സ്മാർട്ഫോൺ എടുക്കാൻ മറന്നാൽ ഓർമ്മിപ്പിക്കാനായി ജാക്കറ്റ്

|

അത്യവശ്യമായി എവിടെക്കെങ്കിലും ചാടിപിടഞ്ഞ് ഓടി പകുതി എത്തുമ്പോഴായിരിക്കും ഓർക്കുക മൊബൈൽ ഫോൺ എടുത്തില്ല എന്ന കാര്യം. ഈ പറഞ്ഞത് ഒട്ടുമിക്കവരുടെയും കാര്യത്തിൽ നടക്കുന്നതാണ്. എന്നാൽ ഇതിനൊരു പ്രധിവിധി എന്ന നിലയിൽ ഒരു പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് വസ്ത്രനിർമ്മിതകമ്പനിയായ ലീവൈസും, ഗൂഗിളും ചേർന്ന്. ഇവർ നിർമിച്ച ജാക്കറ്റ് ആണ് താരം, സ്മാർട്ട് ഫോൺ എടുക്കാൻ മറന്നാൽ ഈ ജാക്കറ്റ് ഓർമിപ്പിക്കും, മാത്രമല്ല ഫോൺ എവിടെയെങ്കിലും നഷ്ടപ്പെട്ട് പോയാലോ അതല്ലെങ്കിൽ എവിടേലും മറന്ന് വെച്ചലും ഈ ജാക്കറ്റ് ഫോൺ എടുക്കുവാനായി ഓർമിപ്പിക്കും.

 

<strong>'ശ്ശേ... ജിയോ പ്രവർത്തിക്കുന്നില്ലല്ലോ....' ഫോട്ടോഗ്രാഫർ മുകേഷ് അംബാനിയോട് !</strong>'ശ്ശേ... ജിയോ പ്രവർത്തിക്കുന്നില്ലല്ലോ....' ഫോട്ടോഗ്രാഫർ മുകേഷ് അംബാനിയോട് !

ഗൂഗിൾ സപ്പോർട്ട് പേജിൽ ജാക്വാർഡ് പ്രസ്താവിക്കുകയുണ്ടായി " നിങ്ങൾക്ക് ഫോണും ജാക്കറ്റും നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി രണ്ടും ഒന്നുപോലെ ഉപയോഗിക്കാം, രണ്ടും തമ്മിലുള്ള ഉപയോഗം പരസ്പ്പരം നഷ്ട്ടപ്പെട്ട് പോകാതിരിക്കാൻ സഹായിക്കും. ജാക്കറ്റും ഫോണും വേർപെട്ടാൽ ഉടൻ തന്നെ ഒരു അലെർട്ട് മെസ്സേജ് നിങ്ങളുടെ ഫോണിൽ എത്തും. സ്നാപ്പ് ടാഗ് വൈബ്രേറ്റ് ചെയ്യപ്പെടുകയും ലൈറ്റ് പ്രകാശിക്കാനും തുടങ്ങും".

സ്മാർട്ഫോൺ എടുക്കാൻ മറന്നാൽ ഓർമ്മിപ്പിക്കാനായി ജാക്കറ്റ്

നിങ്ങളുടെ ഫോണിൽ മെസ്സേജ് വരുക മാത്രവുമല്ല, ജാക്കറ്റിൻറെ സ്ലീവ് ടാഗ് വൈബ്രേറ്റ് ചെയുകയും ചെയ്യും. ജാക്കറ്റിന്റെ 'ഫൈൻഡ് മൈ ഫോൺ' എന്ന സൗകര്യം ഉപയോഗിക്കുവാനായി ജാക്ക്വാർഡ് ആപ്പ് ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്‌ത്‌ ഫോണുമായി ലിങ്ക് ചെയ്തത് ഉപയോഗിക്കാം.

25,000 രൂപയാണ് ഈ ജാക്കറ്റിന്റെ വില. ഇത് ലീവായിസിൽ നിന്നുമുള്ള ട്രക്കർ ജാക്കറ്റ് ആണ്. ഈ ജാക്കറ്റ് വഴി പാട്ട് ആസ്വദിക്കാനും, ഇൻകമിങ് കോൾസ് അലർട്ടും, കൂടാതെ ടെക്സ്റ്റ് മെസ്സേജ് അലർട്ടും അറിയുവാൻ സാധിക്കും. ഈ ജാക്കറ്റ് പത്ത് തവണയിൽ കൂടുതൽ കഴുകുവാൻ പാടുള്ളതല്ല.

Best Mobiles in India

English summary
Levi's jacquard smart jacket in another innovation of technology which signifies the growth of technology and how much it is influencing the lives of ours. This jacket is a teamwork of Google and Levi's Co.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X