തോഷിബ RZE-BT180H വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍: ഉയര്‍ന്ന ശബ്ദം, മികച്ച ബാസ്സ്; വ്യക്തതയില്‍ പിന്നില്‍

|

ജപ്പാന്‍ ആസ്ഥാനമായ തോഷിബ നിരവധി ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ലാപ്‌ടോപ്പ്, ടാബ്ലറ്റ്, ബ്ലൂറേ പ്ലേയറുകള്‍, എച്ച്ഡിഡികള്‍ മുതലായവ അക്കൂട്ടത്തില്‍പ്പെടുന്നു. RZE-BT180H വയര്‍ലെസ്സ് ഹെഡ്‌ഫോണിലൂടെ തോഷിബ പുതിയൊരു ചുവടുവയ്പ്പ് നടത്തുകയാണ്. അതില്‍ കമ്പനി പൂര്‍ണ്ണമായും വിജയിച്ചോ എന്നുനോക്കാം.

 

റേറ്റിംഗ്: 3.5/5

ഗുണങ്ങള്‍

ഗുണങ്ങള്‍

ആകര്‍ഷകമായ രൂപകല്‍പ്പന

മികച്ച ശബ്ദവും ബാസ്സും

നീണ്ടുനില്‍ക്കുന്ന ബാറ്ററി

ദോഷങ്ങള്‍

ദീര്‍ഘനേര ഉപയോഗത്തിന് യോജിച്ചതല്ല

വ്യക്തതക്കുറവ്

ഓഡിയോ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി തോഷിബ പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍, വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍, ഹെഡ്‌ഫോണുകള്‍, പോക്കറ്റ് റേഡിയോകള്‍ മുതലായവ വിപണിയിലെത്തിച്ചിരുന്നു. ഇതില്‍ നിന്ന് RZE-BT180H വയര്‍ലെസ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ.

 കാഴ്ചയില്‍ സുന്ദരന്‍; ഗുണമേന്മയില്‍ ശരാശരിക്കാരന്‍

കാഴ്ചയില്‍ സുന്ദരന്‍; ഗുണമേന്മയില്‍ ശരാശരിക്കാരന്‍

അതിമനോഹരമായ രൂപകല്‍പ്പനയാണ് തോഷിബ RZE-BT 180H വയര്‍ലെസ് ഹെഡ്‌ഫോണിന്റേത്. നാല് വ്യത്യസ്ത ഡ്യുവല്‍ ഡോണ്‍ നിറങ്ങളില്‍ ഇത് ലഭിക്കും. കറുപ്പും നീലയും നിറങ്ങളിലുള്ള ഹെഡ്‌ഫോണില്‍ ചാരനിറവും ഫ്‌ളൂറസെന്റ് പച്ച, ഓറഞ്ച് എന്നിവയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.

ഗുണമേന്മയുടെ കാര്യം എടുത്താല്‍ ഹെഡ്‌ഫോണ്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മികച്ച പ്ലാസ്റ്റിക്ക് അല്ല നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇയര്‍പാഡുകള്‍ മടക്കിവയ്ക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ ബാഗുകളില്‍ കൊണ്ടുപോകേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടും. ഇയര്‍പാഡുകളില്‍ കുഷന്‍ മികച്ചതാണ്. ഇയര്‍കപ്പിന്റെ വലുപ്പം ചെറുതായതിനാല്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ കഴിയുകയില്ല. ഒരുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ തന്നെ ചെവികള്‍ക്ക് വേദന അനുഭവപ്പെടും.

ഗ്രിപ്പ് മോശമായതിനാല്‍ പെട്ടെന്ന് തലയില്‍ നിന്ന് ഊര്‍ന്നു. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഉപയോഗിക്കാന്‍ അനുയോജ്യമല്ലിത്. ഹെഡ്ബാന്‍ഡും ചില്ലറ അസ്വസ്ഥതകളുണ്ടാക്കുന്നുണ്ട്.

വലതുവശത്തെ ഇയര്‍കപ്പില്‍ 3.5 മില്ലീമീറ്റര്‍ ഓഡിയോ പോര്‍ട്ട്, മൈക്രോ യുഎസ്ബി, വോള്യം സ്വിച്ചുകള്‍, പ്ലേ/പോസ് ബട്ടണുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്ലേ/പോസ് ബട്ടണുകള്‍ തന്നെയാണ് പവര്‍ കീയായും പ്രവര്‍ത്തിക്കുന്നത്. വോള്യം കീകള്‍ ഉപയോഗിച്ച് പാട്ടുകള്‍ തിരഞ്ഞെടുക്കാം. ശബ്ദം കുറയ്ക്കുന്നതിനുള്ള ബട്ടണ് താഴെയുള്ള എല്‍ഇഡി ഇന്‍ഡിക്കേറ്ററില്‍ ഹെഡ്‌ഫോണ്‍ കണക്ട് ചെയ്താലുടന്‍ നീല തെളിയും. ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ ഇത് ചുവപ്പായി മാറുന്നു.

 മികച്ച ശബ്ദം, വ്യക്തതക്കുറവ്
 

മികച്ച ശബ്ദം, വ്യക്തതക്കുറവ്

മികച്ച ശബ്ദം, പഞ്ചിംഗ് ബാസ് എന്നിവയാണ് തോഷിബ RZE-BT 180H-ന്റെ മുഖമുദ്രകള്‍. എന്നാല്‍ വ്യക്തതക്കുറവ് നിരാശപ്പെടുത്തുന്നു. പശ്ചാത്തലത്തിലെ വാദ്യോപകരണങ്ങളുടെ ശബ്ദം മനസ്സിലാക്കുക പ്രയാസമാണ്. ശബ്ദം പരമാവധിയില്‍ വച്ചിലെങ്കില്‍ പോലും അടുത്തുള്ളവര്‍ക്ക് പാട്ടുകള്‍ കേള്‍ക്കാനാകുന്നു എന്ന ന്യൂനതയുമുണ്ട്.

ഉയര്‍ന്ന ശബ്ദവും ബാസ്സും ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഇതിന് കഴിയും. എന്നാല്‍ വ്യക്തതയ്ക്ക് മുന്‍തൂക്കം നല്‍കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന തൃപ്തി ലഭിച്ചുവെന്ന് വരുകയില്ല.

ബ്ലൂടൂത്ത് v4.2

ബ്ലൂടൂത്ത് v4.2

RZE-BT 180H-ല്‍ ബ്ലൂടൂത്ത് v4.2-ന്റെ പിന്തുണയോടുകൂടിയ വയര്‍ലെസ് കണക്ടിവിറ്റി സൗകര്യമുണ്ട്. ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഇത് ബന്ധിപ്പിക്കാന്‍ കഴിയും. ബ്ലൂടൂത്ത് പരിധിയുടെ കാര്യത്തില്‍ ഹെഡ്‌ഫോണ്‍ മികവ് പുലര്‍ത്തുന്നു. തുടര്‍ച്ചയായി പാട്ടുകള്‍ കേള്‍ക്കുമ്പോഴും ബന്ധം ഇടയ്ക്കിടെ നഷ്ടമാകുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.

3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കുള്ളതിനാല്‍ ഇത് വയേഡ് ഹെഡ്‌ഫോണായും ഇത് ഉപയോഗിക്കാം. കമ്പനി ഇതോടൊപ്പം 3.5 മില്ലീമീറ്റര്‍ AUX കേബിള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഗുണമേന്മയും ശരാശരിയാണ്. ഇന്‍-ബില്‍റ്റ് മൈക്രോഫോണ്‍ ഉള്ളതിനാല്‍ കോളുകള്‍ എടുക്കാന്‍ കഴിയും. കോള്‍ ക്വാളിറ്റിയും അത്ര മെച്ചമല്ല.

8 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി

8 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി

ബാറ്ററിയാണ് RZE-BT 180H ഹെഡ്‌ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഒരുതവണ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്തതിന് ശേഷം മിതമായ രീതിയല്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് എട്ട് മണിക്കൂര്‍ വരെ നില്‍ക്കും. മൈക്രോ യുഎസ്ബി ചാര്‍ജറുണ്ട്. പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജിലെത്താന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ വേണം.

എടുത്തുപറയേണ്ടിയിരിക്കുന്നു.

എടുത്തുപറയേണ്ടിയിരിക്കുന്നു.

ആകര്‍ഷകമായ രൂപകല്‍പ്പന, മികച്ച ബാറ്ററി എന്നിവയാണ് തോഷിബ RZE-BT 180H ഹെഡ്‌സെറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഗുണമേന്മയിലെ പോരായ്മകള്‍, വ്യക്തതക്കുറവ് എന്നിവ പ്രധാന പോരായ്മകളാണ്. ദീര്‍ധനേരം ഉപയോഗിക്കാന്‍ അനുയോജ്യമല്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

മികച്ച ഓഡിയോ, ഉപയോഗത്തിനുള്ള സൗകര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ സോണി MDR XB-400, ജെബിഎല്‍ T450BT എക്‌സ്ട്രാ ബാസ്, സെന്‍ഹെയ്‌സര്‍ HD 202 II, TAGG പവര്‍ബാസ് 700 എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുക.

സൈബര്‍ ക്രൈമിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളുംസൈബര്‍ ക്രൈമിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും

Best Mobiles in India

Read more about:
English summary
Toshiba RZE-BT180H wireless headphones review: Loud audio, Punchy bass but misses on clarity

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X