നെക്ക്ബാൻഡ് ഡിസൈനുള്ള വിവോ വയർലെസ് ഹെഡ്സെറ്റ് അവതരിപ്പിച്ചു: സവിശേഷതകൾ, വില, ലഭ്യത

|

നെക്ക്ബാൻഡ് രൂപകൽപ്പനയുള്ള വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 എന്ന ഹെഡ്സെറ്റുമായി കമ്പനി ഓഡിയോ ഡിവൈസുകളുടെ പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയാണ്. ഈ പുതിയ വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ഭാരം കുറഞ്ഞതും മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. ഇൻ-ഇയർ വിംഗ്‌ടിപ്പ് ഡിസൈൻ വരുന്ന ഈ ഇയർബഡുകൾ കാന്തികമായി പരസ്പരം സ്റ്റോറേജിനായി ബന്ധിപ്പിക്കാം. വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ന് ഒരു ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്. ഇത് വെള്ളത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനുള്ള സവിശേഷതയാണ്, പക്ഷേ വാട്ടർപ്രൂഫ് അല്ല. ചാർജ് ചെയ്യാൻ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇതിൽ ഉപയോഗിക്കുന്നു. വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ന് കുറഞ്ഞ ലേറ്റൻസിയും 18 മണിക്കൂർ ബാറ്ററി ലൈഫും ഉണ്ടെന്നും വിവോ പറയുന്നു.

 

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 വില

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 വില

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ന് സി‌എൻ‌വൈ 299 ആണ് (ഏകദേശം 3,400 രൂപ) വില വരുന്നത്. ഇത് ഇപ്പോൾ ചൈനയുടെ വിവോ വെബ്‌സൈറ്റിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കി കഴിഞ്ഞു. മാർച്ച് 12 മുതൽ ഈ വിവോ വയർലെസ് ഹെഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തുമ്പോൾ ബ്ലാക്ക്, ബ്ലൂ, ഗ്രേ നിറങ്ങളിൽ ലഭ്യമാകും. എന്നാൽ, ഇതുവരെ വിവോ ഈ പുതിയ ഹെഡ്സെറ്റിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുറെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 സവിശേഷതകൾ
 

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 സവിശേഷതകൾ

വിവോ വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ന് ഡെയ്‌കോക്കു കോപ്പർ-ക്ലാഡ് അലുമിനിയം വോയ്‌സ് കോയിലുമായി വരുന്ന 11.2 എംഎം മൂവിങ് കോയിൽ ഡ്രൈവറുകളുണ്ട്. ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ച് 20Hz മുതൽ 20,000Hz വരെയാണ് വരുന്നത്. 24 ഗ്രാം ഭാരം വരുന്ന ഈ ഹെഡ്സെറ്റിന് 129 എംഎഎച്ച് ബാറ്ററിയുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 18 മണിക്കൂർ വരെ നീണ്ടുനിൽക്കും. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ഹെഡ്‍ഫോൺ ചാർജ് ചെയ്യുന്നത്. പൂർണ്ണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയം എടുക്കും. 10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ ബാറ്ററി ലൈഫ് നൽകാനാകുമെന്ന് വിവോ പറയുന്നു. ലേറ്റൻസി 80 എംഎസായി കുറച്ചതായും ഇത് മികച്ച ഗെയിമിംഗും 'ഓവർഓൾ ലിസണിങ് എക്സ്‌പീരിയൻസ്' നൽകുമെന്നും കമ്പനി പറയുന്നു.

വിവോ വയർലെസ് ഹെഡ്‌സെറ്റ് HP2154 കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു, കൂടാതെ ഒരു ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഇതിലുണ്ട്. ട്രാക്കുകൾ മാറ്റുന്നതിനായി നെക്ക്ബാൻഡിൽ വോളിയം കൺട്രോൾ ബട്ടണുകളുണ്ട്. ഈ ഇയർബഡുകൾ മാഗ്നെറ്റിക് ആയതിനാൽ ബഡുകൾ ഒരുമിച്ച് നിർത്തുമ്പോൾ പ്ലേയ് ചെയ്തുകൊണ്ടിരിക്കുന്ന മ്യൂസിക് ഓട്ടോമാറ്റിക്കായി നിൽക്കും. അവ വേർപ്പെടുത്തുമ്പോൾ പ്ലേബാക്ക് പുനരാരംഭിക്കുന്നതിനാൽ ഇയർഫോണുകൾ നീക്കം ചെയ്യുമ്പോൾ നിങ്ങൾ സ്വമേധയാ പ്ലേ ചെയ്യാനോ പ്ലേബാക്ക് താൽക്കാലികമായി നിർത്തേണ്ടയോ ആവശ്യവുമില്ല. ബ്ലൂടൂത്ത് ഓണായിരിക്കുമ്പോൾ വിവോ വയർലെസ് ഹെഡ്‌സെറ്റ് HP2154 വിവോ ഫോണിനടുത്ത് കൊണ്ടുവരുന്നത് എളുപ്പവും വേഗത്തിലുള്ളതുമായ കണക്ഷൻ അനുവദിക്കുന്ന ഒരു പോപ്പ്-അപ്പ് കാണിക്കും. വയർലെസ് ഹെഡ്‌സെറ്റ് എച്ച്പി 2154 ഇയർഫോണുകൾക്കൊപ്പം വിവോയുടെ ജോവി വോയ്‌സ് അസിസ്റ്റന്റിനെ സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
The Vivo Wireless Headset HP2154 with neckband configuration has been released in China, expanding the company's audio product lineup. The new Vivo Wireless Headset HP2154 is compact and available in three colors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X