മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍

Posted By: Samuel P Mohan

കാലം മാറിയതോടെ സ്പീക്കറിന്റെ ഡിസൈനിലും കണക്ടിവിറ്റിയിലും ഏറെ മാറ്റം വന്നു. വലുതും കുറഞ്ഞ സൗണ്ട് ക്വാളിറ്റിയുളളതുമായ സ്പീക്കറില്‍ നിന്ന് കൈയ്യില്‍ കൊണ്ടു നടക്കാവുന്ന ബ്ലൂട്ടൂത്ത് സ്പീക്കറിലാണ് ഇപ്പോള്‍ വിപണി എത്തിയിരിക്കുന്നത്. കാണാന്‍ ഭംഗിയുളള ബ്ലൂട്ടൂത്ത് സ്പീക്കറുകളാണ് ഇപ്പോള്‍ ടെക് വിപണിയിലെ താരം.

മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ പ്രചാരത്തിലുളള ഈ കാലത്ത് മെച്ചപ്പെട്ട ശബ്ദാനുഭവത്തിന് വേണ്ടിയാണ് ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. സൗണ്ട് ക്വാളിറ്റിയെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് സ്പീക്കര്‍ വാങ്ങുന്നതിനു മുന്‍പ് ഉറപ്പാക്കേണ്ട ആദ്യത്തെ സുപ്രധാന കാര്യം.

ശബ്ദത്തിന്റെ ക്വാളിറ്റി ഉറപ്പു വരുത്താനും ശക്തമായ ബാസും മിഡ്‌സും ലഭിക്കാന്‍ ലോ ഫ്രീക്വന്‍സിയുളള സ്പീക്കര്‍ വാങ്ങുന്നതാണ് നല്ലത്. ഇനി ബാസ് കുറവാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഒരു ഹൈ ഫ്രീക്വന്‍സി സ്പീക്കര്‍ തിരഞ്ഞെടുക്കാം.

ഇവ എല്ലാം കണക്കിലെടുത്ത് നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ച് ബ്ലൂട്ടൂത്ത് സ്പീക്കറുകളുടെ ലിസ്റ്റ് ഇവിടെ നല്‍കുന്നു. ഇവയുടെ വില ആരംഭിക്കുന്നത് 2,999 രൂപ മുതലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Toreto Twin Mango

. വില 2999 രൂപ

. റേറ്റിംഗ്: 7/10

. ബാറ്ററി: 2200എംഎഎച്ച്

. 6 മണിക്കൂര്‍ ഉപയോഗിക്കാം

പോര്‍ട്രോണിക്‌സ് ബ്രീസ് ഒരു സ്പ്ലാഷ്-പ്രൂഫ് സ്പീക്കറാണ്. മ്യൂസിക് പ്ലേ ബാക്ക് നിയന്ത്രിക്കാനും ബ്ലൂട്ടൂത്ത് മെമ്മറി കാര്‍ഡ് യുഎസ്ബി എന്നിവയ്ക്കിടയില്‍ സ്വിച്ച് ചെയ്യാനും ഇതിലൂടെ കഴിയും.

iBall Musi Poison BTH

. വില 3,999 രൂപ

. റേറ്റിംഗ്: 6.5/10

. ബാറ്ററി: 1500എംഎഎച്ച്

. ഏഴു മണിക്കൂര്‍ ഉപയോഗിക്കാം

ഐബോള്‍ മ്യൂസി പോയിസണ്‍ BTH സ്പീക്കര്‍ വളരെ മിനുസമാര്‍ന്നതും സ്റ്റെലിഷ് ഡിസൈനുമാണ്. ഡിജിറ്റല്‍ എല്‍ഇഡി ഡിസ്‌പ്ലേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Samsung Level Box Slim

. വില: 6699 രൂപ

. റേറ്റിംഗ്: 6/10

. ബാറ്ററി: 2600എംഎഎച്ച്

. 25 മണിക്കൂര്‍ വരെ ഉപയോഗിക്കാം

വളരെ ഉയര്‍ന്ന പോര്‍ട്ടബിള്‍, പോക്കറ്റ് വലിപ്പത്തിലുളള ഡിസൈന്‍, മികച്ച 8W സ്പീക്കര്‍ എന്നിവ പ്രധാന സവിശേഷതകളാണ്. വാട്ടര്‍ റെസിസ്റ്റന്റ് ഉളളതിനാല്‍ വെളളം വീണാലും ഭയപ്പെടേണ്ടതില്ല.

Syska Sound Cup

. വില 6,999 രൂപ

. റേറ്റിംഗ്: 7/10

. ബാറ്ററി: 4000എംഎഎച്ച് ബാറ്ററി

. 8 മണിക്കൂര്‍ വരെ ഉപയോഗിക്കാം

IPX4 റേറ്റിംഗ് ഇതിനുണ്ട്. വോളിയം നിയന്ത്രിക്കാനായി സ്പീക്കറിന്റെ മുകളില്‍ ഒരു സ്‌ക്രോള്‍ വീലും ടച്ച് പാനലും ഉണ്ട്. കണക്ടിവിറ്റിക്കായി aux-in പോര്‍ട്ടും ഉണ്ട്. അനുയോജ്യമായ ഉപകരണങ്ങളില്‍ വയര്‍ലെസ് പെയറിങ്ങിനായി NFC കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Creative Muvo 2C

. വില: 5999 രൂപ

. റേറ്റിംഗ്: 6.5/10

. ബാറ്ററി: 650എംഎഎച്ച്

. ആറ് മണിക്കൂര്‍ ഉപയോഗിക്കാം

IPX4 റേറ്റിംഗ് ഇതിലുളളതിനാല്‍ വെളളം കുറച്ചു വീണാലും അത്ര പേടിക്കാനില്ല. വോളിയം നിയന്ത്രിക്കാനായി സ്പീക്കറിന്റെ മുകളിലായി സ്‌ക്രോള്‍ വീലും ടച്ച് പാനലും കാണാം. കണക്ടിവിറ്റിക്ക് വയേഡ് ശബ്ദത്തിന് aux-in പോര്‍ട്ടും വയര്‍ലെസ് കണക്ടിവിറ്റിക്കായി NFC പോര്‍ട്ടും ഉണ്ട്.

Harman Kardon Traveller

വില : 9990 രൂപ

. റ്റിംഗ്: 6.5/10

. ബാറ്ററി: 2500എംഎഎച്ച് ബാറ്ററി

. പത്ത് മണിക്കൂര്‍ ഉപയോഗിക്കാം

ഇതിന് അഞ്ച് ബട്ടണുകള്‍ ഉണ്ട്. അതായത് പവര്‍-അപും ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കാനും, ബ്ലൂട്ടൂത്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, കോളുകള്‍ സ്വീകരിക്കാന്‍, രണ്ടെണ്ണം വോളിയം നിയന്ത്രണങ്ങള്‍ക്കുമായി.

 

JBL Flip 4

. വില 9999 രൂപ

. റേറ്റിംഗ്: 7.5/10

. ബാറ്ററി: 3000എംഎഎച്ച്

. 12 മണിക്കൂര്‍ ഉപയോഗിക്കാം

IPX7 വാട്ടര്‍പ്രൂഫ് ഇതിലുണ്ട്. അതിനാല്‍ വെളളം വീണാല്‍ ഉത്കണ്ഠപ്പെടാനില്ല. ഇതില്‍ ആറ് നിയന്ത്രണ ബട്ടണുകള്‍ ഉണ്ട്. പവര്‍ ഓണ്‍, ബ്ലൂട്ടൂത്ത് പെയറിംഗ്, പ്ലേ ആന്റ് പോസ്, കണക്ട്+ കാപ്പബിലിറ്റീസ്, വോള്യം കണ്ട്രോളിനായി രണ്ടെണ്ണം എന്നിവയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Looking for the best Bluetooth speaker? We've listened top wireless speakers over the years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot