മഴ പെയ്തിട്ട് ചൂട് കുറയുമെന്ന് കരുതി കാത്തിരിക്കേണ്ട, നടക്കില്ല! കൂളാകാൻ ഇതാ 5 ഓപ്ഷനുകൾ
ചൂടുകൊണ്ട് വീട്ടിനുള്ളിൽപ്പോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലെ പല ജില്ലകളിലുമുള്ളത്. ചില ജില്ലകളിൽ മഴ സാധ്യത ഉണ്ട് എന്ന് ഇടയ്ക്കിയട്ക്ക് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. ഇത് അറിഞ്ഞിട്ടാണോ എന്ന് അറിയില്ല, മഴ പിന്നെ ആ വഴിക്ക് പെയ്തിട്ടേയില്ല. എന്നാൽ ചിലയിടത്ത് മഴ ലഭിക്കുന്നുമുണ്ട്.
എങ്കിലും ഇതുവരെ അങ്ങിങ്ങായി പെയ്ത മഴയൊന്നും കേരളത്തിന്റെ ചൂട് അകറ്റാൻ പര്യാപതമായിട്ടില്ല. ഫാൻ ഇട്ടാൽ പോലും വരുന്നത് ചൂട് കാറ്റാണ്. പകൽ കഴിഞ്ഞുകൂടണമെങ്കിൽ എസിയെ ആശ്രയിക്കാതെ വേറെ വഴിയില്ല എന്നതാണ് അവസ്ഥ. എന്നാൽ എസി വാങ്ങുക എന്നത് എല്ലാവരാലും കഴിയുന്ന കാര്യമല്ല.

എസി വാങ്ങിയാൽ കറന്റ് ചാർജ് നല്ലരീതിയിൽ ഉയരുമെന്നും ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നും ആളുകൾ ഭയപ്പെടുന്നു. മാത്രമല്ല, അത്യാവശ്യം നല്ലൊരു 5 സ്റ്റാർ എസി വാങ്ങണമെങ്കിൽ കുറഞ്ഞത് 33000 രൂപയെങ്കിലും നൽകണം. അതിന്റെ ഫിറ്റിങ് ഒക്കെക്കൂടി കഴിയുമ്പോൾ ചെലവ് 35000 കടക്കുമെന്ന് ഉറപ്പ്.
ഇത്രയും ഉയർന്ന തുക മുടക്കി എസി വാങ്ങാൻ എല്ലാവരാലും കഴിയില്ല. ചൂട് ശമിക്കാൻ മഴപെയ്യുന്നത് വരെ കാത്തിരിക്കുന്നതിലും കാര്യമില്ല. എസിയെപ്പോലെ ചൂടിനെ നേരിടാൻ സഹായിക്കുന്ന മികച്ചൊരു ഉപകരണമാണ് കൂളറുകൾ. പേഴ്സണൽ എയർ കൂളറുകൾ മുതൽ ഡെസേർട്ട് കൂളറുകൾ വരെ വിപണിയിൽ ലഭ്യമാണ്.
ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ കൂളറുകൾക്ക് മികച്ച ഡിസ്കൗണ്ടും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന, എസി വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് ആശ്രയിക്കാവുന്ന മികച്ചൊരു ഓപ്ഷനാണ് കൂളറുകൾ. വിപണിയിൽ താരതമ്യേന മാന്യമായ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ചില കൂളറുകൾ പരിചയപ്പെടാം.
Bajaj PX97 Torque New 36L Personal Air Cooler: 9,050 രൂപ വിലയുള്ള ഈ കൂളർ ഇപ്പോൾ 34 ശതമാനം ഡിസ്കൗണ്ടിൽ 5,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. 36 ലിറ്റർ ശേഷി, ടർബോഫാൻ സാങ്കേതികവിദ്യ, പോർട്ടബിൾ ഡിസൈൻ, അഡ്ജസ്റ്റബിൾ സ്പീഡ്, തുരുമ്പിക്കാത്ത ബോഡി എന്നിവയാണ് ഈ കൂളറിന്റെ പ്രധാന സവിശേഷതകൾ.
Crompton Ozone Desert Air Cooler - 75L: 17,200 രൂപ വിലവരുന്ന ഈ കൂളർ ഇപ്പോൾ ഡിസ്കൗണ്ടിൽ 9,600 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. 75L ശേഷി, 4200 CMH എയർ ഡെലിവറി, 4-വേ എയർ ഡിഫ്ലെക്ഷൻ, തുരുമ്പിക്കാത്ത ബോഡി, ഇൻവെർട്ടർ കോംപാറ്റിബിലിറ്റി എന്നിവ ഈ എയർ കൂളർ വാഗ്ദാനം ചെയ്യുന്നു.

Kenstar Snow Cool Hc 90 Desert Cooler: 16,990 രൂപയാണ് ഇതിന്റെ എംആർപി. എന്നാൽ ഡിസ്കൗണ്ടിൽ 13,990 രൂപയ്ക്ക് വാങ്ങാം. സുഗമമായ ചലനത്തിനായി കാസ്റ്റർ വീലുകൾ, ഇൻവെർട്ടർ കോംപാറ്റിബിലിറ്റി, ഹണികോമ്പ് കൂളിംഗ് പാഡുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള ഈ കൂളർ വീട്ടിലെ ഉപയോഗത്തിന് ഏറെ അനുയോജ്യമാണ്.
Hindware Smart Appliances Frostwave 38L Personal Air Cooler: ഈ കൂളറിന്റെ എംആർപി 8,990 രൂപയാണ്. എന്നാൽ 50% ഡിസ്കൗണ്ടിൽ ഇപ്പോൾ 4,490 രൂപയ്ക്ക് ഇത് വാങ്ങാം. 25L ശേഷി, ഇൻവെർട്ടർ കോംപാറ്റിബിലിറ്റി, ബാക്ടോഷീൽഡ് ഹണികോംബ്, ഐസ് ചേമ്പർ, അഡ്ജസ്റ്റബിൾ സ്പീഡ് തുടങ്ങിയ ഫീച്ചറുകൾ ഈ എയർ കൂളറിലുണ്ട്.
Symphony Ice Cube 27 Personal Air Cooler: 7,999 രൂപ വിലയുള്ള ഈ കൂളർ 5791 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. ത്രീ-സൈഡ് ഹണികോംബ് പാഡുകളും ഐ-പ്യുവർ സാങ്കേതികവിദ്യയും ഈ കൂളർ ഫീച്ചർ ചെയ്യുന്നു. 27L ശേഷി, ശക്തമായ ഫാൻ, കുറഞ്ഞ വൈദ്യുതി ഉപഭോഗം, ഉപയോഗിക്കാൻ എളുപ്പമുള്ള ഡയൽ നോബുകൾ എന്നിവയൊക്കെ ഇതിന്റെ നേട്ടങ്ങളാണ്.


Click it and Unblock the Notifications








