ടിപി-ലിങ്ക് ആർച്ചർ AX5400 വൈ-ഫൈ 6 ഡ്യുവൽ ബാൻഡ് റൂട്ടർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ആർച്ചർ എഎക്സ് 73 എന്നറിയപ്പെടുന്ന ടിപി-ലിങ്ക് ആർച്ചർ എഎക്സ് 5500 റൂട്ടർ യുഎസിൽ അവതരിപ്പിച്ചു. 5.4 ജിബിപിഎസ് വരെ ഉയർന്ന വേഗതയുള്ള ഡ്യുവൽ-ബാൻഡ് കണക്ഷനുകൾ പ്രാപ്തമാക്കുന്നതിനയി എച്ച്ഇ 160, 1024-ക്യുഎം വൈ-ഫൈ 6 സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന വിലകുറഞ്ഞ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6 റൂട്ടറാണ് ഇത്. മെച്ചപ്പെട്ട നെറ്റ്‌വർക്ക് കാര്യക്ഷമതയ്ക്കും ബാൻഡ്‌വിഡ്‌ത്തിനും ഒരേസമയം പ്രക്ഷേപണം ചെയ്യുന്നതിനായി ഈ റൂട്ടറിന് ആറ് ആന്റിനകളുണ്ട്.

ടിപി-ലിങ്ക് ആർച്ചർ എഎക്‌സ് 5400: വിലയും, ലഭ്യതയും

ടിപി-ലിങ്ക് ആർച്ചർ എഎക്‌സ് 5400: വിലയും, ലഭ്യതയും

ടിപി-ലിങ്ക് ആർച്ചർ എഎക്സ് 5500 ഡ്യുവൽ ബാൻഡ് റൂട്ടറിന് യുഎസിൽ 199 ഡോളർ (ഏകദേശം 14,500 രൂപ) വില വരുന്നു. ഈ റൂട്ടർ ആമസോണിലും ലഭ്യമാണ്. ഇന്ത്യയിൽ ഇതിൻറെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽസ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ

ടിപി-ലിങ്ക് ആർച്ചർ എഎക്‌സ് 5400 സവിശേഷതകൾ

ടിപി-ലിങ്ക് ആർച്ചർ എഎക്‌സ് 5400 സവിശേഷതകൾ

ടിപി-ലിങ്ക് ആർച്ചർ എഎക്സ് 5400 ഒരു ചരിഞ്ഞ 'റെക്ക്ടാങ്കിൽ അർമർ വെന്റ് ഡിസൈൻ' അവതരിപ്പിക്കുന്നു. ഇത് ഈ ഡിവൈസിൽ നിന്നുമുണ്ടാകുന്ന താപം നിയന്ത്രിക്കുന്നതിനായി നൽകിയിട്ടുള്ളതാണ്. മെച്ചപ്പെട്ട ഐഒടി സുരക്ഷ, ഡി‌ഡോ‌സ് അറ്റാക്ക് പ്രിവെൻഷൻ, റോബസ്റ്റ് പാരന്റൽ കൺട്രോൾസ്, കോംപ്രൻസിവ് റിപ്പോർട്ടിംഗ് എന്നിവ നൽകി സുരക്ഷിതമായ നെറ്റ്‌വർക്ക് അന്തരീക്ഷം പ്രദാനം ചെയ്യുന്ന പുതിയ ടിപി-ലിങ്ക് ഹോംഷീൽഡ് സൊല്യൂഷനും ഇതിലുണ്ട്. മീഡിയ ഷെയറിങ്ങിനായി യുഎസ്ബി 3.0 പോർട്ടും നാല് ജിഗാബൈറ്റ് ലാൻ പോർട്ടുകളും വയർഡ് ഇന്റർനെറ്റ് കണക്ഷനായി ഒരു ജിഗാബൈറ്റ് വാൻ പോർട്ടും ഇതിലുണ്ട്.

ടിപി-ലിങ്ക് ആർച്ചർ എഎക്‌സ് 5400

ടിപി-ലിങ്ക് യു‌എസ്‌എയിലെ സി‌ഒ‌ഒ ജെഫ് ബാർണി പറയുന്നതനുസരിച്ച്, ആർച്ചർ എഎക്സ് 5500 ന്റെ ഏറ്റവും പുതിയ വൈ-ഫൈ 6, വയർലെസ് നെറ്റ്‌വർക്കിംഗ് അഡ്വാൻസ്‌മെന്റ്സ് എന്നിവ ഉപയോക്താക്കൾക്ക് "4 മടങ്ങ് കൂടുതൽ ശേഷിയുള്ള" വേഗത്തിലുള്ള വയർലെസ് വേഗത ആസ്വദിക്കാൻ അനുവദിക്കുന്നു. കൂടാതെ, റൂട്ടർ 25 ശതമാനം ഡാറ്റ വേഗത്തിൽ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ, ഈ ക്ലെയിമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വിവരവുമില്ല. മുൻപ് സൂചിപ്പിച്ചതുപോലെ, 8 കെ വീഡിയോ സ്ട്രീമിംഗിനായി റൂട്ടർ 5.4 ജിബിപിഎസ് വരെ ഹൈ-സ്‌പീഡ്‌ കണക്ഷനുകൾ നൽകുന്നു.

ടിപി-ലിങ്ക് ആർച്ചർ AX5400 വൈ-ഫൈ 6 ഡ്യുവൽ ബാൻഡ് റൂട്ടർ

ആർച്ചർ AX5400 OFDMA, MU-MIMO എന്നിവ സംയോജിപ്പിച്ച് നെറ്റ്‌വർക്ക് തിരക്ക് കുറയ്ക്കുകയും നെറ്റ്‌വർക്ക് ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കമ്പനി പറഞ്ഞത് അനുസരിച്ച്, ബീംഫോർമിംഗും 4 ടി 4 ആർ സാങ്കേതികവിദ്യയുമുള്ള ആറ് ഉയർന്ന പ്രകടനമുള്ള ആന്റിനകൾ വോൾ-ഹോം കവറേജ് നൽകുന്നു. റൂട്ടർ വൺമെഷുമായി പൊരുത്തപ്പെടുന്നു, കൂടാതെ മുഴുവൻ ഹോം കവറേജും സൃഷ്ടിക്കുന്നതിനായി ഏത് വൺമെഷ് റേഞ്ച് എക്സ്റ്റെൻഡറുമായും പ്രവർത്തിക്കും. മികച്ച കണക്ഷൻ നൽകുന്ന റൂട്ടറിലേക്കോ അല്ലെങ്കിൽ എക്സ്റ്റെൻഡറിലേക്കോ മൊബൈൽ ഡിവൈസുകൾ വൺമെഷ് ബന്ധിപ്പിക്കുന്നു.

Best Mobiles in India

English summary
This is a low-cost dual-band Wi-Fi 6 router that uses HE160 and 1024-QAM Wi-Fi 6 technologies to allow high-speed dual-band connections of up to 5.4 Gbps. For increased network performance and bandwidth, the router has six antennas for simultaneous transmission.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X