Home
Gadgets

ടൈറ്റൻ ട്രാക്ക് ലൈറ്റ്, ട്രാക്ക് ട്രയാത്ത്‌ലോൺ, ട്രാക്ക് കാർഡിയോ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ടൈറ്റൻ തങ്ങളുടെ പുതിയ ഫിറ്റ്നസ് ഗിയർ ബ്രാൻഡായ ട്രാക്കിന് കീഴിൽ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ടൈറ്റാൻ ട്രാക്ക് ലൈറ്റ്, ടൈറ്റൻ ട്രാക്ക് കാർഡിയോ, ടൈറ്റൻ ട്രാക്ക് ട്രയാത്ത്ലോൺ എന്നിവ ഉൾപ്പെടുന്നതാണ് ഈ ലൈനപ്പ്. ഇൻബിൽറ്റ് ജിപിഎസ്, ഹാർട്ട്റേറ്റ് മോണിറ്ററിങ്, ബറൈറ്-കളർ ഓപ്ഷനുകൾ എന്നിവ പോലുള്ള സവിശേഷതകളുമായാണ് ഇവ വിപണിയിൽ വരുന്നത്. ഇന്ത്യൻ ഉപഭോക്താക്കളെ, പ്രത്യേകിച്ച് കായിക പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ ട്രാക്ക് സ്മാർട്ട് വാച്ചുകൾ. ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിങ്ങനെ തുടങ്ങി നിരവധി ഫിറ്റ്‌നെസും വ്യായാമ പ്രവർത്തനങ്ങളും സ്മാർട്ട് വാച്ചുകൾക്ക് ട്രാക്ക് ചെയ്യാനാകും. ഔദ്യോഗിക ടൈറ്റൻ ഓൺലൈൻ സ്റ്റോർ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ടാറ്റ ക്ലിക്ക് വഴിയും നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് വാങ്ങാവുന്നതാണ്.

ടൈറ്റൻ ട്രാക്ക് ലൈറ്റ്: ഇന്ത്യയിലെ വിലയും, സവിശേഷതകളും

ടൈറ്റൻ ട്രാക്ക് ലൈറ്റ്: ഇന്ത്യയിലെ വിലയും, സവിശേഷതകളും

ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ ആക്റ്റിവിറ്റി-ട്രാക്കിംഗ് വാച്ചാണ് ടൈറ്റൻ ട്രാക്ക് ലൈറ്റ്. ഇതിന് ഇന്ത്യയിൽ 3,999 രൂപ വിലയിൽ ഗ്രീൻ, ഓറഞ്ച്, റെഡ്, യെല്ലോ കളർ വേരിയന്റുകളിൽ ലഭ്യമാണ്. വ്യായാമത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലന സമയത്ത് ഹൃദയമിടിപ്പ് അളക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ചെസ്റ്റ് സ്ട്രാപ്പാണ് ഈ സ്മാർട്ട് വാച്ചിൽ വരുന്നത്. ഉപയോക്താക്കൾക്ക് പരിശോധിക്കുന്നതിനായി ടൈറ്റൻ ട്രാക്ക് ലൈറ്റിന് 25 വർക്ക് ഔട്ട് സെഷനുകൾ വരെ റെക്കോർഡ് ചെയ്യാനാകും.

ടൈറ്റൻ ട്രാക്ക് കാർഡിയോ, ടൈറ്റൻ ട്രാക്ക് ട്രയാത്ത്‌ലോൺ: ഇന്ത്യയിലെ വിലയും, സവിശേഷതകളും

ടൈറ്റൻ ട്രാക്ക് കാർഡിയോ, ടൈറ്റൻ ട്രാക്ക് ട്രയാത്ത്‌ലോൺ: ഇന്ത്യയിലെ വിലയും, സവിശേഷതകളും

ടൈറ്റൻ ട്രാക്ക് കാർഡിയോയ്ക്ക് ഇന്ത്യയിൽ 16,999 രൂപ വിലയിൽ ഗ്രീൻ, ഓറഞ്ച്, യെല്ലോ നിറങ്ങളിൽ ഇത് ലഭ്യമാണ്. ട്രാക്ക് ട്രയാത്ത്‌ലോണിന് ഇന്ത്യയിൽ 17,999 രൂപ വിലയിൽ ഗ്രീൻ, ബ്ലൂ, റെഡ് നിറങ്ങളിൽ ലഭ്യമാണ്. മീഡിയടെക്കിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ടൈറ്റൻ ട്രാക്ക് കാർഡിയോ, ടൈറ്റൻ ട്രാക്ക് ട്രയാത്‌ലോൺ എന്നിവയ്ക്ക് ഓൺബോർഡ് ജിപിഎസ് ഉണ്ട്. ജി‌പി‌എസിന് സ്മാർട്ട് വാച്ചിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും മാത്രമല്ല ഉപയോഗിക്കുന്നതിന് ഒരു സ്മാർട്ട്‌ഫോൺ ആവശ്യമായി വരുന്നില്ല.

ടൈറ്റൻ ട്രാക്ക് കാർഡിയോ

ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള സവിശേഷതകളും ഉണ്ട്. ടൈറ്റൻ ട്രാക്ക് കാർഡിയോ, ടൈറ്റൻ ട്രാക്ക് ട്രയാത്ത്‌ലോൺ എന്നിവ 5 എടിഎം വരെ വാട്ടർ റെസിസ്റ്റൻസ് നൽകുന്നു. മാത്രമല്ല മഡ്, ഇംപാക്ട്-റെസിസ്റ്റന്റ് എന്നിവയാണെന്നും കമ്പനി പറയുന്നു. സ്റ്റാൻഡേർഡ് മോഡിൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന 290 എംഎഎച്ച് ബാറ്ററിയാണ് രണ്ട് സ്മാർട്ട് വാച്ചുകളും വരുന്നത്. കമ്പനിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, സൈക്ലിംഗ് പവർ, സൈക്ലിംഗ് കേഡൻസ്, ഹൃദയമിടിപ്പ്, സ്‌ട്രൈഡ് അടിസ്ഥാനമാക്കിയുള്ള ഘട്ടങ്ങൾ എന്നിവ കണക്കാക്കാൻ നിങ്ങൾക്ക് ടൈറ്റൻ ട്രാക്ക് കാർഡിയോ അല്ലെങ്കിൽ ടൈറ്റൻ ട്രാക്ക് ട്രയാത്‌ലോൺ തുടങ്ങിയ മോഡുകൾ വരുന്നു.

ട്രാക്ക് കാർഡിയോ സ്മാർട്ട് വാച്ചുകൾ

സ്മാർട്ട് വാച്ചുകൾക്ക് ട്രാൻസ്ഫ്ലക്ടീവ് ഡിസ്പ്ലേയിലാണ് വരുന്നത്. മെസേജ് അലേർട്ടുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, അലാറം സ്റ്റോപ്പ് വാച്ച്, മ്യൂസിക് കൺഡ്രോൽ എന്നിവ പോലുള്ള സാധാരണ സ്മാർട്ട് വാച്ച് ഫംഗ്ഷനുകൾ ടൈറ്റൻ ട്രാക്ക് കാർഡിയോയും ടൈറ്റൻ ട്രാക്ക് ട്രയാത്ത്‌ലോണും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ പ്രവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് ട്രാക്ക് ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യാൻ കഴിയും.

Best Mobiles in India

English summary
Under its latest fitness gear brand, TraQ, Titan has launched three new smartwatches in India. Titan TraQ Lite, Titan TraQ Cardio, and Titan TraQ Triathlon compose the lineup. They boast of features such as integrated GPS, tracking of heart rate, vibrant colour choices, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X