2020ൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഏതാനും മികച്ച ഗാഡ്‌ജെറ്റുകളെ ഇവിടെ പരിചയപ്പെടാം
കഴിഞ്ഞ ഏതാനും കുറച്ച് വർഷങ്ങൾ കൊണ്ടുതന്നെ സാങ്കേതികവിദ്യ വളരെയധികം വളർച്ച പ്രാപിച്ചു. ലോകമെമ്പാടുമുള്ള പകർച്ചവ്യാധികൾക്കിടയിലും മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി മികച്ച ടെക് ഗാഡ്‌ജെറ്റുകളും വിപണിയിൽ ഉയർന്നുവന്നിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാഡ്‌ജെറ്റുകളിൽ ചിലത് നമുക്ക് ഇവിടെ പരിചയപ്പെടാം.

സ്ട്രീമിംഗ് സ്റ്റിക്ക്‌സ്
ആളുകൾ ഇപ്പോൾ കൂടുതൽ സമയവും വീടിനകത്ത് ചിലവഴിക്കാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ആവശ്യകതയും കുതിച്ചുചാട്ടവും പ്രകടമായിരുന്നത് സ്ട്രീമിംഗ് സേവനങ്ങളിലായിരുന്നു. ആമസോൺ ഫയർ സ്റ്റിക്ക്, റോക്കു സ്ട്രീമിംഗ് സ്റ്റിക്ക് തുടങ്ങിയ സ്ട്രീമിംഗ് സ്റ്റിക്കുകൾ ഈ വർഷത്തെ ഏറ്റവും സവിശേഷമായ സാങ്കേതിക ഗാഡ്‌ജെറ്റുകളായി വിപണിയിൽ അവതരിപ്പിക്കപ്പെട്ടു. മാത്രമല്ല, ധാരാളം ഉപയോക്താക്കളുള്ള ഈ സ്ട്രീമിംഗ് സ്റ്റിക്കുകൾ ഇന്ത്യയിൽ ആമസോൺ, ഫ്ലിപ്കാർട്ട് ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ നിന്നും എളുപ്പത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

സെക്യൂരിറ്റി ക്യാമറ
സെക്യൂരിറ്റി ക്യാമറകൾ ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി ടെക് വിപണിയിൽ സുലഭമാണ്. ഇതിൻറെ രൂപകൽപ്പനയിൽ ഉണ്ടായ മാറ്റം സിസിടിവി ക്യാമറകൾ, 360 ഡിഗ്രി ഇൻഡോർ ക്യാമറകൾ തുടങ്ങിയ പുതിയ ക്യാമറകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, കൂടുതൽ സെക്യൂരിറ്റി ഡിവൈസുകളുടെ കുതിപ്പിന് 2020ഉം സാക്ഷ്യം വഹിച്ചു. ഉദാഹരണത്തിന്,1080 പിക്‌സൽ റെസല്യൂഷൻ വരുന്ന എംഐ 360 ഡിഗ്രി ക്യാമറ. ഇത് നിങ്ങളുടെ വീടിന്റെ സുരക്ഷയ്ക്കുള്ള മികച്ച ഗാഡ്‌ജെറ്റുകളിൽ ഒന്നായി കണക്കാക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്ന ഡിവൈസുകൾ
വിപണിയിലെത്തിയ മറ്റൊരു മികച്ച ഗാഡ്‌ജെറ്റ് വിഭാഗമാണ് വോയ്‌സ് പ്രാപ്‌തമാക്കിയ ഡിവൈസുകൾ. ആമസോൺ എക്കോ ഡോട്ട്, ആപ്പിൾ ഹോംപോഡ്, ഗൂഗിൾ ഹോം മിനി തുടങ്ങിയ ഉപകരണങ്ങളുടെ ഉദയം ഈ വർഷം നമ്മൾ കണ്ടുകഴിഞ്ഞു. വിപുലമായ സവിശേഷതകൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്ന ഡിവൈസുകൾ ഈ വർഷം അവതരിപ്പിച്ചതും ഷിപ്പിംഗുകളുടെ എണ്ണത്തിൽ വർധനവും വന്ന ഏറ്റവും മികച്ച ഗാഡ്‌ജെറ്റുകളുടെ പട്ടികയിൽ ഇടം നേടി.

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി
ഇന്ന് വിപണിയിൽ കാണപ്പെടുന്ന മറ്റൊരു പുതിയ ഗാഡ്‌ജെറ്റാണ് ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി. വാസ്തവത്തിൽ, ആമസോൺ ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി അതിന്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി കണക്കാക്കിയിരുന്നു. സാധാരണ സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിക്ക് പകരമായി രസകരമായ ഹാൻഡി ക്യാമറയും വരുന്നു. ധാരാളം ആളുകൾ ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി ഉപയോഗിച്ച് സ്നാപ്പ് എടുക്കുന്നതായി ഇപ്പോൾ അറിയുവാൻ കഴിയുന്നുണ്ട്.

നിന്റെൻഡോ സ്വിച്ച്
നിരവധി ഗെയിമിംഗ് ഡിവൈസുകളുടെ ലോഞ്ച് 2020ൽ ഗെയിമിംഗ് വ്യവസായത്തിൻറെ കുതിപ്പിന് സാക്ഷ്യം വഹിച്ചു. ഗെയിമർമാർ ഇഷ്ടപ്പെടുന്നതായി തോന്നുന്ന 2020 ലെ മറ്റൊരു അടിപൊളി ഗാഡ്ജറ്റാണ് നിന്റെൻഡോ സ്വിച്ച്. വളരെ ചെലവേറിയതാണെങ്കിലും, മൾട്ടിപ്ലെയർ ഓപ്ഷനും മികച്ച സവിശേഷതകളും ഉപയോഗിച്ച് നിന്റെൻഡോ സ്വിച്ച് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ആമസോൺ ഹാലോ
2020 ൽ ലഭ്യമായ മറ്റൊരു അടിപൊളി ഗാഡ്‌ജെറ്റാണ് ആമസോൺ ഹാലോ. ഡിസ്‌പ്ലേ വരാത്ത വിപണിയിൽ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും സവിശേഷമായ ഫിറ്റ്‌നെസ് ബാൻഡുകളിൽ ഒന്നാണ് ആമസോൺ ഹാലോ. എന്നാൽ, നിങ്ങളുടെ ശാരീരികക്ഷമതയെയും ഹെൽത്ത് ഡാറ്റയെയും നിരീക്ഷിക്കാൻ സഹായിക്കുന്ന നിരവധി സെൻസറുകളുമായാണ് ഇത് വരുന്നത്. നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള ഒരു 3 ഡി വിവരണവും ആമസോൺ ഹാലോ നൽകുന്നു.

ഫോസ്പവർ എമർജൻസി സോളാർ ഹാൻഡ്
ഫോസ്പവർ എമർജൻസി സോളാർ ഹാൻഡ് നിങ്ങൾ കണ്ടെത്തിയ ഏറ്റവും മികച്ച പ്രത്യകതകൾ നിറഞ്ഞ ഗാഡ്‌ജെറ്റുകളിൽ ഒന്നാണ്. മാത്രമല്ല വൈദ്യുതി മുടക്കം സാധാരണയായി സംഭവിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് വളരെ സഹായകരമാണ്. ഫോസ്പവർ എമർജൻസി സോളാർ ഹാൻഡ് ഒരു പോർട്ടബിൾ റേഡിയോ കൂടിയാണ്. എൽഇഡി ഫ്ലാഷ്‌ലൈറ്റിനൊപ്പം ഇത് വായിക്കുവാൻ വേണ്ടിയുള്ള വെളിച്ചമായി ഉപയോഗിക്കാം. കൂടാതെ, 2,000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഒരു പവർ ബാങ്കായും ഇത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഹൈംവിഷൻ സൺറൈസ് അലാറം ക്ലോക്ക്
നിങ്ങൾ നിരവധി സ്മാർട്ട് അലാറം ക്ലോക്കുകൾ കണ്ടും ഉപയോഗിച്ചും കാണും എന്നുള്ളത് തീർച്ച. എന്നാൽ, ഹൈംവിഷൻ സൺറൈസ് അലാറം ക്ലോക്ക് എല്ലാ അർത്ഥത്തിലും ഒരു അടിപൊളി ഡിവൈസാണ്. ആമസോൺ അലക്സയുമായി വരുന്ന ഇതിൽ സൺറൈസ്/ സൺസെറ്റ് സിമുലേഷനായി സജ്ജമാക്കാൻ കഴിയും. വീട്ടിലെ മുതിർന്നവർക്ക് ബെഡ് ലാമ്പായി പോലും പ്രവർത്തിക്കുന്ന ഈ രസകരമായ ഗാഡ്‌ജെറ്റ് വാങ്ങുന്നത് വളരെ ഉപകാരപ്രദമായിരിക്കും.
മുകളിലുള്ള നൽകിയിരിക്കുന്നത് ഒരു ചെറിയ ഗാഡ്‌ജെറ്റുകളുടെ പട്ടികയാണ്. കൂടാതെ, മറ്റ് നിരവധി ഗാഡ്‌ജെറ്റുകളും എടുത്തുപറയേണ്ടതാണ്. അതിൽ വരുന്നതാണ് സാംസങ്, ഏസർ, എന്നിവയിൽ നിന്നുള്ള സ്മാർട്ട് മോണിറ്ററുകൾ, സ്മാർട്ട് വൈ-ഫൈ റൂട്ടറുകൾ, പവർ സ്വിച്ച് ഹബുകൾ, പോർട്ടബിൾ സ്യൂട്ട്‌കേസ് റെക്കോർഡ് പ്ലെയറുകൾ, പോക്കറ്റ് മൈക്രോസ്‌കോപ്പുകൾ, സൗണ്ട്ബാറുകൾ, ജിസൈക്കറ്റ് ടെലിസ്‌കോപ്പ് തുടങ്ങിയവ


Click it and Unblock the Notifications








