നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ 2020 ലെ മികച്ച ഗാഡ്‌ജെറ്റുകളെ പരിചയപ്പെടാം
2020 ഒരു കൊറോണ വർഷമായി ഇനി മുതൽ ഓർമ്മിക്കപ്പെടും. ജോലി ചെയ്യുന്നവരിൽ വലിയൊരു ശതമാനവും വർക്ക് ഫ്രം ഹോം ആയി മാറിയപ്പോൾ സാങ്കേതിക ഗവേഷങ്ങളിൽ ജോലി തുടരുന്ന നിരവധി ആളുകൾ ജീവിതം കൂടുതൽ മികവുറ്റതാക്കുവാൻ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നത് തുടർന്നു. പറക്കുന്ന കാറുകൾ വരുമെന്ന് പ്രവചിച്ച വർഷവും 2020 ആയിരുന്നു! ഈ വർഷം പുതിയതും വ്യത്യസ്തവുമായ നിരവധി ഗാഡ്‌ജെറ്റുകൾ അവതരിപ്പിച്ചു. അവയിൽ ചിലത് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

സോണിയുടെ ധരിക്കാവുന്ന എയർ കണ്ടിഷണർ
ഡിസ്പ്ലേയ്ക്കും ക്യാമറ സാങ്കേതികവിദ്യയ്ക്കുമുള്ള ഒരു മികച്ച ഓപ്ഷനായി സോണി അറിയപ്പെടുന്നു. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ പുതിയതും മികച്ചതുമായ ധരിക്കാവുന്ന ഈ ഉൽപ്പന്നം ജാപ്പനീസ് കമ്പനി പുറത്തിറക്കി. ധരിക്കാവുന്ന എസിയാണ് സോണി റിയോൺ പോക്കറ്റ് എന്നറിയപ്പെടുന്നത്. ഇത് നിങ്ങളുടെ പോക്കറ്റിനുള്ളിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഒന്നാണ്. അതിനൊപ്പം പ്രവർത്തിക്കുവാൻ സാധ്യമായ സോണി ഒരു ടീ ഷർട്ട് പുറത്തിറക്കി. ഇതിൽ ഈ എസി ടീ ഷർട്ടിൻറെ പുറകുവശത്തായി വരുന്നു. മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് സുഖപ്രദമായ താപനില എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും. അതിനാൽ ചൂടോ അല്ലെങ്കിൽ തണുപ്പോ ഏതുമാകട്ടെ സോണി റിയോൺ പോക്കറ്റ് എസി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് സുഖമായി തരണം ചെയ്യാവുന്നതാണ്.

ആമസോൺ ഹലോ
ഫിറ്റ്‌നെസ് ബാൻഡുകൾക്കും സ്മാർട്ട് വാച്ചുകൾക്കും പൊതുവായ ഒരു കാര്യം എന്നത് ഉപയോക്താവിൻറെ ആരോഗ്യ ഡാറ്റ ട്രാക്കുചെയ്യാനും പരിശോധിക്കാനും അനുവദിക്കുന്ന ഒരു ഡിസ്‌പ്ലേ വരുന്നു. എന്നാൽ, ആമസോൺ ഒരു പുതിയ ഫിറ്റ്നസ് ട്രാക്കർ ഇതിനോടകം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഏറ്റവും സവിശേഷമായ കാര്യം എന്നത് നിങ്ങളുടെ ശബ്ദത്തെ അടിസ്ഥാനമാക്കിയാണ് ആമസോൺ ഹാലോ പ്രവർത്തിക്കുന്നത്. അവിടെ ഊർജ്ജവും പോസിറ്റിവിറ്റി നിലയും കണ്ടെത്തുന്നതിന് സെൻസറുകൾ ട്യൂൺ ചെയ്യുന്നു. ആമസോൺ ഹാലോയിൽ വരുന്ന ‘ബോഡി' ഫീച്ചർ ഇത് ധരിക്കുന്നയാളുടെ 3 ഡി സ്കാൻ ഉണ്ടാക്കുന്നു.

യുവിസി സ്റ്റെറിലൈസർ
കൊറോണ വൈറസ് കൊണ്ടുവന്ന വെല്ലുവിളിയുമായി നിരവധി ഒഇഎമ്മുകൾ യുവിസി സ്റ്റെറിലൈസറുകൾ കൊണ്ടുവന്നു. ഈ വൈവിധ്യമാർന്ന ഉൽപന്ന ശ്രേണിയുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഹാൻഡി & പോർട്ടബിൾ എന്നതുതന്നെ. നിങ്ങളുടെ വീട്ടുപകരണങ്ങളിൽ വൈറസിനെ ഭയപ്പെടുന്നുണ്ടോ? ഈ അദ്വിതീയ യുവിസി സ്റ്റെറിലൈസറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിഷ്പ്രയാസം ഇത് നീക്കം ചെയ്യാവുന്നതാണ്.

അറ്റ്‌മോസ് ഫേസ് വെയർ
അറ്റ്‌മോസ് ഫേസ് വെയർ ഓർ രസകരമായ ഡിവൈസാണ്. 50 മടങ്ങ് മികച്ച വായു ഗുണനിലവാരം പ്രദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന എō എയറിൽ നിന്നുള്ള ഒരു എയർ ഫിൽട്ടറാണ് അറ്റ്‌മോസ് ഫേസ് വെയർ. പോസിറ്റീവ് എയർ സിസ്റ്റവും മൾട്ടി-സ്റ്റേജ് ഡിഫെൻഡ് ഫിൽട്ടറേഷനുമായാണ് ഈ മികച്ച ഗാഡ്‌ജെറ്റ് വരുന്നത്. ഇത് റിയൽ ടൈം എയർ പൊള്യൂഷൻ ഡാറ്റയും നിങ്ങൾക്ക് നൽകുന്നു.

ഷവോമി ഇസഡ്എംഐ പവർ ബാങ്ക്
തണുത്ത കാലാവസ്ഥകളിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഷവോമിയിൽ നിന്നുള്ള ഒരു പുതിയ ഡിവൈസാണ് ഇസഡ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക്. 5,000 എംഎഎച്ച് പവർ ബാങ്കാണ് ഇത്. 5W ആപ്പിൾ ചാർജറിനേക്കാൾ വേഗത്തിൽ ഒരു ഐഫോൺ 12 ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു. സ്ഥിരവും കൃത്യവുമായ രീതിയിൽ താപനില നിയന്ത്രിക്കാൻ ഈ ഡിവൈസിന് കഴിവുണ്ടെന്ന് പറയപ്പെടുന്ന പേറ്റന്റ് രൂപകൽപ്പനയുള്ള പിടിസി തരത്തിലുള്ള ടെംപറേച്ചർ ഹീറ്റിംഗ് ടെക്നോളോജിയാണ് ഹാൻഡ് വാമറിൽ നൽകിയിരിക്കുന്നത്.

സെഗ്‌വേ എസ്-പോഡ്
സെഗ്‌വേ എസ്-പോഡ് എക്സ് മെൻ സീരീസിൽ നിന്ന് വന്നതാണ്. പ്രൊഫസർ എക്സ് ഉപയോഗിക്കുന്നതിന് സമാനമാണ് ഇത്. ഈ ഗാഡ്‌ജെറ്റ് അടിസ്ഥാനപരമായി ഒരു ടു-വീൽഡ് സെൽഫ് ബാലൻസിംഗ് സ്‌ട്രോളറാണ്. ഇത് മണിക്കൂറിൽ 24 മൈൽ വരെ വേഗത കൈവരിക്കാൻ കഴിയും. ജോയിസ്റ്റിക്ക് ഉപയോഗിച്ച് എസ്-പോഡ് നിയന്ത്രിച്ച് നഗരം മുഴുവൻ ചുറ്റിക്കുവാൻ സാധിക്കും.

ഹൈഡ്രലൂപ്പ് വാട്ടർ റീസൈക്ലർ
2020 ൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യയുടെ ഭാഗമായി ഹൈഡ്രലൂപ്പ് വാട്ടർ റീസൈക്ലർ ഈ വർഷത്തെ ഏറ്റവും സവിശേഷമായ ഗാഡ്‌ജെറ്റുകളുടെ പട്ടികയിൽ ഇടം നേടി. വാട്ടർ റീസൈക്ലർ അടിസ്ഥാനപരമായി ആറ് മെയിന്റനൻസ്-ഫ്രീ ഫിൽട്രേഷൻ ടെക്നിക്കുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഡിവൈസാണ്. ഷവറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയിൽ നിന്ന് ഇത് 85 ശതമാനം വെള്ളം ശേഖരിച്ച് തിരികെ ജലസേചന സംവിധാനങ്ങളിലും ടോയ്‌ലറ്റുകളിലും ഉപയോഗിക്കാൻ തയ്യാറാക്കുന്നു.

മൂൺ അൾട്രാ
മൂൺ അൾട്രാ സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രഫിക്ക് വളരെ മികച്ച ഒരു ഗാഡ്ജെറ്റാണ്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതോ വീഡിയോ കണ്ടെന്റ് സൃഷ്ടിക്കുന്നതോ ആകട്ടെ, നിങ്ങൾക്ക് ആവശ്യമായ എല്ലാ ലൈറ്റിംഗും മൂൺ അൾട്രാ നൽകും. ഈ ഗാഡ്‌ജെറ്റ് പ്രധാനമായും ഫോട്ടോകൾക്കോ വീഡിയോകൾക്കോ ബൾക്കി ലൈറ്റിംഗുകൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒരു ചെറിയ, ടച്ച് സെൻസിറ്റീവ്, ക്ലിപ്പ്-ഓൺ ഡിവൈസാണ്. കൂടാതെ, നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിമിഷങ്ങൾ പകർത്താൻ സഹായിക്കുന്നതിന് മൂൺ അൾട്രാ ഒന്നിലധികം നിറങ്ങളും ക്രമീകരിക്കാവുന്ന ബറൈറ്റ്നസ്സും നൽകുന്നു.


Click it and Unblock the Notifications








