ഈ കെഎഫ്‌സി ചിക്കന്‍ എത്തുന്നത്‌ ഫ്‌ളൈയിങ്‌ ഡ്രോണ്‍ ബോക്‌സില്‍

Posted By: Archana V

ഫ്രൈഡ്‌ ചിക്കന്‍ വിതരണം ചെയ്യാന്‍ കെഎഫ്‌സി പുതിയ ഒരു രീതി അവതരിപ്പിക്കുകയാണ്‌. രാജ്യത്തെ തിരഞ്ഞെടുത്ത പത്ത്‌ നഗരങ്ങളില്‍ പുതിയ കെഫ്‌എസി സ്‌്‌മോക്കി ഗ്രില്‍ഡ്‌ വിങ്‌സ്‌ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ പരീക്ഷണം. കെഫ്‌എസി സ്‌്‌മോക്കി ഗ്രില്‍ഡ്‌ വിങ്‌സ്‌ നല്‍കുന്ന ബോക്‌സ്‌ സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്‌ളൈയിങ്‌ ഡ്രോണ്‍ ആക്കി മാറ്റാവുന്നതായിരിക്കും.

ഈ കെഎഫ്‌സി ചിക്കന്‍ എത്തുന്നത്‌ ഫ്‌ളൈയിങ്‌ ഡ്രോണ്‍ ബോക്‌സില്‍

പത്ത്‌ നഗരങ്ങളിലെ തിരഞ്ഞെടുത്ത കെഎഫ്‌സികളില്‍ നിങ്ങള്‍ക്ക്‌ പുതിയ കെഎഫ്‌സി സ്‌മോക്കി ഗ്രില്‍ഡ്‌ വിഗ്‌സ്‌ ഓഡര്‍ ചെയ്യാം. നിങ്ങളുടെ സ്‌മാര്‍ട്‌ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഫ്‌ളൈയിങ്‌ ഡ്രോണായി മാറ്റാവുന്ന പായ്‌ക്കേജിങ്ങില്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം ലഭ്യമാകും. . അതിപ്പോള്‍ ഇവിടെയും സാധ്യമായിരിക്കുകയാണ്‌.

കെഎഫ്‌സി കോംമ്പോ പായ്‌ക്കിന്‌ കെഎഫ്‌ഒ ( കെന്റക്കി ഫ്‌ളൈയിങ്‌ ഒബ്‌ജക്ട്‌) എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഏറ്റവും രസകരമായ കോംമ്പോ മീല്‍ ആയിരിക്കുമിതെന്ന്‌ കമ്പനി പറയുന്നു. സ്‌മോക്കി ഗ്രില്‍ഡ്‌ വിഗ്‌സിന്‌ വേണ്ടിയുള്ള പാക്കേജിങ്‌ ചുവപ്പും വെളുപ്പും നിറങ്ങളിലാണ്‌. ഇതിന്റെ ഭാഗങ്ങള്‍ വളരെ എളുപ്പം കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലാണ്‌. ഫ്‌ളൈയിങ്ങ്‌ ഡ്രോണ്‍ പാക്കേജ്‌ അസംബിള്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ യൂസര്‍ മാനുവല്‍ ഉപയോഗിക്കാം.

ഇത്‌ വഴി വളരെ എളുപ്പത്തില്‍ ഡ്രോണ്‍ അസംബിള്‍ ചെയ്യാന്‍ കഴിയും. അസംബിള്‍ ചെയ്‌ത്‌ കഴിഞ്ഞാല്‍ ഉടന്‍ പവര്‍ ഓണ്‍ ചെയ്‌ത്‌ ബ്ലൂടൂത്ത്‌ വഴി സ്‌മാര്‍ട്‌ഫോണുമായി കണക്ട്‌ ചെയ്യണം.

ഷവോമി റെഡ്മി നോട്ട് 5ന്റെ സവിശേഷതകള്‍ ചോര്‍ന്നു,കിടിലന്‍ ഫോണ്‍ തന്നെ

രാജ്യത്തെ 10 നഗരങ്ങളിലായുള്ള 12 സ്‌റ്റോറുകളില്‍ ജനുവരി 25 നും 26 നും സ്‌മോക്കി ഗ്രില്‍ഡ്‌ വിഗ്‌സ്‌ ഓഡര്‍ ചെയ്യുന്ന തിരഞ്ഞെടുത്ത കസ്‌റ്റമേഴ്‌സിന്‌ കെന്റക്കി ഫ്‌ലൈയിങ്‌ ഒബജെക്ട്‌ (കെഎഫ്‌ഒ ) നേടാന്‍ അവസരം ലഭിക്കും.

" ഉപയോക്താക്കളില്‍ ആവേശം നിറയ്‌ക്കുന്നതിനായി ഫുഡും ടെക്‌നോളജിയും ഒരുമിച്ച്‌ കൊണ്ടു വന്നിരിക്കുകയാണ്‌. പുതിയ സ്‌മോക്കി ഗ്രില്‍ഡ്‌ വിഗ്‌സിന്റെ അവതരണം ആഘോഷമാക്കാന്‍ കെഫ്‌ഒ ബോക്‌സിന്റെ പരിമിത പതിപ്പുകള്‍ പുറത്തിറക്കുകയാണ്‌. വളരെ എളുപ്പം ഡ്രോണ്‍ ആക്കി മാറ്റാവുന്ന പാക്കേജിങ്‌ ആണ്‌ ഇത്‌ " കെഎഫ്‌സി ഇന്ത്യ സിഎംഒ ലൂയിസ്‌ റൂയിസ്‌ റിബോട്ട്‌ പറഞ്ഞു.

കെഎഫ്‌ഒ ലഭിക്കുന്നതിന്‌ ജനുവരി 25 നും 26 നും സമീപത്തുള്ള കെഎഫ്‌സി റസ്റ്റൊറന്റുകളില്‍ പോയി സ്‌മോക്കി ഗ്രില്‍ഡ്‌ വിഗ്‌സ്‌ ഓഡര്‍ ചെയ്യണം.

24 ഭാഗ്യശാലികള്‍ക്ക്‌ കെഎഫ്‌ഒ നേടാന്‍ കഴിയുമെന്ന്‌ കെഎഫ്‌സി പറഞ്ഞു.

English summary
KFC Smoky Grilled wings will be available at select 10 cities in India and is served in box that doubles as a flying drone which can be powered using a smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot