മികച്ച ഇയര്‍ ഫോണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

Posted By: Samuel P Mohan

പാട്ടു കേള്‍ക്കാനും ഫോണില്‍ സംസാരിക്കാനും മിക്കവാറും എല്ലാവരും ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഫോണ്‍ ചെയ്യുമ്പോള്‍ റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇയര്‍ഫോണുകള്‍ സഹായിക്കുന്നു. വ്യത്യസ്ഥ വിലയിലുളള വ്യത്യസ്ഥ മോഡലുകളിലെ ഇയര്‍ഫോണുകള്‍ വിപണിയില്‍ ലഭ്യമാകുന്നു.

മികച്ച ഇയര്‍ ഫോണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

ഇയര്‍ ഫോണുകളെ കുറിച്ച് നല്ല രീതിയില്‍ അറിവു ലഭിക്കാതെ വാങ്ങുന്നത് ഏറ്റവും നിര്‍ണ്ണായകമാണ്.

ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്ക് മികച്ച ഇയര്‍ഫോണുകള്‍ തിരഞ്ഞെടുക്കാവുന്ന അറിവുകള്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍-ഇയര്‍ഫോണുകള്‍

ഇന്‍-ഇയര്‍ ഫോണുകള്‍ രണ്ട് തരം ഉണ്ട്. ചെവിയുടെ തുറസ്സുകളില്‍ ഇരിക്കുന്നവയും മറ്റൊന്ന് ചെവി കനാലുകളിലേക്ക് സ്റ്റഫ് ചെയ്തവയുമാണ്. ഇതിന് രണ്ടിനും കുറച്ചു ബുദ്ധിമുട്ടുകള്‍ വന്നേക്കാം.

ആദ്യം പറഞ്ഞത് വലുപ്പം കൂടുകയാണെങ്കില്‍ നിങ്ങളുടെ ചെവി വേദന വരാന്‍ കാരണമാകുന്നു. എന്നാല്‍ രണ്ടാമത് പറഞ്ഞത് വേദനയുണ്ടാക്കില്ല. പക്ഷേ അത് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നു. എന്നാല്‍ ഓന്‍ലൈനിലൂടെ ഇവയ്ക്കു രണ്ടിനും ശരിയായ ഫിറ്റ് ലഭിക്കുന്നു.

ഓണ്‍-ഇയര്‍ ഇയര്‍ഫോണുകള്‍

ഓണ്‍-ഇയര്‍ ഇയര്‍ഫോണുകളെ പറയുന്ന മറ്റൊരു പേരാണ് ഹെഡ്‌ഫോണുകള്‍. ഇതും രണ്ടു തരം ഉണ്ട്. ഒന്ന് നിങ്ങളുടെ ചെവിക്കു നേരെ അമര്‍ത്തി വയ്ക്കുന്നു മറ്റൊന്ന് ചെവിയിലേക്ക് ഉറപ്പിച്ചു വയ്ക്കുന്നു.

ആദ്യം വ്യക്തമാക്കിയത് ഭാരം കുറഞ്ഞതാണ്. രണ്ടാമത് പറഞ്ഞത് ഭാരം കുറഞ്ഞതും കൂടിയതും ഉണ്ട്. ഭാരം കുറഞ്ഞത് വലിയ ചെവിക്ക് വേണ്ടത്ര വലുപ്പം ലഭിക്കില്ല. രണ്ടും വീഡിയോകള്‍ കാണാന്‍ മികച്ചതാണ്.

വയര്‍ലെസ് ഇയര്‍ഫോണുകള്‍

പല ഇയര്‍ഫോണുകളും വയര്‍ലെസ് ഓപ്ഷനുകളിലാണ് വരുന്നത്. എന്നാല്‍ അതിന് പണം അധികമാകുന്നു. സാധാരണ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നല്ല ക്വാളിറ്റി അല്ല അനുഭവപ്പെടുന്നത്. വയര്‍ലെസ് സാങ്കേതിക വിദ്യ ഓരോന്നിലും വ്യത്യാസപ്പെട്ടിരിക്കും.

ഇയര്‍ഫോണ്‍ സവിശേഷതകള്‍

ശബ്ദത്തെ അടിസ്ഥാനപ്പെടുത്തി രണ്ട് രീതിയില്‍ ഇയര്‍ഫോണ്‍ സവിശേഷതകള്‍ ഉണ്ട്. ഒന്ന് അടച്ച ശബ്ദ സൃംഖല മറ്റൊന്ന് തുറന്ന ശബ്ദ ശൃംഖല. അടച്ച ശബ്ദ സൃംഖയാണെങ്കില്‍ നിങ്ങള്‍ കേള്‍ക്കുന്നത് അടുത്ത് നില്‍ക്കുന്നവര്‍ കേള്‍ക്കില്ല. തുറന്ന ശബ്ദ സൃംഖലയാണെങ്കല്‍ നിങ്ങള്‍ക്ക് ചുറ്റുമുളള ആളുകള്‍ക്കും കേള്‍ക്കാന്‍ കഴിയും നിങ്ങള്‍ കേള്‍ക്കുന്നത്.

സോണി ഇന്ത്യയില്‍ പുതിയ നോയ്‌സ്‌ കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി

ഫ്രീക്വന്‍സി പ്രതികരണം

ഫ്രീക്വന്‍സി പ്രതികരണം നിങ്ങളുടെ ഇയര്‍ഫോണിന്റെ ഫ്രീക്വന്‍സിയെ കാണിക്കുന്നു. വലിയ റേഞ്ചാണ് ഏറ്റവും മികച്ചത്.

ഇംപെഡന്‍സ്

ഇലക്ട്രോണിക് സിഗ്നലുകള്‍ക്കു വേണ്ടിയുളള ഹെഡ്‌ഫോണ്‍ സര്‍ക്യൂട്ടിന്റെ പ്രതിരോധമാണ് ഇംപെഡന്‍സ്. ഇംപഡന്‍സ് കൂടുതലാണെങ്കില്‍ കുറഞ്ഞ വൈദ്യുതി സിഗ്നല്‍ ലഭിക്കുന്നു, കൂടാതെ വളരെ കുറഞ്ഞ ശബ്ദവും നല്‍കുന്നു.

മാഗ്നെറ്റ് ടൈപ്പ്

നിയോഡൈമിയം അല്ലെങ്കില്‍ ഫെറൈറ്റ് എന്നത് ചിലപ്പോള്‍ സ്‌പെക്‌സില്‍ മാഗ്നെറ്റ് തരത്തില്‍ കാണാം. ഈ സവിശേഷതയ്ക്ക് പ്രത്യേകം പേ ചെയ്യേണ്ടതില്ല.

സെന്‍സിറ്റിവിറ്റി

dB/mW എന്നതിലാണ് സെന്‍സിറ്റിവിറ്റി അളക്കുന്നത്. സെന്‍സിറ്റിവിറ്റി കൂടുന്നതനുസരിച്ച് ഇയര്‍ഫോണില്‍ ഉയര്‍ന്ന ശബ്ദം ലഭിക്കുന്നു.

ഡയഫ്രം

ഇയര്‍ഫോണുകള്‍ക്കുളളിലെ നേര്‍ത്ത മെംമ്പ്രയില്‍ ആണ് ഡയഫ്രം. ഇത് വൈബ്രേറ്റ് ചെയ്ത് ശബ്ദം പുറപ്പെടുവിക്കുന്നു. പല രൂപങ്ങളില്‍ ഡയഫ്രം ഡിസൈന്‍ ചെയ്തിട്ടുണ്ട്, ഡോം, കോണ്‍, ഹോണ്‍ എന്നീ രൂപങ്ങളില്‍. ഇതിലെ വസ്തുക്കളും വ്യത്യാസമായിരിക്കും.

വോയിസ് കോയില്‍

ഇയര്‍ഫോണുകള്‍ക്കുളളിലെ കോയില്‍ വയറുകളെയാണ് വോയിസ് കോയില്‍ എന്നു പറയുന്നത്. ഇത് ഒന്നിങ്കില്‍ ചെമ്പ് അല്ലെങ്കില്‍ അലൂമിനിയം അല്ലെങ്കില്‍ ചെമ്പ് ധരിച്ച അലൂമിനിയം എന്നിവ ആയിരിക്കും.

വയര്‍ലെസ് ടെക്‌നോളജി

ഒരുപിടി വയര്‍ലെസ് ടെക്‌നോളജിയും ഇയര്‍ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത് ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, റേഡിയോ ഫ്രീക്വന്‍സി, ഇന്‍ഫ്രാറെഡ് എന്നിവ.

നോയിസ് ക്യാന്‍സലേഷന്‍

നോയിസ് ക്യാന്‍സലേഷന്‍ വെറുതേ പുറത്തു നിന്നുളള ശബ്ദത്തെ തടയില്ല. ഇയര്‍ഫോണുള്‍ പുറത്തു നിന്നുളള ശബ്ദത്തെ എടുക്കുകയും എന്നാല്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആ ശബ്ദത്തെ ക്യാന്‍സല്‍ ചെയ്യുന്നു. ഓഡിയോഫില്ലുകള്‍ക്കായി നോയിസ് ക്യാന്‍സലിങ്ങ് ഇയര്‍ഫോണുകള്‍ മികച്ചതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tips to choose Best Earphones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot