ജൂലൈ 22 ന് അവതരിപ്പിക്കുന്ന വൺപ്ലസ് ബഡ്സ് പ്രോ വിപണിയിൽ എത്തുന്നതിനുമുമ്പ് ഉപയോഗിച്ച് നോക്കാൻ ഒരവസരം
വൺപ്ലസ് ഒരു പുതിയ ജോഡി ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ജൂലൈ 22 ന് വൺപ്ലസ് ബഡ്സ് പ്രോ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വൺപ്ലസ് നോർഡ് 2 എല്ലാം ഒരേ ദിവസം തന്നെ വിപണിയിലെത്തിക്കും. മുമ്പ് അവതരിപ്പിച്ച വൺപ്ലസ് ബഡ്സ്, വൺപ്ലസ് ബഡ്സ് ഇസഡ് എന്നിവയുടെ തുടർച്ചയായിരിക്കും വൺപ്ലസ് ബഡ്സ് പ്രോ. ബഡ്സ് പ്രോയെക്കുറിച്ചുള്ള രസകരമായ കാര്യം ഈ ഇയർബഡ്‌സ് അവതരിപ്പിക്കുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് ഉപയോഗിച്ച് പരീക്ഷിക്കുവാൻ ഒരവസരം ലഭിച്ചേക്കും.
വരാനിരിക്കുന്ന ടിഡബ്ല്യുഎസിൻറെ ഒരു സവിശേഷതയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്മ്യൂണിറ്റി പോസ്റ്റിൽ വൺപ്ലസ് ഇപ്രകാരം വ്യക്തമാക്കി:
ARE YOU EXCITED ABOUT THE UPCOMING ONEPLUS NORD 2 5G LAUNCH?
I BET YOU DIDN'T KNOW THE NEW INSTALLMENT OF THE NORD SERIES WOULD BE ACCOMPANIED BY THE YET-TO-BE-ANNOUNCED BUDS PRO! DO YOU WANT TO TEST THEM BOTH? WELL, YOU MIGHT HAVE TO WAIT LESS THAN YOU EXPECTED.

ഈ ബ്രാൻഡിൽ നിന്നും ഇന്നുവരെയുള്ള ഏറ്റവും ചിലവേറിയ ടിഡബ്ല്യുഎസ് ഓഫർ ബഡ്സ് പ്രോ ആയിരിക്കാം, മാത്രമല്ല ഇത് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ പ്രോഡക്റ്റിന് കുറിച്ച് ഇതുവരെ ചോർച്ചകളൊന്നും ഉണ്ടായിട്ടില്ല, മാത്രമല്ല ഇത് ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ വന്നിട്ടുമില്ല. അതിനാൽ വരാനിരിക്കുന്ന ബഡ്‌സ് പ്രോ എങ്ങനെയിരിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, കമ്പനി ടീസർ വഴി ഈ ഉൽപ്പന്നത്തെക്കുറിച്ച് കൂടുതലറിയാൻ അവസരം ലഭിച്ചേക്കാം. കൂടാതെ, ഇത് അവതരിപ്പിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കുന്നു. അതിനാൽ ഈ ബഡ്‌സ് പ്രോ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിലും ദൃശ്യമായേക്കാം.

വൺപ്ലസ് ലാബ്സ് പ്രോഗ്രാമിൻറെ ഭാഗമായി നോർഡ് 2, ബഡ്സ് പ്രോ എന്നിവ ആരാധകർക്ക് പരീക്ഷിക്കാൻ അവസരമൊരുക്കുന്നു. ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് ഈ ലിങ്ക് നോക്കാവുന്നതാണ്. ജൂലൈ 17 വരെ കമ്പനി അപേക്ഷകൾ സ്വീകരിക്കും, കൂടാതെ തിരഞ്ഞെടുത്ത അപേക്ഷകരുടെ പട്ടിക ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, അതായത് ജൂലൈ 21 ന് പ്രഖ്യാപിക്കും. 2020 ജൂലൈയിൽ വൺപ്ലസ് വൺപ്ലസ് ബഡ്സ് പുറത്തിറക്കിയിരുന്നു. പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം കമ്പനി അതിൻറെ പ്രോ എഡിഷൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

വൺപ്ലസ് ബ്ലോഗിലെ ഇയർബഡുകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വിപണിയിൽ എത്തുന്നതിനുമുമ്പ് ഈ പ്രോഡക്റ്റ് പരീക്ഷിക്കാൻ ഉപയോക്താക്കളെ ക്ഷണിച്ചു. വൺപ്ലസ് നോർഡ് 2, വൺപ്ലസ് ബഡ്സ് പ്രോ എന്നിവ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനുമുമ്പ് ചില ഭാഗ്യശാലികളായ ആരാധകർക്ക് ഉപയോഗിച്ചുനോക്കുവാൻ അനുവദിക്കുന്ന ഒരു പ്രോഡക്റ്റ് അവലോകന പ്രോഗ്രാം ‘ദി ലാബ്' കമ്പനി പ്രഖ്യാപിച്ചു.


Click it and Unblock the Notifications








