന്റെ ശുദ്ധി നമ്മുടെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു ഘടകമാണ്. മോശം വായു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് മാത്രമല്ല ഹൃദയാഘാതത്തിനും കാരണമാകും എന്നാണ് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (JACC) ജേണലിൽ അ‌ടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ദീർഘനേരം വായു മലിനീകരണമുള്ള ചുറ്റുപാടിൽ തങ്ങുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരിൽ രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കും. കൂടാതെ ധമനികളെ ഞെരുക്കുന്നതിന് കാരണമാകുമെന്നും ഇത് ഹൃദയാഘാതത്തിന് ഇടവരുത്തുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

നമ്മൾ അ‌പകടത്തിലേക്ക് സഞ്ചരിക്കുകയാണ്

പുകയില ഉപയോഗം, ഉയർന്ന രക്തസമ്മർദ്ദം, മോശം ഭക്ഷണക്രമം എന്നിവയ്ക്ക് ശേഷം മരണനിരക്കിൽ നാലാമത്തെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഘടകമാണ് വായൂ മലിനീകരണമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രതിവർഷം 4.2 ദശലക്ഷം പേരെ വായൂ മലിനീകരണം അകാല മരണത്തിലേക്ക് നയിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അ‌തായത് നമ്മൾ അ‌റിയാതെ നമ്മൾ അ‌പകടത്തിലേക്ക് സഞ്ചരിക്കുകയാണ് എന്നർഥം.

നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കുംനല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കും

വീട്ടിലിരിക്കുന്നവർക്ക് വായൂമലിനീകരണം കൊണ്ടുള്ള ബുദ്ധിമുട്ട്

വീട്ടിലിരിക്കുന്നവർക്ക് വായൂമലിനീകരണം കൊണ്ടുള്ള ബുദ്ധിമുട്ട് താരതമ്യേന കുറവായിരിക്കും എന്നാൽ നിരന്തരം യാത്രകളിൽ ഏർപ്പെടുന്നവരുടെ കാര്യം അ‌ങ്ങനെയല്ല. വാഹനങ്ങൾ തിങ്ങിനിറഞ്ഞവയാണ് നമ്മുടെ റോഡുകൾ. ​ഒപ്പം പൊടിയുടെ ശല്യവും ധാരാളമായിരിക്കും. അ‌തിനാൽ യാത്ര ചെയ്യുന്നവരിൽ വായൂമലിനീകരണം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും അ‌പകടസാധ്യതയും വളരെ കൂടുതലാണ്.

കാറുകളിലും മറ്റും യാത്രചെയ്യുന്നവർക്ക്

എന്നാൽ കാറുകളിലും മറ്റും യാത്രചെയ്യുന്നവർക്ക് വായൂമലിനീകരണം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാൻ മാർഗമുണ്ട്. പോർട്ടബിൾ കാർ എയർപ്യൂരിഫയറുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് അ‌ത് സാധ്യമാകുക. വാഹനത്തിനുള്ളിലെ വായൂമലിനീകരണത്തിന്റെ തോത് കുറയ്ക്കാനും വിഷവാതകങ്ങളും ​വൈറസുകളും ഉൾപ്പെടെയുള്ളവയെ നീക്കം ചെയ്യാനും കഴിവുള്ള വിവിധ പോർട്ടബിൾ കാർ എയർ പ്യൂരിഫയറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പൊങ്ങിയ റോക്കറ്റ് ദേ വെള്ളത്തിൽ; ​ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അ‌വശിഷ്ടങ്ങൾ ഫിലിപ്പീൻസ് കടലിൽപൊങ്ങിയ റോക്കറ്റ് ദേ വെള്ളത്തിൽ; ​ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അ‌വശിഷ്ടങ്ങൾ ഫിലിപ്പീൻസ് കടലിൽ

തങ്ങളുടെ ആരോഗ്യവും ഒപ്പമുളളവരുടെ ആരോഗ്യവും

പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും തങ്ങളുടെ ആരോഗ്യവും ഒപ്പമുളളവരുടെ ആരോഗ്യവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഉപകരണങ്ങൾ കാർ യാത്രകളിൽ വായൂമലിനീകരണത്തിനെതിരേ പ്രതിരോധാത്മകമായി ഉപയോഗിക്കാൻ കഴിയും. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ചില മികച്ച കാർ എയർ പ്യൂരിഫയറുകളെ പരിചയപ്പെടാം.

കെന്റ് 15003 മാജിക്

കെന്റ് 15003 മാജിക്

വിലയുടെ കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന പോർട്ടബിൾ കാർ എയർപ്യൂരിഫയർ മോഡലുകളിലൊന്നാണ് കെന്റ് 15003 മാജിക്. ഏകദേശം 110 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിക്ക് പാകത്തിനുള്ള കാർ എയർ പ്യൂരിഫയർ ഉൽപ്പന്നമാണ് കെന്റ് 15003 മാജിക്. 99.97 ശതമാനം സൂക്ഷ്മകണങ്ങളും വിഷവാതകങ്ങളും വൃത്തിയാക്കാൻ ഈ ഉൽപ്പന്നത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു HEPA (high-efficiency particulate arrestance filter) ഫിൽട്ടറിനൊപ്പമാണ് കെന്റ് 15003 മാജിക് വരുന്നത്. മണിക്കൂറിൽ 16.5 ക്യുബിക് മീറ്റർ CADR റേറ്റിംഗ് ഉള്ള കെന്റ് 15003 മാജിക് കാർ എയർ പ്യൂരിഫയർ 2,199 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനും സാധിക്കും.

ഇന്ത്യൻ വിപണിയിലെ ഇളമുറക്കാർ; ടെക്നോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺഇന്ത്യൻ വിപണിയിലെ ഇളമുറക്കാർ; ടെക്നോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺ

റീഫെയർ AX30

റീഫെയർ AX30

അലർജികളും മറ്റ് വാതകങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന H13 HEPA ഫിൽട്ടറുമായാണ് റീഫെയർ AX30 കാർ എയർപ്യൂരിഫയർ എത്തുന്നത്. 100 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ചെറിയ മുറിക്ക് അ‌നുയോജ്യമായ വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. എബിഎസ് ഉപയോഗിച്ച് നിർമിച്ച ഈ കാർ എയർ പ്യൂരിഫയർ വൺ-ടച്ച് ബട്ടണുമായാണ് വരുന്നത്.
ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ മൂന്ന് സ്പീഡ് ക്രമീകരണവും റീഫെയർ AX30 കാർ എയർപ്യൂരിഫയറിലുണ്ട്. മണിക്കൂറിൽ 16 ക്യുബിക് മീറ്റർ CADR റേറ്റിംഗ് ഉള്ള ഇതിന് ഒരു അയണൈസറും ബിൽറ്റ്-ഇൻ ആയി ലഭിക്കും. 1.5W മാത്രമാണ് ഉപയോഗിക്കുക. കൂടാതെ ഒരു നേരിയ സുഗന്ധം പുറപ്പെടുവിക്കുകയും ചെയ്യും. 2,469 രൂപയാണ് വില.

 നെബെൽ കാർ എയർ പ്യൂരിഫയർ അയോണൈസർ

നെബെൽ കാർ എയർ പ്യൂരിഫയർ അയോണൈസർ

99.9 ശതമാനം വൈറസുകളും ബാക്ടീരിയകളും, PM 2.5, PM 10 കണികകളും നീക്കം ചെയ്യാൻ കഴിവുള്ള ഉൽപ്പന്നമാണ് നെബെൽ കാർ എയർ പ്യൂരിഫയർ അയോണൈസർ എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. കമ്പനി പറയുന്നത് ശരിയാണെങ്കിൽ കാർ എയർ പ്യൂരിഫയർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഒരു മോഡലാണിത്. 30 ചതുരശ്ര മീറ്ററിൽ താഴെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ അ‌നുയോജ്യമായ ഈ മോഡൽ ബാറ്ററികൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. 30 ഡെസിബെല്ലിൽ താഴെമാത്രമാണ് ഇതിന്റെ ശബ്ദം. മൂന്ന് ഫാൻ മോഡുകളും ഇതിനുണ്ട്. ബ്ലൂ എൽഇഡി ബിൽറ്റ്- ഇൻ ആയി നൽകിയിരിക്കുന്നതിനാൽ നൈറ്റ് ലൈറ്റായും ഉപയോഗിക്കാം. 4,999 രൂപയാണ് വില.

ഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺ

ഷാർപ്പ് ഓട്ടോമോട്ടീവ് എയർ പ്യൂരിഫയർ IG-GC2E-B

ഷാർപ്പ് ഓട്ടോമോട്ടീവ് എയർ പ്യൂരിഫയർ IG-GC2E-B

ചെലവ് അ‌ൽപ്പം കൂടുമെങ്കിലും ​ഒട്ടേറെ പ്രയോജനപ്പെടുന്ന എയർപ്യൂരിഫയർ മോഡലാണ് ഷാർപ്പ് ഓട്ടോമോട്ടീവ് എയർ പ്യൂരിഫയർ IG-GC2E-B. നെഗറ്റീവ്, പോസിറ്റീവ് അയോണുകൾ പുറത്തുവിടുന്നതിലൂടെ പ്രവർത്തിക്കുന്ന ഈ ഷാർപ്പ് ഉൽപ്പന്നം ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സ്റ്റാറ്റിക് ചാർജ് നീക്കം ചെയ്യാനും സഹായിക്കും. ഐഐടി ഡൽഹി, ബ്രിട്ടീഷ് അലർജി ഫൗണ്ടേഷൻ തുടങ്ങിയ ലബോറട്ടറികൾ ഈ ഡി​വൈസിന്റെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നു. 3.6 മീറ്റർ ക്യൂബ് വിസ്തീർണമുള്ള പ്ര​ദേശത്തിന് അ‌നുയോജ്യമായാണ് നിർമിച്ചിരിക്കുന്നത്. എല്ലാ ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും എസ്‌യുവികൾക്കും അനുയോജ്യമായ ഈ മോഡൽ ഒരു യുഎസ്ബി പോർട്ട് അല്ലെങ്കിൽ കാർ ചാർജർ ഉപയോഗിച്ച് ഈസിയായി ചാർജ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. 6,990 രൂപയാണ് വില.

ഫിലിപ്‌സ് ഗോപ്യുവർ GP5212

ഫിലിപ്‌സ് ഗോപ്യുവർ GP5212

ഏറ്റവും ചെലവേറിയ കാർ എയർ പ്യൂരിഫയറുകളിൽ ​ഒന്നാണ് ഫിലിപ്‌സ് ഗോപ്യുവർ GP5212. പ്രവർത്തന മികവാണ് ഈ എയർപ്യൂരിഫയറിനെ ശ്രദ്ധേയമാക്കുന്നത്. 16 മീറ്റർ ക്യൂബിന്റെ CADR ഉപയോഗിച്ച്, പത്ത് മിനിറ്റിനുള്ളിൽ സെഡാനിലോ എസ്‌യുവിയിലോഉള്ള പകുതി വായു വൃത്തിയാക്കാൻ ഫിലിപ്‌സ് ഗോപ്യുവർ GP5212 എയർ പ്യൂരിഫയറിന് കഴിയും. HEPA ഫിൽട്ടറോടെ വിപണിയിൽ എത്തുന്ന ഈ മോഡലിന് NO2, SO2, VOC, പുക, ബാക്ടീരിയ, വൈറസുകൾ, ദുർഗന്ധം തുടങ്ങിയ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ 98 ശതമാനവും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അലർജിയോ ആസ്ത്മയോ ഉള്ളവർക്കായി മാറ്റിസ്ഥാപിക്കാവുന്ന ഫിൽട്ടറുകളും അലർജി ഫിൽട്ടറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിൽ നിന്ന് 8,500 രൂപയ്ക്ക് ഈ ഫിലിപ്‌സ് ഉൽപ്പന്നം വാങ്ങാം.

പവറാക്കണോ.. പവർ ബാങ്ക് തന്നെ വേണം; ആമസോണിൽ ഡിസ്കൌണ്ടിൽ ലഭിക്കുന്ന പവർ ബാങ്കുകൾ പരിചയപ്പെടാംപവറാക്കണോ.. പവർ ബാങ്ക് തന്നെ വേണം; ആമസോണിൽ ഡിസ്കൌണ്ടിൽ ലഭിക്കുന്ന പവർ ബാങ്കുകൾ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
The service of portable car air purifiers can help to reduce the impact of health problems caused by air pollution to a certain extent for those travelling in cars, etc. Car air purifiers are available in the market today and are able to reduce the level of air pollution inside the vehicle and remove toxic gases and viruses.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X