Home
Gadgets

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട് വാച്ചിൽ സോഫ്റ്റ് സിലിക്കൺ സ്ട്രാപ്പ് അല്ലെങ്കിൽ ഫ്ലെക്സിബിൾ സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് ബാൻഡിൽ ലഭ്യമാണ്. കോളുകൾ, ടെക്സ്റ്റുകൾ, കലണ്ടർ ഇവന്റുകൾ എന്നിവയിൽ നിന്നുമുള്ള നേരിട്ടുള്ള നോട്ടിഫിക്കേഷനുകൾ പോലുള്ള സവിശേഷതകൾ ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഹാർട്ട്റേറ്റ് സെൻസർ, സെഡൻറ്ററി റിമൈൻഡറുകൾ, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, മ്യൂസിക് പ്ലേബാക്ക് സപ്പോർട്ട് എന്നിവ ഇതിൽ ലഭ്യമാണ്. ഐപി 68 വാട്ടർ റെസിസ്റ്റന്റ് വരുന്ന ടൈമെക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ചിന് അഞ്ച് ദിവസത്തെ ബാറ്ററി ലൈഫുമുണ്ട്.

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച്: ഇന്ത്യയിലെ വില

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച്: ഇന്ത്യയിലെ വില

സിലിക്കൺ സ്ട്രാപ്പ് വേരിയന്റ് വരുന്ന ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ചിന് 6,995 രൂപയും, സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷ് സ്ട്രാപ്പ് വേരിയന്റിന് 7,295 രൂപയുമാണ് വില വരുന്നത്. സിലിക്കൺ സ്ട്രാപ്പ് ബ്ലാക്ക്, പിങ്ക് കളർ ഓപ്ഷനുകളിൽ വരുന്നു, സ്റ്റെയിൻലെസ് സ്റ്റീൽ മോഡൽ സിൽവർ, ഗോൾഡ് ഫിനിഷുകളിൽ വരുന്നു. വാച്ചിൻറെ രണ്ട് ഓപ്ഷനുകളും ടൈംക്സ് ഇന്ത്യൻ വെബ്സൈറ്റിലും മറ്റ് അംഗീകൃത റീടൈലർമാർ വഴിയും വില്പനയ്ക്കായി ഇപ്പോൾ ലഭ്യമാണ്.

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച്: സവിശേഷതകൾ

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച്: സവിശേഷതകൾ

ടൈംസ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ചിന് ചതുരാകൃതിയിലുള്ള ആകൃതിയിലുള്ള 36 എംഎം ഡയലും വൃത്താകൃതിയിലുള്ള കോണുകളും ടച്ച്സ്ക്രീൻ ഡിസ്പ്ലേയും ഉണ്ട്. ഐപി 68 വാട്ടർ-റെസിസ്റ്റന്റ് സവിശേഷതയുള്ള ഡയലിന് ഒരു മെറ്റൽ ഫ്രെയിം വരുന്നു. ടൈംക്സ് 2 മൊബൈൽ ആപ്പ് വഴി ടൈംക്‌സ് പ്രീമിയം ആക്റ്റീവ് സ്മാർട്ട് വാച്ചുകൾ ഐകണക്ട് വഴി പെയർ ചെയ്യപ്പെടുന്നു. ടൈംക്‌സിൽ നിന്നുള്ള പുതിയ വിയറബിൾ കോളുകൾ, ടെക്സ്റ്റുകൾ, കലണ്ടർ ഇവന്റുകൾ എന്നിവയ്‌ക്കായുള്ള നേരിട്ടുള്ള നോട്ടിഫിക്കേഷനുകൾ പോലുള്ള സവിശേഷതകൾ നൽകുന്നു.

ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ച് ഇന്ത്യയിൽ

ഡയലിന്റെ പിൻഭാഗത്തായി ഹാർട്ട്റേറ്റ് സെൻസർ വരുന്നു. റിമൈൻഡറുകൾ, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, മ്യൂസിക് പ്ലേബാക്ക് കൺട്രോളുകൾ എന്നിവ ഇതിൽ വാഗ്ദാനം ചെയ്യുന്നു. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ടൈംക്സ് പ്രീമിയം ആക്റ്റീവ് ഐകണക്ട് സ്മാർട്ട് വാച്ചിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് ഉൾപ്പെടുന്നു, കൂടാതെ, മാഗ്നറ്റിക് ചാർജിംഗിനായി ഹൃദയമിടിപ്പ് സെൻസറിന് തൊട്ടടുത്തായി രണ്ട് പോഗോ പിന്നുകളും വരുന്നു.

More from GizBot

Best Mobiles in India

English summary
The new smartwatch comes with the option of a soft silicone strap or a lightweight mesh band made of stainless steel. It provides features such as direct calls, emails, and calendar event updates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X