ഹാർട്ട് റേറ്റ് സെൻസറുമായി ടൈംക്സ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

2.4 സെന്റിമീറ്റർ നിറമുള്ള ഫുൾ-ടച്ച് ഡിസ്പ്ലേയും അഞ്ച് ദിവസത്തെ ബാറ്ററി ലൈഫുമുള്ള ഫിറ്റ്നസ് ബാൻഡ് ടൈംസ് (Timex Fitness Band) ഇന്ത്യയിൽ അവതരിപ്പിച്ചു. റോസ് ഗോൾഡ്, ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷ് ബാൻഡിലും കറുത്ത നിറത്തിലും വരുന്ന സിലിക്കൺ സ്ട്രാപ്പിലും ടൈംക്സ് ഫിറ്റ്നസ് ബാൻഡ് ലഭ്യമാണ്. കൂടാതെ, ഇത് ഒരു അലോയ് കേസുമായി വരുന്നു. ആക്റ്റിവിറ്റി ട്രാക്കിംഗ്, ഹാർട്ട്റേറ്റ് മോണിറ്ററിങ് എന്നിവ പോലുള്ള സവിശേഷതകൾ ടൈംക്സ് ഫിറ്റ്നസ് ബാൻഡിനുണ്ട്. രാജ്യത്തെ ആദ്യത്തെ ഫാഷൻ ഫിറ്റ്നസ് ബാൻഡായ ഇത് ഒരു യൂണിസെക്സ് ഡിവൈസാണ്.

ഇന്ത്യയിൽ ടൈംക്സ് ഫിറ്റ്നസ് ബാൻഡ് വില
 

ഇന്ത്യയിൽ ടൈംക്സ് ഫിറ്റ്നസ് ബാൻഡ് വില

ടൈംക്സ് ഫിറ്റ്നസ് ബാൻഡിന് ഇന്ത്യയിൽ 4,495 രൂപയാണ് വില വരുന്നത്. ഇത് ടൈംക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലും അംഗീകൃത റീട്ടെയിൽ പാർട്ണറുകൾ വഴിയും വാങ്ങുന്നതിന് ലഭ്യമാണ്. സൂചിപ്പിച്ചതുപോലെ, സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷ് ബാൻഡുള്ള റോസ് ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ ഫിറ്റ്‌നെസ് ബാൻഡ് ലഭ്യമാണ്, കൂടാതെ സിലിക്കൺ സ്ട്രാപ്പുള്ള കറുത്ത നിറത്തിലും ഈ ഡിവൈസ് വരുന്നു.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

ടൈംക്സ് ഫിറ്റ്നസ് ബാൻഡ് സവിശേഷതകൾ

ടൈംക്സ് ഫിറ്റ്നസ് ബാൻഡ് സവിശേഷതകൾ

ടൈമെക്‌സിന്റെ ഏറ്റവും പുതിയ ഫിറ്റ്‌നെസ് ബാൻഡിന് 2.4 സെന്റിമീറ്റർ ഫുൾ-ടച്ച് കളർ ഡിസ്‌പ്ലേയുണ്ട്. ആക്റ്റിവിറ്റി ട്രാക്കിംഗ്, മ്യൂസിക് കണ്ട്രോൾ, ഹാർട്ട്റേറ്റ് മോണിറ്ററിങ്, നോട്ടിഫിക്കേഷൻ അലേർട്ട് എന്നിവ പോലുള്ള സവിശേഷതകൾ ഇതിൽ കൊടുത്തിരിക്കുന്നു. 5 ദിവസത്തെ ബാറ്ററി ലൈഫും 1.5 മീറ്റർ വരെ വാട്ടർ റെസിസ്റ്റസുമായാണ് ഈ ഡിവൈസ് വരുന്നതെന്ന് കമ്പനി പറയുന്നു. ടൈംക്സ് ഫിറ്റ്നസ് ബാൻഡ് കേസ് 41.7 മില്ലിമീറ്റർ ആണ്.

ടൈംക്സ് ഫിറ്റ്നസ് ബാൻഡ്

ഇന്ത്യയിലെ ഏറ്റവും പഴയ വാച്ച് നിർമ്മാതാക്കളിൽ ഒരാളാണ് ടൈംക്സ്, ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡിനൊപ്പം കമ്പനി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ രൂപകൽപന നിലനിർത്തി. ഹെലിക്സ് ബ്രാൻഡിന് കീഴിൽ കമ്പനി നേരത്തെ സ്മാർട്ട് ബാൻഡുകളും സ്മാർട്ട് വാച്ചുകളും പുറത്തിറക്കിയിരുന്നു. 4495 രൂപയ്ക്ക് ടൈംസ് ഇന്ത്യയിൽ ഫാഷൻ ഫിറ്റ്നസ് ബാൻഡുകൾ പുറത്തിറക്കിയിട്ടുണ്ട്, കൂടാതെ ടൈംക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓർഡർ ചെയ്യാനും കഴിയും.

13 മണിക്കൂർ ബാറ്ററി ലൈഫുമായി ഏസർ എൻഡുറോ എൻ 3 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഹാർട്ട് റേറ്റ് സെൻസറുമായി ടൈംക്സ് ഫിറ്റ്നസ് ബാൻഡ്
 

തിരഞ്ഞെടുത്ത ടൈംക്സ് റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത് വിൽപ്പനയ്‌ക്കെത്തിയേക്കാം, എന്നാൽ ടൈംക്‌സ് ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1854 ൽ വാട്ടർബറി ക്ലോക്ക് കമ്പനിയായി ടൈംക്സ് സ്ഥാപിക്കപ്പെട്ടു. വാച്ച് നിർമ്മാണ വ്യവസായത്തിലെ മുൻ‌നിരക്കാരിൽ ഒരാളായി അമേരിക്കൻ നിർമ്മാണ കമ്പനിയായി ഇത് കണക്കാക്കുന്നു. അടുത്ത കാലത്തായി, ടൈംക്സ് അതിന്റെ പോർട്ട്‌ഫോളിയോയിലേക്ക് ആക്റ്റിവിറ്റി ട്രാക്കറുകൾ ചേർക്കാൻ തുടങ്ങിയിരുന്നു. കൂടാതെ, ടൈംക്സ് ബ്ലിങ്ക് ഫിറ്റ്നസ് ബാൻഡ്, പുതിയ ഹെലിക്സ് ഗസ്റ്റോ സീരീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു.

2.4GHz വയർലെസ് ട്രാൻസ്മിഷനുമായി എംഐ വയർലെസ് മൗസ് ലൈറ്റ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
In India, Timex has introduced a fitness band that sports a full-touch 2.4-cm colour display and has a battery life of five days. The Timex Fitness Band is available with a stainless steel mesh band in Rose Gold and Black colour choices and a silicone strap in black.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X