Just In
- 13 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 14 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 15 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 16 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
കടല് വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന് ബീച്ചില് ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്ഡ് തകര്ക്കുമോ ഗില്? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള് നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
ഉബോണ് BT-B750 വയര്ലെസ്സ് ഹെഡ്ഫോണ്: താങ്ങാവുന്ന വില, മികച്ച പ്രകടനം
ഇന്ത്യന് കമ്പനിയായ ഉബോണ് വലിയൊരു നിര ബ്ലൂടൂത്ത് സ്പീക്കറുകളും ഇയര്ഫോണുകളും വിപണിയിലെത്തിച്ചിരിക്കുന്നു. ഇക്കൂട്ടത്തില് ഏറ്റവും പുതിയതാണ് ഉബോണ് BT-B750 ഓവര് ദി ഇയര് ലൈറ്റ് അപ് വയര്ലെസ്സ് ഹെഡ്ഫോണ്. ഇക്കഴിഞ്ഞ ജനുവരിയില് വില്പ്പനയ്ക്കെത്തിയ ഹെഡ്ഫോണിന്റെ വില 2149 രൂപയാണ്.
റേറ്റിംഗ്: 3.5/5

ഗുണങ്ങള്
ആകര്ഷകമായ രൂപകല്പ്പനയും ലൈറ്റിംഗും
സൗകര്യപ്രദമായി ധരിക്കാന് കഴിയുന്നു
മികച്ച ബാസ്സ്
ദോഷങ്ങള്
ബാറ്ററിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല
ഈ ഹെഡ്ഫോണിന് കമ്പനി ഒരു വര്ഷം വാറന്റി നല്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുന്നൂറിലധികം സര്വ്വീസ് സെന്ററുകളില് നിന്ന് വില്പ്പനാനന്തര സേവനം ലഭിക്കും.

രൂപകല്പ്പന
ആകര്ഷകമായ രൂപകല്പ്പനയോട് കൂടിയതാണ് ഉബോണ് BT-B750 ഹെഡ്ഫോണ്. മാന്വല്, ചാര്ജിംഗ് കേബിള്, AUX കേബിള് എന്നിവ ഹെഡ്ഫോണിനൊപ്പം ലഭിക്കുന്നു. പാട്ട് കേള്ക്കുമ്പോള് ഹെഡ്ഫോണില് വിവിധ നിറങ്ങളിലുള്ള ലൈറ്റ് തെളിയുന്നത് മനോഹരമായ കാഴ്ചയാണ്. ഇയര്കപ്പുകളും ഹെഡ് ബാന്ഡും റബ്ബറിലാണ് നിര്മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദീര്ഘനേരം ഉപയോഗിച്ചാലും ഒരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.
ഈ വയര്ലെസ്സ് ഹെഡ്ഫോണിന്റെ ഇയര്കപ്പുകളിലാണ് സ്വിച്ചുകള് ക്രമീകരിച്ചിരിക്കുന്നത്. പവര്, ലൈറ്റ് സ്വിച്ച്, വോള്യം കണ്ട്രോളുകള് എന്നിവ ഇവിടെ കാണാം. ശബ്ദം കൂട്ടുന്നതിനുള്ള സ്വിച്ച് ഉപയോഗിച്ച് അടുത്ത പാട്ട് എടുക്കാനാകും. ഇതിനായി ഈ സ്വിച്ചില് അമര്ത്തിപ്പിടിക്കണം. പാട്ട് നിര്ത്തിവച്ച് കോളുകള്ക്ക് മറുപടി പറയുകയോ കോള് നിരസിക്കുകയോ ചെയ്യാം. ലൈറ്റ് പ്രവര്ത്തിപ്പിക്കുന്നതിനും ഓഫ് ആക്കുന്നതിനും പ്രത്യേക സ്വിച്ചുണ്ട്.
ഇയര്കപ്പിന് താഴെയായി USB ചാര്ജിംഗ് പോര്ട്ടും AUX ഇന്പുട്ടും സ്ഥാപിച്ചിരിക്കുന്നു. പോര്ട്ടുകള്ക്ക് സമീപത്തായി മൈക്രോഫോണും ഉണ്ട്.

പെയറിംഗ്
അനായാസം പെയറിംഗ് ചെയ്യാനാകും. ബ്ലൂടൂത്ത് ഓണ് ചെയ്തതിന് ശേഷം പവര് ബട്ടണില് അമര്ത്തിപ്പിടിക്കുക. ബ്ലൂടൂത്ത് ഡിവൈസുകളുടെ കൂട്ടത്തില് ഉബോണ് BT-B750 പ്രത്യക്ഷപ്പെടും. ഇതില് അമര്ത്തി ഹെഡ്ഫോണ് സ്മാര്ട്ട്ഫോണുമായി പെയര് ചെയ്യുക.

പ്രകടനം
ഗുണമേന്മയുള്ള ശബ്ദമാണ് ഹെഡ്ഫോണിന്റെ പ്രധാന ആകര്ഷണം. പാട്ടുകള്, സംഭാഷണങ്ങള്, കോള് എന്നിവയിലെല്ലാം ഇത് അനുഭവിച്ചറിയാന് കഴിയും. മികച്ച ബാസ്സും ഹെഡ്ഫോണ് ഉറപ്പുനല്കുന്നു. താങ്ങാവുന്ന വിലയ്ക്ക് മികച്ച ബാസ്സോട് കൂടിയ ബ്ലൂടൂത്ത് ഹെഡ്ഫോണ് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവര് ഇത് തിരഞ്ഞെടുക്കുക.
360 mAh ബാറ്ററിയാണ് ഹെഡ്ഫോണില് ഉപയോഗിച്ചിരിക്കുന്നത്. 12 മണിക്കൂര് വരെ ബാറ്ററി ചാര്ജ് നില്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഞങ്ങളുടെ ഉപയോഗത്തില് ബാറ്ററിയുടെ ആയുസ്സ് ഏകദേശം 9 മണിക്കൂറായിരുന്നു. LED ലൈറ്റുകള് ഓണാക്കുമ്പോള് ഇത് 6 മണിക്കൂറായി കുറയും. ഇത് കുറച്ച് നിരാശപ്പെടുത്തുന്നു.
ബാറ്ററി ചാര്ജാകാനും സമയമെടുക്കും. പൂര്ണ്ണമായും ചാര്ജാകാന് ഏകദേശം രണ്ടരമണിക്കൂര് വേണം.

വിലയുടെ അടിസ്ഥാനത്തില്
വിലയുടെ അടിസ്ഥാനത്തില് നോക്കിയാല് മികച്ച ഹെഡ്ഫോണ് തന്നെയാണ് ഉബോണ് BT-B750. മികച്ച രൂപകല്പ്പന, എല്ഇഡി ലൈറ്റുകള് എന്നിവ ഇതിന് പ്രീമിയം ലുക്ക് പ്രദാനം ചെയ്യുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470