റിങ്ങാ..റിങ്ങാ..റോസാ.. സാംസങ്ങിന്റെ സ്മാർട്ട് റിംഗ് വിവരങ്ങൾ പുറത്ത്
ഫെബ്രുവരിയിൽ, സാംസങ് പുതിയ ആരോഗ്യ-കേന്ദ്രീകൃത (health-focused) ധരിക്കാവുന്ന ഗാലക്‌സി റിംഗിൻ്റെ ഒരു ദൃശ്യം പുറത്ത് വിട്ടിരുന്നു. എന്നാൽ വിലയും പ്രവർത്തന ക്ഷമതയും പോലുള്ള പ്രധാന വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു കമ്പനി. ഇപ്പോൾ, ലീക്കഡ് റിപ്പോർട്ടുകൾ അനുസരിച്ച് ഈ വിരലിൽ ഘടിപ്പിക്കാവുന്ന ഫിറ്റ്‌നസ് ട്രാക്കറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിൻ്റെ വ്യക്തമായ ചിത്രം പുറത്ത് വന്നിട്ടുണ്ട്.
ടെക് ഇൻസൈഡർ യോഗേഷ് ബ്രാർ ഗാലക്‌സി റിംഗിൻ്റെ വില പരിധിയെക്കുറിച്ച് ഉള്ള വിവരങ്ങളും മറ്റും പുറത്ത് വിട്ടിരുന്നു. അമേരിക്കൻ വിപണിയിൽ ഈ മോതിരത്തിന് 300 ഡോളറിനും 350 ഡോളറിനും ഇടയിൽ വിലയുണ്ടാകുമെന്നാണ് അദ്ദേഹത്തിൻ്റെ വിവരം. നിലവിൽ ഏകദേശം $349 വിലയുള്ള ഔറ റിംഗ് പോലെയുള്ള സ്ഥാപിത എതിരാളികൾക്ക് ഈ റിംഗ് ഒരു തികഞ്ഞ എതിരാളി ആയിരിക്കും.

എന്നിരുന്നാലും, ഈ ഉപകരണത്തിൽ ഉപയോഗിച്ച മെറ്റീരിയലുകൾ പരിഗണിക്കുമ്പോൾ ഒരു സ്റ്റിക്കിങ്ങ് പോയിൻ്റ് ഉയർന്ന് വരുന്നുണ്ട്. ഔറ റിംഗ് ഒരു സുഗമവും ഭംഗിയുള്ളതുമായ ടൈറ്റാനിയം ബിൽഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഗാലക്‌സി റിംഗ് പ്ലാസ്റ്റിക്ക് നിർമ്മിതമാണെന്നാണ് കിംവദന്തികൾ സൂചിപ്പിക്കുന്നത്. മെറ്റീരിയലുകളിലെ ഈ അസമത്വം ചില ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സമാനമായ വില നിലവാരത്തിൽ ഉള്ള റിംഗ് ലഭിക്കുന്ന സാഹചര്യത്തിൽ, മൂല്യനിർണ്ണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയേക്കാം.
ഔറയെപ്പോലുള്ള എതിരാളികൾക്ക് സമാനമായി, ഗാലക്‌സി റിംങ്ങിനും പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉള്ളതായി കേൾക്കുന്നുണ്ട്. ഒഫീഷ്യലായി വിശദാംശങ്ങൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും ലീക്കഡ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം പ്രതിമാസം ഏകദേശം 832 രൂപയിൽ ($10) താഴെയായിരിക്കും സബ്‌സ്‌ക്രിപ്‌ഷൻ വില എന്നാണ് കരുതുന്നത്. എന്നിരുന്നാലും ഒഫീഷ്യൽ അനൗൻസ്മെന്റ് ഒന്നും ലഭിക്കാത്തതിനാൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
എന്നാൽ ഇവ കൂടുതൽ ഉപകാരപ്പെടുന്നത് ഈ പറഞ്ഞവയിൽ ഒന്നുമല്ല. സാംസങ് ഹെൽത്ത്, സാംസങ് ഫിറ്റ്‌നസ്, വെൽനസ് പ്ലാറ്റ്‌ഫോം എന്നിവയുമായി സബ്‌സ്‌ക്രിപ്‌ഷൻ സംയോജിപ്പിച്ചേക്കാം. റിംഗ് ശേഖരിക്കുന്ന ആരോഗ്യ ഡാറ്റയെ അടിസ്ഥാനമാക്കി പേഴ്സണലൈസ്ഡ് മീൽ പ്ലാനും ടാർഗറ്റ് ചെയ്‌ത ഭക്ഷണ ഉപദേശങ്ങളും (targeted dietary advice) പോലുള്ള കൂടുതൽ വിപുലമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ ഈ സബ്‌സ്‌ക്രിപ്‌ഷനിലൂടെ കഴിയും.
സാധ്യതയുള്ള വില റേഞ്ച് ഒരു ഏകദേശ വിലയുടെ ഐഡിയ നൽകുമ്പോൾ, നിർണായകമായ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഗാലക്‌സി റിങ്ങിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ സേവനം നിർബന്ധമാണോ, അതോ ഒരു പ്രധാന സെറ്റ് ഫംഗ്‌ഷണാലിറ്റികൾക്ക് മുകളിൽ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടോ? ഈ വ്യത്യാസം ഗാലക്‌സി റിംഗിൻ്റെ മൊത്തത്തിലുള്ള മൂല്യ നിർദ്ദേശത്തെ സാരമായി ബാധിക്കും.
ജൂലൈയിൽ നടക്കാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് (Galaxy Unpacked) ഇവൻ്റിൽ കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സാംസങ്ങിൻ്റെ സ്മാർട്ട് വാച്ചായ ഗാലക്‌സി വാച്ച് 7 (Galaxy watch7) ൻ്റെ അടുത്ത ആവർത്തനത്തിനുള്ള ലോഞ്ച്പാഡ് കൂടിയാണ് ഈ ഇവൻ്റ് എന്നും അഭ്യൂഹമുണ്ട്. ഔദ്യോഗിക ലോഞ്ചിനോട് അടുക്കുമ്പോൾ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.
ഈ ജൂലൈയിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് അതിൻ്റെ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ അടുത്ത തലമുറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ദക്ഷിണ കൊറിയൻ ടെക് ഭീമൻ ആയ സാംസങ് ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








