Just In
- 1 hr ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 1 hr ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- Automobiles
വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി
- News
വരന് മുങ്ങി; വധുവിന് മിന്നുചാര്‍ത്തി കല്യാണത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
- Lifestyle
ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് ഇതൊന്നു മാത്രം: ചന്ദ്ര-ശനിദോഷങ്ങള് ഭസ്മമാവും
- Movies
'അതിലെന്നെ ഒരുപാട് സഹായിച്ചത് പൊന്നമ്മയാണ്; കിരീടത്തിൽ ഞാനെന്തെങ്കിലും ചെയ്തെങ്കിൽ അതിന് കാരണം'
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇന്ത്യന്‍ വിപണിയിലെ മികച്ച അഞ്ച് വയര്‍ലെസ് പ്രിന്റര്‍ മോഡലുകളെ പരിചയപ്പെടാം
പലതരത്തിലുള്ള പ്രിന്റര്‍ മോഡലുകളാണ് ഇന്ന് വിപണിയിലുള്ളത്. പേഴ്സണല്‍ ഉപയോഗത്തിനും കൊമേഴ്സ്യല്‍ ഉപേയാഗത്തിനുമായി വെവ്വേറെ മോഡലുകളെ ആശ്രയിക്കുന്നു.

മുന്‍പെല്ലാം ഒരു പ്രിന്റ് ഔട്ട് എടുക്കാനായി ഇന്റര്‍നെറ്റ് കഫേയില്‍ പോയി കാത്തിരിക്കാറുണ്ടായിരുന്നു. ഇന്നാകട്ടെ കാലം മാറി. വളരെ കുറഞ്ഞ വില നല്കിയാല് ത്തന്നെ പ്രിന്റര്‍ വീട്ടിലിരിക്കും. ഇത്തരത്തിൽ പുതുമകൾ സൃഷ്ട്ടിക്കുന്ന വിവിധയിനം മികച്ച പ്രിന്ററുകളെ നമുക്ക് പരിചയപ്പെടാം

എച്ച്.പി ഡെസ്ക്ക്ജെറ്റ് അഡ്വാന്റേജ്
എച്ച്.പി ഡെസ്ക്ക്ജെറ്റ് അഡ്വാന്റേജ് 5275 പ്രിന്ററാണ് ശ്രേണിയിലെ ഒന്നാമന്. 8,999 രൂപയാണ് വിപണിയിലെ വില. സ്മാര്‍ട്ട്ഫോണുമായും കംപ്യൂട്ടറുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകും. വൈ-ഫൈ, ബ്ലൂടൂത്ത് കണക്ടീവിറ്റി ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് വളരെയെളുപ്പത്തിനല് പ്രിന്റെടുക്കാനും സ്കാന്‍ചെയ്യാനും സഹായകമാണ് ഈ മോഡല്‍. 2.2 ഇഞ്ച് മോണോക്രോം ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയും പ്രിന്ററിലുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റില്‍ 10പിപിഎം ആണ് സ്പീഡ്. കളര്‍ പ്രിന്റാണെങ്കില്‍ മിനിറ്റില്‍ ഏഴെണ്ണമെടുക്കാനാകും.

കനോണ്‍ പിക്സ്മ
കനോണ്‍ പിക്സ്മ ജി3010 മോഡലാണ് ശ്രേണിയിലെ കരുത്തനായ രണ്ടാമത്തെ മോഡല്‍. നേരിട്ടുള്ള വയര്‍ലെസ് കണക്ടീവിറ്റിക്കായി വണ്‍-ടച്ച് കണ്ട്രോള് ഈ മോഡലിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചു പോലും വളരെ ലളിതമായി പ്രിന്റെടുക്കാന്‍ ഈ മോഡലിലൂടെ കഴിയും. ഹൈ പേജ് ഈള്ഡ് മഷിയാണ് മോഡലിലുള്ളത്. ഒറ്റ റീഫില്ലിംഗില് 7000 പേജ് പ്രിന്റുകള്‍ വരെ എടുക്കാന്‍ സാധിക്കും. 1.2 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേ ഈ മോഡലിലുണ്ട്.

എപ്സണ് ഇക്കോ ഇങ്ക് ടാങ്ക് പ്രിന്റര്‍
എപ്സണ് ഇക്കോ ടാങ്ക് എല്‍6160 ഇങ്ക് ടാങ്ക് പ്രിന്ററാണ് ശ്രേണിയിലെ മൂന്നാമന്. മറ്റുള്ള മോഡലുകളെപ്പോലെത്തന്നെ വയര്‍ലെസ് കണക്ടീവിറ്റി ഈ മോഡലിലുമുണ്ട്. റൂട്ടര്‍ ഉപയോഗിക്കാതെത്തന്നെ നാലോളം ഉപകരണങ്ങളുമായി കണക്ട് ചെയ്ത് ഉപയോഗിക്കാനാകും. ഒറ്റ റീഫില്ലിംഗില് 7500 ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റും 6,000 കളര്‍ പ്രിന്റും എടുക്കാന്‍ സാധ്യമാണ്. 2.4 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേയുമുണ്ട്.

റിക്കോ എസ്.പി
പ്രമുഖ പ്രിന്റര്‍ ബ്രാന്റായ റിക്കോ എസ്.പി സി250ഡി.എന്‍ കൂട്ടത്തിലെ താരമാണ്. അല്‍പ്പം വലിപ്പമുണ്ടെങ്കിലും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആളു കേമനാണ്. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍ എന്നിവയുമായി ബന്ധിപ്പിച്ച് ലളിമായി ഉപയോഗിക്കാനാകും. മിനിറ്റില്‍ 20 പേജ് പ്രിന്റിംഗ് സ്പീഡുണ്ട്.

ബ്രദര്‍ ഡി.സി.പി
ബ്രദര്‍ ഡി.സി.പി-ടി510ഡബ്ലൂ വയര്‍ലെസ് പ്രിന്റര്‍ മോഡലാണ് ശ്രേണിയിലെ അവസാനത്തേത്. 13,490 രൂപയാണ് വിപണിവില. ഡയറക്ട് പ്രിന്റ് ആന്റ് സ്കാന്‍ ഫീച്ചര്‍ ഈ മോഡലിലുണ്ട്. വൈഫൈ ഡയറക്ട് സവിശേഷതയുമുണ്ട്. മോണോ ഫീച്ചറില്‍ 13,000 കോപ്പിയും കളര്‍ പ്രിന്റിംഗില്‍ 5,000 പേജും പ്രിന്റെടുക്കാനാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470