ഈ ഐഫോൺ കെയ്‌സിൽ ഗെയിമും കളിക്കാം!

Written By:

ഫോൺ വാങ്ങുന്ന പോലെ തന്നെ പലരും ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് ഫോൺ കെയ്‌സുകൾ. ഫോൺ കെയ്‌സുകൾ തന്നെ പല തരം ഡിസൈനിലും രൂപത്തിലും ഭാവത്തിലും നമ്മൾ കണ്ടിട്ടുണ്ട്. ഒരുപക്ഷെ ഏറ്റവുമധികം ഡിസൈൻ ചെയ്യപ്പെട്ട ബാക്ക് കെയ്‌സുകൾ ഏറ്റവുമധികം ഇറങ്ങിയിട്ടുണ്ടാവുക ഐഫോണിന് ആയിരിക്കും. ഇപ്പോഴിതാ അൽപ്പം വ്യത്യസ്‍തമായ ഒരു കെയ്‌സ് ഇറങ്ങിയിരിക്കുകയാണ് ഐഫോണിന് വേണ്ടി.

ഈ ഐഫോൺ കെയ്‌സിൽ ഗെയിമും കളിക്കാം!

ചിത്രം കാണുമ്പോൾ തന്നെ കാര്യം മനസ്സിലായിട്ടുണ്ടാകുമല്ലോ. അൽപ്പം വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഈ കെയ്‌സ്. പഴയ ആ ബ്രിക്ക് ഗെയിമിന്റെ ഓർമ്മകൾ പുതുക്കുന്നതാണ് ഇ കെയ്‌സ്. കെയ്‌സിൽ ബ്രിക്ക് ഗെയിം കളിക്കാനുള്ള സൗകര്യമാണ് നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

Wanle Gamers Console എന്നാണ് ഈ കെയ്‌സിന്റെ പേര്. ആ പഴയ ബ്രിക്ക് ഗെയിമിൽ കണ്ടിരുന്ന കളികളും ബട്ടണുകളും എല്ലാം തന്നെ ഇവിടെയുണ്ട്. ഓൺ/ ഓഫ് ബട്ടൺ, ഗെയിം പാഡ്, സൗണ്ട് ബട്ടൺ തുടങ്ങി ബ്രിക്ക് ഗെയിം പാഡിൽ ഉണ്ടായിരുന്ന എല്ലാ ബട്ടണുകളും ഇവിടെയും ഒരുക്കിയിരിക്കുകയാണ് നിർമാതാക്കൾ.

ഈ ഐഫോൺ കെയ്‌സിൽ ഗെയിമും കളിക്കാം!

Tetris, Tank, Frogger തുടങ്ങിയ ക്ലാസ്സിക്ക് ഗെയിമുകളെല്ലാം തന്നെ ഇതിൽ ലഭ്യമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 80 ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത് എങ്കിലും ആമസോൺ വഴി 12 ഡോളറിന് നിങ്ങൾക്ക് ഈ കെയ്‌സ് വാങ്ങാൻ സാധിക്കും.

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ മറുപടികൾ കിട്ടും

ആൻഡ്രോയിഡിനെ സംബന്ധിച്ചെടുത്തോളം ഒട്ടനവധി ഫോൺ മോഡലുകൾ ഉള്ളതിനാൽ കെയ്‌സ് ഒരുപാട് ഡിസൈനുകളിൽ ലഭ്യമല്ല എങ്കിലും ആപ്പിളിനെ സംബന്ധിച്ചെടുത്തോളം ലഭിക്കുന്ന ഏറ്റവും നല്ല പ്രത്യേകതയാണ് ഇത്തരത്തിലുള്ള കേയ്‌സുകൾ എന്ന് തീർച്ച. ഐഫോൺ 6 മുതൽ മുകളിലോട്ടുള്ള എല്ലാ മോഡലുകൾക്കും ഈ കെയ്‌സ് ലഭ്യമാണ്.

English summary
The Wanle Gamers Console for iPhone is an iPhone case brings a fully functional GameBoy experience on the back.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot