Home
Gadgets

ഹാർട്ട്ബീറ്റ് മോണിറ്ററുമായി ടിക്വാച്ച് ജിടിഎക്സ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ഗൂഗിൾ പിന്തുണയുള്ള മോബ്‌വോയിയുടെ ബജറ്റ് ഫ്രണ്ട്‌ലി വിയറബിൾ ഡിവൈസായി ടിക്ക്വാച്ച് ജിടിഎക്സ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. സിംഗിൾ കളർ ഓപ്ഷനിൽ വരുന്ന ഈ വിയറബിൾ 14 വർക്ക്ഔട്ട് മോഡുകൾ, ഹാർട്ട് റേറ്റ് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിൽ നിങ്ങൾക്കായി ലഭ്യമാക്കുന്നു. ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന സവിശേഷതയും ഈ വാച്ചിൽ വരുന്നുണ്ടെന്ന് കമ്പനി പറയുന്നു. ടിക്വാച്ച് ജിടിഎക്സ് വലതുവശത്തായി രണ്ട് ബട്ടണുകൾ വരുന്ന ഒരു വൃത്താകൃതിയിലുള്ള ഡയൽ അവതരിപ്പിക്കുന്നു. വ്യക്തിഗത വാച്ച് ഫെയ്സുകളും സ്ലീപ്പ് മോണിറ്ററിംഗും ഈ സ്മാർട്ട് വാച്ചിലുണ്ട്. ഒരു പ്രൊപ്രൈറ്ററി ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് വാച്ച് അടുത്ത മാസം മുതൽ വിൽപ്പനയ്‌ക്കെത്തും.

ടിക്വാച്ച് ജിടിഎക്സ് വില ഇന്ത്യയിൽ

ടിക്വാച്ച് ജിടിഎക്സ് വില ഇന്ത്യയിൽ

ടിക്വാച്ച് ജിടിഎക്‌സിന് 5,669 രൂപയാണ് വില വരുന്നത്. ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമായാണ് ഈ സ്മാർട്ട് വാച്ച് വരുന്നു. മൊബ്‌വോയിയുടെ വെബ്‌സൈറ്റ് പ്രകാരം, യഥാർത്ഥ റീട്ടെയിൽ വിലയായ 6,299 രൂപയിൽ നിന്ന് 10 ശതമാനം കിഴിവിലാണ് സ്മാർട്ട് വാച്ച് നിലവിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് ഇപ്പോൾ ഈ സ്മാർട്ട് വാച്ച് ഓർഡർ ചെയ്യാൻ കഴിയുന്നതാണ്. പക്ഷേ, ഷിപ്പിംഗ് സെപ്റ്റംബർ 3 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു.

ടിക്വാച്ച് ജിടിഎക്സ് സവിശേഷതകൾ

ടിക്വാച്ച് ജിടിഎക്സ് സവിശേഷതകൾ

ടിക്വാച്ച് ജിടിഎക്സ് 1.28 ഇഞ്ച് ടിഎഫ്ടി ടച്ച് ഡിസ്പ്ലേയുമായി 240x240 പിക്സൽ റെസലൂഷനിൽ വരുന്നു. ടിക്വാച്ച് ജിടിഎക്‌സിന് 160 കെബി റാമും 16 എംബി സ്റ്റോറേജുമുണ്ട്. ഇതിൽ ഒരു RLC8762C ചിപ്‌സെറ്റാണ് വരുന്നത്. കണക്റ്റിവിറ്റിക്കായി ഇത് ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു. അതിൽ വൈ-ഫൈ അല്ലെങ്കിൽ ജിപിഎസ് സംവിധാനം വരുന്നില്ല. സ്മാർട്ട് വാച്ചിൽ മൈക്കുകളോ സ്പീക്കറുകളോ ഇല്ല. ടിക്വാച്ച് ജിടിഎക്‌സിന് വി‌കെയർ വിസി 31 24 മണിക്കൂർ ഹാർട്ട്ബീറ്റ് മോണിറ്റർ, ബോഷ് ബി‌എം‌എ 421 ആക്‌സിലറോമീറ്റർ, സ്ലീപ്പ് മോണിറ്ററിംഗ് കഴിവുകൾ എന്നിവയുണ്ട്.

ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്

സൈക്ലിംഗ്, ഓട്ടം, നീന്തൽ, റോയിംഗ്, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ എന്നിവയുൾപ്പെടെ 14 വ്യത്യസ്ത സ്പോർട്സ് മോഡുകൾ ഈ സ്മാർട്ട് വാച്ചിൽ നിങ്ങൾക്ക് നീരിക്ഷിക്കാനാകും. ടിക്വാച്ച് ജിടിഎക്സ് ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റുചെയ്തു. വിവിധതരം വാച്ച് ഫെയ്‌സുകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്വാച്ച് ജിടിഎക്സ് സ്മാർട്ട് വാച്ചിൽ വരുന്ന 200 എംഎഎച്ച് ബാറ്ററി സാധാരണ ഉപയോഗത്തിൽ ഏഴ് ദിവസം വരെയും പവർ സേവിംഗ് മോഡിൽ 10 ദിവസം വരെയും ചാർജ് നൽകുന്നതായി കമ്പനി പറയുന്നു.

ടിൽറ്റ്-ടു-വേക്ക് ജെസ്റ്റർ പിന്തുണ

ടിക്വാച്ച് ജിടിഎക്സ് രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ടിൽറ്റ്-ടു-വേക്ക് ജെസ്റ്റർ പിന്തുണയോടെയാണ് ഇത് വരുന്നത്. സമയം നോക്കുവാനായി നിങ്ങളുടെ കൈ നീക്കുമ്പോൾ സ്ക്രീൻ തെളിയും. ടിക്വാച്ച് ജിടിഎക്സ് സ്മാർട്ട് വാച്ച് 48.7x11 മിമി അളവ് വരുന്നു.

Best Mobiles in India

English summary
TicWatch GTX smartwatch is introduced in India as the budget-friendly wearable by Google-backed Mobvoi. It comes in a single color choice and features such as 14 exercise modes and heart rate tracking and the company says it offers up to seven days of battery life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X