ഈ ആപ്‌സുകളും ഗാഡ്ജറ്റുകളും ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമോ?

|

അറിവിന്റെ ഉപയോഗ രൂപത്തെയാണ് പൊതുവേ സാങ്കേതിക വിദ്യ എന്നു പറയുന്നത്. ഇപ്പോള്‍ സങ്കേതിക വിദ്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് ലോകത്തെ മുഴുവന്‍ അനുകൂലമായി ബാധിച്ചിരിക്കുയാണ് കൂടാതെ ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായും മാറിക്കഴിഞ്ഞു.

 
ഈ ആപ്‌സുകളും ഗാഡ്ജറ്റുകളും ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമോ?

യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ഐപാടുകള്‍ ഇവയൊന്നും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയായിരിക്കുകയാണ്.

നിങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ സാധിക്കാത്ത പത്ത് ഗാഡ്ജറ്റുകള്‍ ഇവിടെ പറയാം.

മൊബൈല്‍ ഫോണുകള്‍

മൊബൈല്‍ ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് നിങ്ങളുടെ പല കാര്യങ്ങളും വളരെ എളുപ്പമാക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലൂടെ പോസ്റ്റ് ചെയ്യാം.

സര്‍വ്വേ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ 2018 സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 53 കോടി കടക്കും എന്നാണ്. ചൈനയിലായിരിക്കും ഈ പട്ടികയില്‍ മുന്‍പിന്‍ എത്തുക-130 കോടിയും.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഓണ്‍ലൈനില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നവരാണ് നമ്മള്‍ ഏറെ പേരും. ഈ സാഹചര്യത്തില്‍ ലോകമെങ്ങും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. 243 മില്ല്യന്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്കിലുളളത്.

ലാപ്‌ടോപ്പ്
 

ലാപ്‌ടോപ്പ്

സ്മാര്‍ട്ട്‌ഫോണ്‍ തരംഗം ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും ഓഫീസ് ആവശ്യങ്ങള്‍ക്ക് ലാപ്‌ടോപ്പ് തന്നെയാണ് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം പ്രിയം. കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയും മാറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം ജോലി വ്യക്തിഗത ഉപയോഗം, വിനോദം എന്നീ പല കാര്യങ്ങള്‍ക്കും ലാപ്‌ടോപ്പ് പ്രധാന പങ്കു വഹിക്കുന്നു.

പവര്‍ ബാങ്ക്

പവര്‍ ബാങ്ക്

മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്. ഫേസ്ബുക്കും, വാട്ട്‌സാപ്പുമെല്ലാം ഉപയോഗിച്ചു കഴിയുമ്പോഴേക്കും ഫോണ്‍ ചാര്‍ജ്ജ് കഴിയാറായിട്ടുണ്ടാകും. ഇതിന് പവര്‍ ബാങ്കുകള്‍ തന്നെയാണ് പരിഹാരം. നിങ്ങളുടെ അനുയോജ്യത്തിന് വ്യത്യസ്ഥ വിലയിലെ പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്.

ഷയര്‍ഇറ്റ് (Shareit)

ഷയര്‍ഇറ്റ് (Shareit)

ഇപ്പോഴത്തെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഷെയര്‍ഇറ്റ് എന്ന ആപ്ലിക്കേഷന്‍ ഉണ്ട്. അഞ്ച് മിനിറ്റിനുളളില്‍ തന്നെ ഷെയര്‍ഇറ്റ് എന്ന ആപ്ലിക്കേഷനിലൂടെ സിനിമ പോലുളള വലിയ ഫയലുകള്‍ വേഗത്തില്‍ ഷെയര്‍ ചെയ്യാം. ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പുതിയ ബ്ലൂട്ടൂത്തായി ഇവയെ കരുതാം.

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമുക്ക് നോക്കാംസാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമുക്ക് നോക്കാം

വാട്ട്‌സാപ്പ്

വാട്ട്‌സാപ്പ്

ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പില്‍ ഐഎം എന്ന സേവനം ആരംഭിച്ചതോടെ ഇതിലെ പല പ്രവര്‍ത്തനങ്ങളും വേഗത്തിലായിരിക്കുന്നു. പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ വാട്ട്‌സാപ്പ് ഇപ്പോള്‍ മുന്‍ പന്തിയിലാണ്.

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം എന്നതും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനാണ്. ഇതിലൂടെയും നിങ്ങള്‍ക്ക് അതിവേഗത്തില്‍ ഫോട്ടോകള്‍ പങ്കിടാം. ദൈനംദിന ജീവിതത്തില്‍ അവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാം. ഈ അടുത്ത വര്‍ഷങ്ങളിലായാണ് ഇന്‍സ്റ്റാഗ്രാം ഇത്രയേറെ പ്രശസ്ഥിയായത്.

 ഹെഡ്‌ഫോണുകള്‍

ഹെഡ്‌ഫോണുകള്‍

ഹെഡ്‌ഫോണുകളും ഏറ്റവും പ്രധാനമായ ഒന്നാണ്. പാട്ടു കേള്‍ക്കാനും ടിവി കാണാനും ഹേഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ 100 രൂപ മുതല്‍ ഹെഡ്‌ഫോണുകള്‍ ലഭിക്കുന്നു. എന്നാല്‍ വില കുറവുളള ഹെഡ്‌ഫോണുകള്‍ എളുപ്പം കേടു വരാനും സാധ്യതയുണ്ട്.

ഗൂഗിള്‍ മാപ്‌സ്

ഗൂഗിള്‍ മാപ്‌സ്

ദൂര യാത്രകളില്‍ വഴി തെറ്റി പോവുക എന്നത് സാധാരണയല്ല. സ്മാര്‍ട്ട്‌ഫോണ്‍ വഴിയുളള നാവിഗേഷനാണ് ഇപ്പോള്‍ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത്. അതാണ് ഗൂഗിള്‍ മാപ്‌സ്. 2017ല്‍ ഗൂഗിള്‍ മാപ്പില്‍ പല സവിശേഷതകളും എത്തിയിരുന്നു.

ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിംഗ് ആപ്പ്

ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിംഗ് ആപ്പ്

ഇപ്പോള്‍ ഓണ്‍ലൈനില്‍ നിന്നും പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു പകരം മിക്കവരും ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനിലൂടെ പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇതില്‍ നിങ്ങളുടെ ഉപകരണത്തിന്റെ മെമ്മറി സംഭരിക്കുന്നതിനാല്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

Best Mobiles in India

Read more about:
English summary
Technology is on the rise and booming rapidly than we thought it would.oday, in this article, we have listed out 10 apps and gadgets that you can't do without in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X