ഇന്ത്യയിലെ "ടോപ്പ് സെല്ലിങ്" നെക്ക്ബാൻഡ് ഇയർഫോണുകൾ

|

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇയർഫോൺ ക്യാറ്റഗറികളിൽ ഒന്നാണ് നെക്ക്ബാൻഡ് ഇയർഫോണുകൾ. സ്റ്റൈലിഷ് ഡിസൈനും ഡ്യൂറബിളിറ്റിയും ഉപയോഗിക്കാൻ ഉള്ള എളുപ്പവും നെക്ക്ബാൻഡ് ഇയർഫോണുകളോട് ഉള്ള പ്രിയം വർധിപ്പിക്കുന്നു. ടിഡബ്ല്യൂഎസ് (ട്രൂ വയർലെസ് സ്റ്റീരിയോ) ഇയർഫോണുകൾ പോലെ തന്നെ ഇന്ത്യയിലെ നെക്ക്‌ബാൻഡ് വിപണിയിലും പ്രാദേശിക ബ്രാൻഡുകൾക്കാണ് ആധിപത്യം. 2022 ലെ ഒന്നാം പാദത്തിൽ നെക്ക്ബാൻഡ് വിപണിയുടെ ഏകദേശം 58 ശതമാനം വിഹിതവും പ്രാദേശിക ബ്രാൻഡുകളുടെ കയ്യിലായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നെക്ക്‌ബാൻഡ് ഇയർഫോണുകളുടെ പേരുകളും അവയുടെ വിലയും ഫീച്ചറുകളും അറിയാൻ തുടർന്ന് വായിക്കുക.

ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ്

ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ്

വില: 1,499 രൂപ

ഇയർഫോണുകൾ വാട്ടർ റെസിസ്റ്റന്റ് ഡിസൈനോടെയും ഡ്യുവൽ പെയറിങ് ഫങ്ഷണാലിറ്റിയോടെയും വരുന്നു. നിങ്ങൾക്ക് രണ്ട് ഡിവൈസുകൾ ഒരേസമയം കണക്റ്റ് ചെയ്യാൻ കഴിയുമെന്നാണ് ഇതിനർഥം. ഇത് മാഗ്നറ്റിക് ഇയർബഡ്സും ഓഫർ ചെയ്യുന്നു. ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പും കമ്പനി ഓഫർ ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ബോട്ട് റോക്കേഴ്‌സ് 255 പ്രോ പ്ലസ് ഇയർഫോണിൽ ലഭ്യമാണ്. 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾ

വൺപ്ലസ് ബുള്ളറ്റ് വയർലെസ് Z ബാസ് എഡിഷൻ
 

വൺപ്ലസ് ബുള്ളറ്റ് വയർലെസ് Z ബാസ് എഡിഷൻ

വില: 1,999 രൂപ

വൺപ്ലസിൽ നിന്നുള്ള വയർലെസ് ഇയർഫോൺ ആണ് ബുള്ളറ്റ് വയർലെസ് Z ബാസ് എഡിഷൻ. 9.2 mm ഡ്രൈവർ യൂണിറ്റ് മികച്ചതും ക്ലാരിറ്റിയുള്ളതുമായ ബാസ് ഓഫർ ചെയ്യുന്നു. ഒറ്റ ചാർജിൽ 17 മണിക്കൂർ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് ഇയർഫോണുകൾ റാപ് ചാർജ് സപ്പോർട്ടും വിയർപ്പും വെള്ളവും പ്രതിരോധിക്കുന്ന ഡിസൈനുമായാണ് വരുന്നത്. വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസഡ് ബാസ് എഡിഷന്റെ നെക്ക്ബാൻഡിൽ എല്ലാ കൺട്രോൾസും ലഭ്യമാണ്. മാഗ്നറ്റിക് ഇയർബഡ്സുമായിട്ടാണ് വൺപ്ലസ് ബുള്ളറ്റ് വയർലെസ് Z ബാസ് എഡിഷൻ വരുന്നത്.

റിയൽമി ബഡ്സ് വയർലെസ് 2 നിയോ

റിയൽമി ബഡ്സ് വയർലെസ് 2 നിയോ

വില: 1,499 രൂപ

റിയൽമി ബഡ്സ് വയർലെസ് 2 നിയോയിൽ 11.2mm ബാസ് ബൂസ്റ്റ് ഡ്രൈവർ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഒരു നൂതന ബാസ് ബൂസ്റ്റ് + കോമ്പോസിറ്റ് ബാസ് എൻഹാൻസ്‌മെന്റ് അൽഗോരിതവും നെക്ക്ബാൻഡ് ഫീച്ചർ ചെയ്യുന്നു. 88 എംഎസ് സൂപ്പർ ലോ ലേറ്റൻസിയും റിയൽമി ബഡ്സ് വയർലെസ് 2 നിയോയിൽ ലഭ്യമാണ്. 17 മണിക്കൂർ വരെ ബാറ്ററി ലൈഫും കമ്പനി ഓഫർ ചെയ്യുന്നു. റിയൽമി ബഡ്സ് വയർലെസ് 2 നിയോ ഇയർഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുും ലഭ്യമാണ്. 10 മിനിറ്റ് ചാർജ് ചെയ്താൽ നിങ്ങൾക്ക് 120 മിനിറ്റ് മ്യൂസിക് പ്ലേബാക്ക് ആസ്വദിക്കാം.

ക്രോംബുക്കുകൾക്കായി അടിപൊളി ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾക്രോംബുക്കുകൾക്കായി അടിപൊളി ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ

സെബ്രോണിക്സ് സെബ് ലാർക്

സെബ്രോണിക്സ് സെബ് ലാർക്

വില: 749 രൂപ

സെബ്രോണിക്സ് സെബ് ലാർക് നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോൺ ഡബിൾ പെയറിങ് ഫങ്ഷണാലിറ്റി ഓഫർ ചെയ്യുന്നു. കുറഞ്ഞ വിലയിൽ വിപണിയിൽ എത്തുന്ന ഈ ഇയർഫോണിൽ മാഗ്നറ്റിക് ഇയർബഡ്സും സ്പ്ലാഷ് പ്രൂഫ് ഡിസൈനും ഉൾക്കൊള്ളുന്നു. ഡിവൈസ് ബ്ലൂടൂത്ത് എഡിഷൻ 5.0 സപ്പോർട്ട് ചെയ്യുന്നു. കൂടാതെ സെബ്രോണിക്സ് സെബ് ലാർക് 17 മണിക്കൂർ ബാറ്ററി ബാക്കപ്പ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സെബ്രോണിക്സ് സെബ് ലാർകിൽ ലഭ്യമാണ്.

 

സെബ്രോണിക്സ് സെബ് സിംഫണി

സെബ്രോണിക്സ് സെബ് സിംഫണി

വില: 740 രൂപ

സെബ്രോണിക്സ് സെബ് സിംഫണി ഒരു ഫ്ലെക്സിബിൾ നെക്ക്ബാൻഡ് ഡിസൈനാണ് ഫീച്ചർ ചെയ്യുന്നത്. വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും സെബ്രോണിക്സ് സെബ് സിംഫണി ഓഫർ ചെയ്യുന്നു. നെക്ക്ബാൻഡിന്റെ വലത് വശത്താണ് എല്ലാ കൺട്രോളുകളും നൽകിയിരിക്കുന്നത്. മാഗ്നറ്റിക് ഇയർഡ്സ് ഫീച്ചറും സെബ്രോണിക്സ് സെബ് സിംഫണിയിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ 13 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് നൽകുമെന്നും പൂർണ്ണമായും ചാർജ് ചെയ്യാൻ 2.5 മണിക്കൂർ എടുക്കുമെന്നും കമ്പനി പറയുന്നു.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾ

റെഡ്മി സോണിക്ബാസ്

റെഡ്മി സോണിക്ബാസ്

വില: 1,270 രൂപ

ഷവോമിയുടെ ബജറ്റ് വയർലെസ് ഇയർഫോണുകളായ റെഡ്മി സോണിക്ബാസ് 12 മണിക്കൂർ മ്യൂസിക് പ്ലേബാക്കോടെയാണ് വരുന്നത്, ഐപിഎക്സ്4 സ്വെറ്റ്, സ്പ്ലാഷ് പ്രൊട്ടക്ഷനും റെഡ്മി സോണിക്ബാസിൽ ലഭ്യമാണ്. റെഡ്മി സോണിക്ബാസ് ഉയർന്ന നിലവാരമുള്ള ബാസ് ഓഫർ ചെയ്യുന്നു. ബ്ലൂടൂത്ത് 5.0യും റെഡ്മി സോണിക്ബാസിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡിലും ഐഫോണിലും റെഡ്മി സോണിക്ബാസ് കണക്റ്റ് ചെയ്യാൻ കഴിയും. വോയ്‌സ് കമാൻഡിനും സപ്പോർട്ട് ലഭിക്കുന്നു. ഇൻ ഇയർ ടിപ്പുകളും ഫ്ലാറ്റ് നെക്ക്ബാൻഡ് കേബിളും റെഡ്മി സോണിക്ബാസ് ഇയർഫോൺ ഓഫർ ചെയ്യുന്നു.

നോയ്സ് നെർവ്

നോയ്സ് നെർവ്

വില: 899 രൂപ

നോയ്സിൽ നിന്നുള്ള നെക്ക്ബാൻഡ് ഇയർഫോണുകൾ 25 മണിക്കൂർ പ്ലേ ടൈം നൽകുമെന്നാണ് കമ്പനി പറയുന്നത്. വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും നോയ്സ് നെർവിൽ ലഭ്യമാകും. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ബ്ലൂടൂത്ത് ഇയർഫോണിൽ ഉണ്ട്. 10 എംഎം ഡ്രൈവർ യൂണിറ്റും നോയ്സ് നെർവ് അവതരിപ്പിക്കുന്നു. നോയ്സ് നെർവ് ഇയർഫോണുകൾ ഐപിഎക്‌സ് 5 റേറ്റിങും ഓഫർ ചെയ്യുന്നു.

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?

നോയ്‌സ് ഫ്ലെയർ

നോയ്‌സ് ഫ്ലെയർ

വില: 1,799 രൂപ

കമ്പനിയുടെ ആദ്യത്തെ ടച്ച് എനേബിൾഡ് നെക്ക്‌ബാൻഡ് ഇയർഫോണാണ് നോയ്‌സ് ഫ്ലെയർ. മികച്ച സൌണ്ട് എക്സ്പീരിയൻസിനായി ഇയർഫോണുകൾ ഫുൾ ടച്ച് കൺട്രോളും എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷനും നോയ്‌സ് ഫ്ലെയർ ഓഫർ ചെയ്യുന്നു. നോയ്‌സ് ഫ്ലെയർവയർലെസ് ഇയർഫോണുകൾ 35 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയവും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു.

 

Best Mobiles in India

English summary
Neckband earphones are one of the best selling earphone categories in India. Stylish design and durability increase the ease of use and the popularity of neckband earphones. Like the TWS (True Wireless Stereo) earphones, the neckband market in India is dominated by local brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X