ടിക് വാച്ച് പ്രോ 3 ജിപിഎസ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

|

ബീജിംഗ് ആസ്ഥാനമായുള്ള മോബ്‌വോയിയുടെ ടിക് വാച്ച് പ്രോ 3 ജിപിഎസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 SoC പ്രോസസറാണ് ഈ പുതിയ സ്മാർട്ട് വാച്ചിന്റെ കരുത്ത്. ഇത് ഗൂഗിളിൻറെ വെയർഒഎസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിക് വാച്ച് പ്രോ 3 ജിപിഎസ് ഹാർട്ട് റേറ്റ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ ലെവൽ ട്രാക്കിംഗ് ഫീച്ചറും പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട് വാച്ചിന് സ്റ്റെയിൻ‌ലെസ് സ്റ്റീൽ, പ്ലാസ്റ്റിക് ബിൽഡ് എന്നിവയുണ്ട്. പകരം വയ്ക്കാവുന്ന സിലിക്കൺ സ്ട്രാപ്പും വരുന്നു. എസൻഷ്യൽ മോഡിൽ ഒരൊറ്റ ചാർജിൽ 45 ദിവസം വരെ സ്മാർട്ട് വാച്ച് നിലനിൽക്കും. കഴിഞ്ഞ മാസം ടിക് വാച്ച് പ്രോ 3 ജിപിഎസ് യുഎസിലും യുകെയിലും അവതരിപ്പിച്ചിരുന്നു.

ടിക് വാച്ച് പ്രോ 3 ജിപിഎസ് വില ഇന്ത്യയിൽ, ലഭ്യത

ടിക് വാച്ച് പ്രോ 3 ജിപിഎസ് വില ഇന്ത്യയിൽ, ലഭ്യത

ടിക് വാച്ച് പ്രോ 3 ജിപിഎസിന് ഇന്ത്യയിൽ 27,999 രൂപ രൂപയാണ് വില വരുന്നത്. സിംഗിൾ ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനിൽ സ്മാർട്ട് വാച്ച് ഇന്ന് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും.

60 സ്‌പോർട്‌സ് മോഡുകളുള്ള അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു60 സ്‌പോർട്‌സ് മോഡുകളുള്ള അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ടിക് വാച്ച് പ്രോ 3 ജിപിഎസ് സവിശേഷതകൾ

ടിക് വാച്ച് പ്രോ 3 ജിപിഎസ് സവിശേഷതകൾ

ടിക് വാച്ച് പ്രോ 3 ജിപിഎസ് വെയർ ഒഎസിൽ പ്രവർത്തിക്കുന്നു. 454 x 454 പിക്‌സൽ റെസല്യൂഷനുള്ള 1.4 ഇഞ്ച് അമോലെഡ് "റെറ്റിന" ഡിസ്‌പ്ലേ ഇതിൽ അവതരിപ്പിക്കുന്നു. ഓട്ടോമാറ്റിക് ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റും ഡിസ്‌പ്ലേയിൽ വരുന്നു. ഇത് കൈത്തണ്ടയുടെ ഒരു ഫ്ലിക്ക് ഉപയോഗിച്ച് ഉണർത്താൻ സാധിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സ്നാപ്ഡ്രാഗൺ വെയർ 3100 ന്റെ പിൻഗാമിയായി ക്വാൽകോം ജൂലൈയിൽ അവതരിപ്പിച്ച സ്നാപ്ഡ്രാഗൺ വെയർ 4100 SoC ആണ് ഇതിൽ നൽകിയിരിക്കുന്നത്. നിങ്ങൾക്ക് 1 ജിബി റാമും 8 ജിബി ഓൺബോർഡ് സ്റ്റോറേജും ലഭിക്കുന്നു.

ടിക് വാച്ച് പ്രോ 3 ജിപിഎസ്
 

ഫിറ്റ്‌നെസ് ട്രാക്കിംഗിന്റെ കാര്യത്തിൽ, ടിക് വാച്ച് പ്രോ 3 ജിപിഎസ് പ്രീലോഡ് ചെയ്‌ത ടിക് എക്‌സൈസൈസ് എന്ന പത്തിൽ കൂടുതൽ വർക്ക്ഔട്ട് മോഡുകൾ ഉൾപ്പെടുന്നു. അതിൽ ഔട്ട്‌ഡോർ റണിങ്, ഇൻഡോർ റണിങ്, സൈക്ലിംഗ്, നീന്തൽ, റോയിംഗ്, മൗണ്ടെയ്‌ൻ ക്ലൈമ്പിങ് എന്നിവ ഉൾപ്പെടുന്നു. ഹൃദയമിടിപ്പിന്റെ വേരിയബിളിറ്റി, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, സ്ട്രെസ് ലെവലുകൾ എന്നിവ പോലുള്ള ട്രാക്ക് ചെയ്യുന്നതിനായി ടിക്ഓക്‌സിജൻ, ടിക്ക്സെൻ, ടിക്ബ്രീത്ത്, ടിക് ഹിയറിങ് എന്നിവപോലുള്ള അപ്ലിക്കേഷനുകളും ഉണ്ട്. കൂടാതെ, നിങ്ങളുടെ സ്ലീപ് പാറ്റേണുകളുടെ ഒരു റെക്കോർഡ് സൂക്ഷിക്കുന്നതിനായി ഇൻബിൽറ്റ് സ്ലീപ്പ് ട്രാക്കർ വരുന്നു.

ഇൻബിൽറ്റ് ജിപിഎസാണ് ടിക് വാച്ച് പ്രോ 3 ജിപിഎസ്

കൃത്യമായ വർക്ക്ഔട്ട് ട്രാക്കിങ്ങിനായി അഞ്ച് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) കോൺസ്റ്റളേഷൻസ് ഉപയോഗിക്കുന്ന ഇൻബിൽറ്റ് ജിപിഎസാണ് ടിക് വാച്ച് പ്രോ 3 ജിപിഎസ്. ഈ സ്മാർട്ട് വാച്ചിൽ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുള്ള ഐപി 68- റേറ്റഡ് ചേസിസും വരുന്നു. ടിക് വാച്ച് പ്രോ 3 ജിപിഎസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 4.2, ജിപിഎസ്, എൻ‌എഫ്‌സി എന്നിവ ഉൾപ്പെടുന്നു പ്രകടനവും ബാറ്ററി കാര്യക്ഷമതയും തമ്മിൽ മാറ്റം വരുന്നുവന് നിങ്ങളെ അനുവദിക്കുന്നതിന് സ്മാർട്ട് വാച്ച് സ്മാർട്ട് മോഡ്, എസൻഷ്യൽ മോഡ് എന്നിവയും നൽകുന്നു. സ്മാർട്ട് മോഡിന് കീഴിൽ, വാച്ചിന് 72 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയും, എസൻഷ്യൽ മോഡ് 45 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ധരിക്കാനാവുന്ന 577 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

ടിക് വാച്ച് പ്രോ 3 ജിപി എസ്: 577 എംഎഎച്ച് ബാറ്ററി

ടിക് വാച്ച് പ്രോ 3 ജിപിഎസിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, ഫോട്ടോപ്ലെത്തിസ്മോഗ്രാം (പിപിജി) എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞത് ആൻഡ്രോയിഡ് 6.0 ൽ പ്രവർത്തിപ്പിക്കുന്ന സ്മാർട്ട്‌ഫോണുകളും ഐഒഎസ് 12 ഉം അതിന് മുകളിലുള്ളതുമായ ഐഫോൺ മോഡലുകളുമായി ഈ സ്മാർട്ട് വാച്ച് അനുയോജ്യമാണ്. അനുയോജ്യമായ ഫോണുമായി കണക്റ്റ് ചെയ്‌തുകഴിഞ്ഞാൽ, ഒരു കോളോ സന്ദേശമോ ലഭിക്കുമ്പോൾ നോട്ടിഫിക്കേഷൻ അലേർട്ടുകൾ നൽകാൻ ഇതിന് കഴിയും. ടിക് വാച്ച് പ്രോ 3 ജിപിഎസിന് 22 എംഎം റിസ്റ്റ് സ്ട്രാപ്പ് വരുന്നു. വാച്ചിന് 47x48x12.2 മില്ലിമീറ്റർ കനവും 41.9 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
In India, TicWatch Pro 3 GPS by Beijing-based Mobvoi was released. The new smartwatch is powered by Qualcomm Snapdragon Wear 4100 SoC and is based on the Wear OS of Google. The GPS TicWatch Pro 3 also supports monitoring of heart rate and tracking the level of blood oxygen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X