2000 രൂപയ്ക്കു താഴെയുള്ള മികച്ച അഞ്ച് വയര്‍ലെസ് ഇയര്‍ഫോണുകള്‍ പരിചയപ്പെടാം

നിരവധി ബ്രാന്‍ഡുകളും നിലവിലുണ്ട്. അതിനാല്‍ത്തന്നെ മികച്ചത് തെരഞ്ഞെടുക്കുക പ്രയാസം തന്നെ. ഇത്തരക്കാരെ സഹായിക്കാനാണ് ഇന്നത്തെ എഴുത്ത്.

|

3.5 എം.എം വയര്‍ലെസ് മോഡലുകളെ ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ലോകം മറന്നു തുടങ്ങിയിരിക്കുകയാണ്. കാരണം വയര്‍ലെസ് ഹെഡ്‌ഫോണുകളുടെ വരവുതന്നെ.

2000 രൂപയ്ക്കു താഴെയുള്ള മികച്ച അഞ്ച് വയര്‍ലെസ് ഇയര്‍ഫോണുകള്‍

എന്നാല്‍ വയര്‍ലെസ് മോഡലുകളുടെ വില ചിലരെയെങ്കിലും നിരാശപ്പെടുത്തുന്നുണ്ട്.മാത്രമല്ല നിരവധി ബ്രാന്‍ഡുകളും നിലവിലുണ്ട്. അതിനാല്‍ത്തന്നെ മികച്ചത് തെരഞ്ഞെടുക്കുക പ്രയാസം തന്നെ.

2000 രൂപയ്ക്കു താഴെയുള്ള മികച്ച അഞ്ച് വയര്‍ലെസ് ഇയര്‍ഫോണുകള്‍

ഇത്തരക്കാരെ സഹായിക്കാനാണ് ഇന്നത്തെ എഴുത്ത്. 2000 രൂപയ്ക്കു താഴെയുള്ള മികച്ച അഞ്ച് വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണ് ചൂവടെ.

ബോട്ട് റോക്കേഴ്‌സ് 255

ബോട്ട് റോക്കേഴ്‌സ് 255

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ബോട്ടില്‍ നിന്നുള്ള ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് ശ്രേണിയില്‍ മികച്ച മോഡല്‍. 1,499 രൂപയാണ് ഈ മോഡലിന്റെ വില.

ക്വാല്‍കോം സി.എസ്.ആര്‍ 8365 ചിപ്പ്‌സെറ്റില്‍ അധിഷ്ഠിതമാണ് ഈ മോഡല്‍. മികച്ച സൗണ്ട് ക്വാളിറ്റിയും ഔട്ട്പുട്ടും നല്‍കുന്നതാണ് ഈ മോഡല്‍.


10 മിനിറ്റില്‍ ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ഫീച്ചര്‍ ഈ മോഡലിലുണ്ട്. 45 മിനിറ്റ് പ്ലേടൈമും ലഭിക്കും. 110 മില്ലി ആംപയറിന്റെ ബാറ്ററിയാണ് മോഡലിലുള്ളത്. ഇയര്‍ബഡുകള്‍ മാഗ്നെറ്റിക് നിര്‍മിതമാണ്.

മാത്രമല്ല ഐപിഎക്‌സ് 5 സ്വറ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്. എന്തുകൊണ്ടും ശ്രേണിയിലെ മികച്ച മോഡല്‍ തന്നെ.

ഷവോമി എം.ഐ സ്‌പോര്‍ട്‌സ് ഇയര്‍ഫോണ്‍

ഷവോമി എം.ഐ സ്‌പോര്‍ട്‌സ് ഇയര്‍ഫോണ്‍

ഷവോമിയില്‍ നിന്നുള്ള ഏറ്റവും പുതിയ വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണിത്. എം.ഐ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നാണ് മോഡലിന്റെ പേര്.

ബ്ലൂടൂത്തില്‍ അധിഷ്ടിതമായാണ് കണക്ടീവിറ്റിയുള്ളത്. 1,499 രൂപയാണ് വിപണിവില. റൊട്ടേറ്റബിള്‍ ഇയര്‍ ഹൂക്ക് ഡിസൈന്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്.

3 ബട്ടണ്‍ ഡിസൈനാണ് ഇയര്‍ഫോണിലുള്ളത്. ഒറ്റ ചാര്‍ജിംഗില്‍ 9 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പും 260 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും ലഭിക്കും. ലൈറ്റ് വെയിറ്റ് മോഡലായതിനാല്‍ത്തന്നെ 13.6 ഗ്രാം മാത്രമാണ് ഭാരം. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടുമുണ്ട്.

ജെ.ബി.എല്‍ ടി205ബി.റ്റി

ജെ.ബി.എല്‍ ടി205ബി.റ്റി

ജെ.ബി.എലില്‍ നിന്നുള്ള വയര്‍ലെസ് ഹെഡ്‌ഫോണ്‍ മോഡലാണ് ജെ.ബി.എല്‍ ടി205ബി.റ്റി പ്യുവര്‍ ബാസ്. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച ബാസും ക്വാളിറ്റി സൗണ്ട് ഔട്ട്പുട്ടും തന്നെയാണ് മോഡിന്റെ പ്രത്യേകത.ഇന്‍ ഇയര്‍ എക്‌സ്പീരിയന്‍സാണ് മോഡല്‍ നല്‍കുന്നത്. ടാംഗിള്‍ ഫ്രീ കേബിളുമുണ്ട്. 120 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

ബോള്‍ട്ട് ഓഡിയോ പ്രോബാസ്

ബോള്‍ട്ട് ഓഡിയോ പ്രോബാസ്

ഇയര്‍ഫോണ്‍ നിര്‍മാതാക്കളായ ബോള്‍ട്ടിന്റെ ബഡ്ജറ്റ് വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് ബോള്‍ട്ട് ഓഡിയോ പ്രോബാസ് കര്‍വ് നെക്ക് ബാന്റ് ഇന്‍ ഇയര്‍ വയര്‍ലെസ് മോഡല്‍. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കഴുത്തില്‍ ചുറ്റി നടക്കാവുന്ന തരത്തിലാണ് നിര്‍മാണം. ചെവിക്കുള്ളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഡിസൈന്‍.

മിവി തണ്ടര്‍ബീറ്റ്‌സ്

മിവി തണ്ടര്‍ബീറ്റ്‌സ്

മിവിയില്‍ നിന്നുള്ള വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് മിവി തണ്ടര്‍ ബീറ്റ്‌സ്. ചെവിക്കുള്ളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. ഇന്‍-ലൈന്‍ മള്‍ട്ടി ഫംഗ്ഷനിംഗ് സംവിധാനവും മോഡലിലുണ്ട്. 20 മുതല്‍ 20,000 ഹെര്‍ട്‌സ് വരെയാമ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. ഇയര്‍ ബഡുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി മാഗ്നെറ്റിക് ലോക്കിംഗ് സംവിധാനവുമുണ്ട്.

Best Mobiles in India

English summary
With 3.5mm headphone jacks fading away from smartphones, people are now switching towards the wireless future. The wireless earphones segment is slowly and steadily picking up as more people are showing their keen interest. However, still many do not want to spend lots of money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X