Vo2 മാക്സ് മോണിറ്റർ, 30 ദിവസത്തെ ബാറ്ററി ലൈഫുമായി ടിക്ക് വാച്ച് പ്രോ എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
ടിക്ക് വാച്ച് പ്രോ എസ് തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ അവതരിപ്പിച്ചു. ടിക്ക് വാച്ച് ഫാമിലി സ്മാർട്ട് വാച്ചുകൾക്ക് പിന്നിലുള്ള കമ്പനിയായ മോബ്വോയ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്ക് വാച്ച് പ്രോ എസിനെ അപ്ഗ്രേഡ് ചെയ്യ്ത ടിക്വാച്ച് പ്രോയായി സ്ഥാനപ്പെടുത്തുന്നു. സിംഗിൾ കളർ ഓപ്ഷനിലും സിംഗിൾ ഡയൽ വലുപ്പത്തിലും ഈ പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നു. സ്മാർട്ട് മോഡിൽ രണ്ട് മുതൽ അഞ്ച് ദിവസത്തെ ബാറ്ററി ലൈഫും എസൻഷ്യൽ മോഡിൽ 30 ദിവസം വരെയും ടിക്ക് വാച്ച് പ്രോ എസ് ബാറ്ററി ലൈഫ് നൽകുന്നു. ഈ സ്മാർട്ട് വാച്ച് എൻഎഫ്‌സി വഴിയുള്ള ഗൂഗിൾ പേയെയും സപ്പോർട്ട് ചെയ്യുന്നു.

ടിക്ക് വാച്ച് പ്രോ എസ് വില
ടിക്ക് വാച്ച് പ്രോ എസ് യുഎസിൽ 259.99 ഡോളർ (ഏകദേശം 19,000 രൂപ) വിലയുണ്ട്. ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഇത് വിപണിയിൽ വരുന്നത്. ഔദ്യോഗിക മോബ്‌വോയ് വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. നിലവിൽ, സ്മാർട്ട് വാച്ച് ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും ലഭ്യമാക്കിയിട്ടില്ല.

ടിക്ക് വാച്ച് പ്രോ എസ് സവിശേഷതകൾ
ഗൂഗിൾ വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന മൊബ്‌വോയിയുടെ ടിക്ക് വാച്ച് പ്രോ എസിന് 400x400 പിക്‌സൽ റെസല്യൂഷനും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുമുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 1 ജിബി റാമും 4 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 4.2, വൈ-ഫൈ, ജിപിഎസ് എന്നിവയുമായാണ് ടിക്ക് വാച്ച് പ്രോ എസ് വരുന്നത്. ഇത് എൻഎഫ്‌സി വഴിയുള്ള ഗൂഗിൾ പേയെയും സപ്പോർട്ട് ചെയ്യുന്നു.

ആക്‌സിലറോമീറ്റർ, ഗൈറോ, മാഗ്നറ്റിക് സെൻസർ, പിപിജി ഹാർട്ട്റേറ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കുറഞ്ഞ ലേറ്റൻസി ഓഫ്-ബോഡി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇതിൽ വരുന്ന 415 എംഎഎച്ച് ബാറ്ററിക്ക് രണ്ട് മുതൽ അഞ്ച് ദിവസത്തെ ബാറ്ററി ലൈഫ് സ്മാർട്ട് മോഡിലും 30 ദിവസത്തെ ബാറ്ററി ലൈഫ് എസൻഷ്യൽ മോഡിലും നൽകാൻ കഴിയുമെന്ന് മോബ്‌വോയ് പറയുന്നു. ടിക് വാച്ച് പ്രോ എസ് ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് നൽകുന്നു.

ഈ സ്മാർട്ട് വാച്ചിൽ വിഒ 2 മാക്സ് മോണിറ്ററിംഗ്, ടിക് എക്സർസൈസ് 3.0, ടിക് സ്ലീപ്പ് 2.0, ടിക്ബ്രീത്ത്, ടിക്ഹിയറിംഗ്, വോയ്സ് മെമ്മോ സവിശേഷതകളും ഉണ്ട്. അമോലെഡ് ഡിസ്പ്ലേയുടെ മുകളിൽ എൽസിഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. ടിക്ക് വാച്ച് പ്രോ എസ് കസ്റ്റമൈസ് ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ആയിരത്തിലധികം വാച്ച് ഫെയ്സുകളുണ്ട്.


Click it and Unblock the Notifications








