സ്മാർട്ടാകാനൊരു സ്മാർട്ട് വാച്ച്; ഈ നോയ്സ് ഫിറ്റ് 'ട്വിസ്റ്റ്' നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച!

സ്മാർട്ട് ടെക്നോളജികൾ ദിവസവും അവതരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സ്മാർട്ട് ഡിവൈസുകൾക്കൊപ്പം സ്മാർട്ടായി മാറാൻ മനുഷ്യരും തയാറെടുത്തുകൊണ്ടിരിക്കുന്നു. സ്മാർട്ട്ഫോണുകളിലൂടെയും സ്മാർട്ട് ടിവികളിലൂടെയും മാത്രമല്ല. സ്മാർട്ട് വാച്ചുകളിലൂടെയും ഈ മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. വാച്ചുകളോട് താൽപര്യമുള്ളവർ ഏറെയാണ്. ഇപ്പോൾ ഈ വാച്ച് ആരാധകരിൽ വലിയൊരു വിഭാഗം സ്മാർട്ട് വാച്ചുകളുടെ ആരാധകരായി മാറിയിരിക്കുന്നു. കേവലം സമയം നോക്കുന്നതിനുള്ള ഉപകരണം എന്നതിൽനിന്ന് മാറി ഒരു സ്മാർട്ട്ഫോൺ നിർവഹിക്കുന്ന പല കാര്യങ്ങളും ചെയ്യാൻ ശേഷിയുള്ള ഉപകരണം എന്ന നിലയിലേക്ക് വാച്ചുകൾ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു.
സ്മാർട്ടായി വിലസാം
ഇന്ന് ഇന്ത്യയിലും സ്മാർട്ട് വാച്ച് പ്രേമികൾ ഏറെയുണ്ട്. വളരുന്ന ഇന്ത്യയുടെ അടയാളമായി പലരുടെയും കൈകളിൽ സ്മാർട്ട് വാച്ചുകൾ അഴകിലും പ്രൗഡിയിലും വിലസുന്നു. സ്മാർട്ട്ഫോണുകൾ പോലെ തന്നെ പുത്തൻ ഫീച്ചറുകളുമായി സ്മാർട്ട് വാച്ചുകളും എത്തുന്നു. അവയ്ക്കെല്ലാം തന്നെ ആരാധകരും ഉണ്ടെന്നതാണ് വസ്തുത. ഒരാൾ കാലത്തിനൊത്ത് ജീവിക്കുന്ന 'സ്മാർട്ട്' ആണെന്ന് വിലയിരുത്താൻ പോലും പലരും ഈ സ്മാർട്ട് വാച്ചുകൾ മാനദണ്ഡമാക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ സ്മാർട്ട് വാച്ച് വിപണിയിലെ മത്സരച്ചൂട് ഉയർത്തിക്കൊണ്ട് ജനപ്രിയ വെയറബിൾ ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ്.

കുറഞ്ഞ വില, മികച്ച ഫീച്ചറുകൾ
വില കുറഞ്ഞതും എന്നാൽ മികച്ചതുമായ സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കുന്നതിലുള്ള മിടുക്ക് നോയ്സിന് ഏറെ ആരാധകരെ സൃഷ്ടിച്ചു നൽകിയിട്ടുണ്ട്. തങ്ങളുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് നോയ്സ് അവതരിപ്പിച്ച നോയിസ് ഫിറ്റ് ട്വിസ്റ്റാണ് ഇപ്പോൾ സ്മാർട്ട് വാച്ച് വിപണിയിലെ ഏറ്റവും പുതിയ താരം. 1999 രൂപയിലാണ് നോയ്സ് ഫിറ്റ് ട്വിസ്റ്റ് ഉപയോക്താക്കളെ തേടി എത്തിയിരിക്കുന്നത്. ഈ നോയ്സ് സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് കോളിംഗ് ഫീച്ചർ മാത്രമല്ല, നൂറിലധികം സ്‌പോർട്‌സ് മോഡുകളും നൂറിലധികം വാച്ച് ഫെയ്‌സുകളും മെൻസ്ട്രൽ ഹെൽത്ത് ട്രാക്കിങ് ടൂൾ ഉൾപ്പെടെയുള്ള ഫീച്ചറുകളുമുണ്ട്.
നല്ലൊരു ചങ്ങാതി
ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന, നിരവധി ഫീച്ചറുകളാൽ സമ്പന്നമായ നൂതനവുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ഓരോ ലോഞ്ചിലും തങ്ങൾ ശ്രമിക്കുന്നതായി നോയ്സ് പറയുന്നു. സമാനതകളില്ലാത്ത റൗണ്ട് ഡയൽ, നൂതന കോളിംഗ് അനുഭവം, സ്‌ട്രെയിൻ-ഫ്രീ ഡിസ്‌പ്ലേ എന്നിവ ഉൾക്കൊള്ളുന്ന ഡിസൈനിലൂടെ പുതിയ നോയിസ് ഫിറ്റ് ട്വിസ്റ്റ് ആ ലക്ഷ്യം നിറവേറ്റുന്നതാണ്. ആളുകളുടെ ജീവിതശൈലിക്കൊത്തുപോകാൻ പറ്റിയ നല്ലൊരു കൂട്ടാളിയും ഏറെ തിരക്കുള്ള ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു മോഡലുമാണ് പുതിയ നോയ്സ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

നൂറിലധികം സ്പോർട്സ് മോഡുകൾ
ഇൻ ബിൽറ്റ് നോയിസ് ഹെൽത്ത് സ്യൂട്ടിനൊപ്പമെത്തുന്ന നോയ്സ് ഫിറ്റ് ട്വിസ്റ്റ്, നൂറിലധികം സ്‌പോർട്‌സ് മോഡുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഡിസൈനൊപ്പം ബ്ലാക്ക്, വൈൻ, സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ, ഗോൾഡ്, പിങ്ക് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. IP68 റേറ്റിങ് പൊടി, ജല പ്രതിരോധശേഷിയുമുണ്ട്. ഒറ്റ ചാർജിൽ 5- 7 ദിവസത്തെ ബാറ്ററി ബാക്കപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
240x240 പിക്സൽ റെസല്യൂഷനും 246 പിപിഐ പിക്സൽ സാന്ദ്രതയുമുള്ള 1.38 ഇഞ്ച് TFT റൗണ്ട് ഡിസ്പ്ലേ, ഇൻ-ബിൽറ്റ് സ്പീക്കറുകൾ, മൈക്രോഫോൺ പിന്തുണ, ഇൻബിൽറ്റ് ഗെയിമുകൾ, ഹാർട്ട് മോണിറ്റർ സെൻസർ, SpO2 സെൻസെർ എന്നിവയും വാച്ചിലുണ്ട്. കൂടാതെ ഉറക്കം, നടന്ന ദൂരം, ആർത്തവ ആരോഗ്യം എന്നിവയുടെ ട്രാക്ക് സൂക്ഷിക്കാനും ഇതിന് കഴിയും. കൂടാതെ ഉപയോക്താക്കൾക്ക് നേരിട്ട് കോളുകൾ വിളിക്കാം. 10 കോൺടാക്റ്റുകൾ വരെ സംഭരിക്കാനും, സമീപകാല കോൾ ലോഗിലേക്കുള്ള ആക്‌സസും നോയിസ് ഫിറ്റ് ട്വിസ്റ്റിൽ സാധ്യമാണ്.


Click it and Unblock the Notifications








