TWS Earbuds: ഇയർബഡ്സുകളിൽ ഈ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടോ? അറിയാം പരിഹാര മാർഗങ്ങൾ

|

ട്രൂ വയർലെസ് ഇയർബഡ്സ് / ഹെഡ്‌ഫോണുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ശരിക്കും ജനപ്രിയമായിട്ടുണ്ട്. പ്രീമിയം സെഗ്മെന്റ് മുതൽ എൻട്രി ലെവൽ മാർക്കറ്റിൽ വരെ, ട്രൂ വയർലെസ് ഇയർബഡ്സ് വളരെ സാധാരണമായ ഒരു ആക്സസറിയായി മാറിയിരിക്കുന്നു. മിക്ക ഡിവൈസുകളെയും പോലെ തന്നെ, ഇവയ്ക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. ചില ഇയർബഡ്സ് ഒരു പ്രശ്നവുമില്ലാതെ ദീർഘകാലം ഉപയോഗിക്കാൻ കഴിയും. മറ്റ് ചിലതാകട്ടെ വളരെപ്പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ കാണിക്കാൻ തുടങ്ങും. ട്രൂ വയർലെസ് ഇയർബഡ്സ് (TWS) ഉപയോഗിക്കുന്നവർ നേരിടാൻ സാധ്യതയുള്ള ചില പൊതുവായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും അറിയാൻ തുടർന്ന് വായിക്കുക (TWS Earbuds).

TWS Earbuds: ഫോണിന്റെ ബ്ലൂടൂത്ത് ഡിവൈസ് ലിസ്റ്റിൽ ഇയർബഡ്സ് കാണിക്കുന്നില്ല

TWS Earbuds: ഫോണിന്റെ ബ്ലൂടൂത്ത് ഡിവൈസ് ലിസ്റ്റിൽ ഇയർബഡ്സ് കാണിക്കുന്നില്ല

നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന് TWS ഇയർബഡ്സ് ഫൈൻഡ് ചെയ്യാൻ കഴിയാത്തത് ഒരു കോമൺ പ്രോബ്ലം ആണ്. നിങ്ങളുടെ TWS ഇയർബഡ്സ് സ്‌മാർട്ട്‌ഫോണുമായോ മറ്റേതെങ്കിലും ഡിവൈസുമായോ പെയർ ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ അത് ബ്ലൂടൂത്ത് ഡിവൈസ് ലിസ്റ്റിൽ കാണിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം എന്ന് നോക്കാം.

ലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻ

ടിഡബ്ല്യൂഎസ്
  • ടിഡബ്ല്യൂഎസ് ഇയർബഡ്സ് ചാർജ് ചെയ്‌തിട്ടുണ്ടെന്നും ഓൺ ആണെന്നും പെയറിങ് മോഡിലാണെന്നും ഉറപ്പാക്കുക.
    • ഇയർബഡ്സ് നിങ്ങളുടെ ഡിവൈസിന് അനുയോജ്യമാണോയെന്നും പരിശോധിക്കണം.
      • സ്‌മാർട്ട്‌ഫോണും ഇയർബഡ്സും ബ്ലൂടൂത്ത് പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുക.
        • മറ്റ് ഡിവൈസുകളിൽ നിന്നും ഇയർബഡ്സ് ഡിസ്കണക്റ്റ് ചെയ്യുക.
          • ഇയർബഡ്സും നിങ്ങളുടെ ഡിവൈസും റീസ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും പെയർ ചെയ്യാൻ ശ്രമിക്കുക.
          • TWS Earbuds: ഇയർബഡ്സ് ഡിസ്കണക്റ്റ് ആയിക്കൊണ്ടേയിരിക്കുന്നു

            TWS Earbuds: ഇയർബഡ്സ് ഡിസ്കണക്റ്റ് ആയിക്കൊണ്ടേയിരിക്കുന്നു

            ഇയർബഡ്സും സ്‌മാർട്ട്‌ഫോണും തമ്മിലുള്ള കണക്ഷൻ ഇടയ്‌ക്കിടെ ഡിസ്കണക്റ്റ് ആകുന്നത് ഏറെ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. നിങ്ങൾ അത്തരം പ്രശ്നം എപ്പോഴെങ്കിലും ഒക്കെ നേരിട്ടിട്ടുണ്ടാവും. നിസാര പ്രശ്നങ്ങൾ കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഇയർബഡ്സ് ഇടയ്ക്കിടെ ഡിസ്കണക്റ്റ് ആകുന്ന പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ നോക്കാം.

            നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോനെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ

            കോൾ
            • ഇയർബഡ്സിൽ കോൾ ചെയ്യുമ്പോഴോ സംഗീതം കേൾക്കുമ്പോഴാ നാം ഫ്രീ ആയി നടക്കും. ഇത് കാരണം ചിലപ്പോൾ പരിധിക്ക് പുറത്തേക്കും നാം പോകും. ഇത് ഒഴിവാക്കുക.
              • ഇയർബഡ്സിൽ ആവശ്യത്തിന് ചാർജ് അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
                • കമ്പാനിയൻ ആപ്പ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.
                  • ഇയർബഡ്സിന് ഫേംവെയർ അപ്‌ഡേറ്റുകൾ ഉണ്ടോയെന്നും നോക്കുക.
                  • TWS Earbuds: ഒരു ഇയർബഡ് മാത്രം പ്രവർത്തിക്കുന്നു

                    TWS Earbuds: ഒരു ഇയർബഡ് മാത്രം പ്രവർത്തിക്കുന്നു

                    ഏതെങ്കിലും ഒരു ഇയർബഡിൽ നിന്ന് മാത്രം ശബ്ദം വരുന്നത് TWS ഇയർബഡ്സിന്റെ ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിൽ ഒന്നാണ്. എല്ലാവരും ഇടയ്ക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടുണ്ടാകും. ചില‍ർ ആകട്ടെ ഇയ‍‍ർബഡ്സ് കേടായി എന്ന് കരുതി പുതിയത് വാങ്ങുകയും ചെയ്യും. ഇത് പരിഹരിക്കാൻ ഉള്ള ചില ടിപ്സ് നോക്കാം.

                    ജിയോ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന പ്ലാനുകൾജിയോ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന പ്ലാനുകൾ

                    ചാർജിങ് കേസ്
                    • നിങ്ങളുടെ ഇയർബഡ്സിന്റെ ചാർജിങ് കേസ് പൂർണമായും ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
                      • രണ്ട് ഇയർബഡ്സും നന്നായി ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
                        • ഇയർബഡ്സ് ഡിസ്കണക്റ്റ് ചെയ്ത് സ്‌മാർട്ട്‌ഫോണുമായി വീണ്ടും കണക്‌റ്റ് ചെയ്ത് നോക്കുക.
                          • രണ്ട് ഇയർബഡ്സും പ്രോപ്പർ ആയി നിങ്ങളുടെ ചെവിയിൽ വയ്ക്കുക.
                          • TWS Earbuds: ഇയർബഡ്സും ചാർജിങ് കേസും ചാർജ് ആകുന്നില്ല

                            TWS Earbuds: ഇയർബഡ്സും ചാർജിങ് കേസും ചാർജ് ആകുന്നില്ല

                            ഇയർബഡ്സിൽ ചാർജ് കയറാത്തതും വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ഇതിന് പിന്നിലെ ഏറ്റവും സാധാരണമായ കാരണം ഇയർബഡ്സിലെ പൊടിയും കോൺടാക്റ്റ് പോയിന്റുകളുടെ പോരായ്മയും ഒക്കെ ആകാം. എന്നാൽ ഇത് മാത്രമല്ല, ഇതിനേക്കാൾ ഗുരുതരമായ മറ്റ് പ്രശ്നങ്ങളും ചാർജിങ് പ്രശ്നങ്ങൾക്ക് കാരണം ആകാം. പരിഹാര മാർഗങ്ങൾ നോക്കാം.

                            അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?

                            അഡാപ്റ്റർ
                            • ചാർജിങ് കെയ്‌സിലെയും ഇയർബഡുകളിലെയും കണക്ടറുകൾ ക്ലീൻ ചെയ്യുക.
                              • കേബിൾ, പവർ സപ്ലൈ പ്രശ്നങ്ങൾ എന്നിവയ്ക്കായി കേബിൾ, അഡാപ്റ്റർ, പവർ സോക്കറ്റ് എന്നിവ ചെക്ക് ചെയ്യുക
                                • ചാർജിങ് കേസ് ശരിയായി ചാർജ് ചെയ്യുന്നില്ലെങ്കിൽ, പവർ അഡാപ്റ്റർ മുതലായ മറ്റ് കാര്യങ്ങൾ പരിശോധിക്കുന്നതിന് ഒപ്പം പോർട്ട് ക്ലീൻ ആണെന്നും ഉറപ്പ് വരുത്തുക.
                                • TWS Earbuds: സംഗീതാസ്വാദനം തടസപ്പെടുത്തുന്ന ഡിസ്റ്റോർഷനുകൾ

                                  TWS Earbuds: സംഗീതാസ്വാദനം തടസപ്പെടുത്തുന്ന ഡിസ്റ്റോർഷനുകൾ

                                  ബ്ലൂടൂത്ത് ഒരു വയർലെസ് സാങ്കേതികവിദ്യയായതിനാൽ, മറ്റ് വയർലെസ്, ബ്ലൂടൂത്ത് ഡിവൈസുകളിൽ നിന്നുള്ള ഇന്റർഫിയറൻസ് നേരിടേണ്ടി വരും. മറ്റ് ഡിവൈസുകളിൽ നിന്നും ഇലക്ട്രോണിക് ഡിവൈസുകളിൽ നിന്നും വരുന്ന സ്റ്റാറ്റിക്, ഡിസ്റ്റോർഷനുകൾ എന്നിവയെല്ലാം TWS ഇയർബഡ്സുകൾ ഉപയോഗിച്ചുള്ള സംഗീതാസ്വാദനം തടസപ്പെടുത്തുന്നു. പരിഹാര മാർഗങ്ങൾ നോക്കാം.

                                  • ചുറ്റുമുള്ള മറ്റ് ബ്ലൂടൂത്ത് ഡിവൈസുകൾ ഓഫ് ചെയ്യുക.
                                    • ടിവി, റൂട്ടർ പോലുള്ള മറ്റ് ഡിവൈസുകളിൽ നിന്നും അകന്ന് നിൽക്കുക.
                                      • ഇയർബഡ്സ് ഡിസ്കണക്റ്റ് ചെയ്ത് വീണ്ടും കണക്റ്റ് ചെയ്യുക.
                                      • 3,499 രൂപയ്ക്ക് 14 ദിവസം ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കിടിലൻ സ്മാർട്ട് വാച്ച്3,499 രൂപയ്ക്ക് 14 ദിവസം ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കിടിലൻ സ്മാർട്ട് വാച്ച്

                                        TWS Earbuds: മോശം വോയ്സ് കോൾ ക്വാളിറ്റി

                                        TWS Earbuds: മോശം വോയ്സ് കോൾ ക്വാളിറ്റി

                                        ഇയർബഡ്സ് ഉപയോഗിച്ച് ഉള്ള വോയ്സ് കോളുകൾക്ക് തീരെ ക്വാളിറ്റി ഇല്ലെങ്കിൽ താഴപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക.

                                        • ഇയർബഡ്സിലെ മൈക്രോഫോണുകൾ ബ്ലോക്ക് ആയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
                                          • സോഫ്റ്റ് ആയ ക്ലോത്ത് ഉപയോഗിച്ച് മൈക്രോഫോൺ ക്ലീൻ ചെയ്യുക.
                                            • സ്മാർട്ട്‌ഫോണിലെ നെറ്റ്‌വർക്ക് കവറേജ് പരിശോധിക്കുക.
                                              • കോൾ എടുക്കുമ്പോൾ സ്മാർട്ട്ഫോണിന് അടുത്തേക്ക് നീങ്ങുക.
                                              • TWS Earbuds: മോശം ബാറ്ററി ലൈഫ്

                                                TWS Earbuds: മോശം ബാറ്ററി ലൈഫ്

                                                മികച്ച ബാറ്ററി ലൈഫ് എന്നത് ഇയർബഡ്സുകളുടെ കാര്യത്തിൽ അത്ര പ്രതീക്ഷയുള്ള വിഭാഗം അല്ല. എന്നാലും കമ്പനികൾ വലിയ അവകാശവാദങ്ങൾ ഒക്കെ ഉന്നയിക്കാറുണ്ട്. കമ്പനികൾ ക്ലെയിം ചെയ്തതിനേക്കാൾ താരതമ്യേന കുറഞ്ഞ ബാറ്ററി ലൈഫാണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ, നിങ്ങൾ പരിശോധിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു.

                                                പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾപുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

                                                കമ്പനി കേബിൾ
                                                • ബോക്സിൽ നൽകിയിരിക്കുന്ന കമ്പനി കേബിൾ ഉപയോഗിച്ച് നിങ്ങളുടെ TWS ഇയർബഡ്സ് ശരിയായി ചാർജ് ചെയ്യാൻ ശ്രമിക്കുക.
                                                  • നിങ്ങളുടെ ഇയർബഡ്സ് പുതിയത് ആണെങ്കിൽ സർവീസ് സെന്ററുമായി ബന്ധപ്പെട്ട് അത് ചെക്ക് ചെയ്യിക്കുക.
                                                    • നിങ്ങളുടെ ഇയർബഡ്സ് പഴയത് ആണെങ്കിൽ, ബാറ്ററി ഡെഡ് ആകാൻ സാധ്യതയുണ്ട്. ചില കമ്പനികൾ അവരുടെ ഇയർബഡ്സുകളുടെ ബാറ്ററി മാറ്റി സ്ഥാപിക്കാൻ ഉള്ള ഓപ്ഷൻ ഓഫർ ചെയ്യുന്നു. ചിലർ ഇത്തരം ഓഫറുകൾ നൽകുന്നില്ല. കമ്പനികളുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ മനസിലാക്കുക.

Best Mobiles in India

English summary
True wireless earbuds / headphones have become really popular over the last few years. From the premium segment to the entry level market, True Wireless Earbuds have become a very common accessory. Like most devices, these have advantages and disadvantages. Some earbuds can be used for a long time without any problems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X