100 ഡബ്ല്യു സ്പീക്കറുകളുള്ള വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, 65 എൽഎക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു

|

55 ഇഞ്ച്, 65 ഇഞ്ച് വേരിയന്റിലാണ് വു സിനിമാ ടിവി ആക്ഷൻ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മുമ്പ് പുറത്തിറങ്ങിയ വു സിനിമാ ടിവി സീരീസിനെക്കാൾ അപ്‌ഗ്രേഡായാണ് ഈ ആക്ഷൻ സീരീസ് വരുന്നത്. ആക്ഷൻ സീരീസിൻറെ ഭാഗമായി അവതരിപ്പിച്ച രണ്ട് മോഡലുകളാണ് 55LX, 65LX എന്നിവ ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകൾ വഴി ലഭ്യമാകും. വു സിനിമാ ടിവി ആക്ഷൻ സീരീസിൽ ജെബിഎൽ ഓഡിയോ, പിക്‌സീലിയം ടെക്‌നോളജി എന്നിവ 500 നിറ്റ് വരെ പീക്ക് ബറൈറ്റ്നെസ്സ് നൽകുന്നു. മെച്ചപ്പെടുത്തിയ മോഷൻ സ്മൂത്തിംഗ് (എംഇഎംസി) സാങ്കേതികവിദ്യയും ഇതിൽ വരുന്നു.

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്സ്: ഇന്ത്യയിലെ വിലയും, ലഭ്യതയും
 

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്സ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്‌സിന് 49,999 രൂപയും വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്‌സിന് 69,999 രൂപയുമാണ് ഇന്ത്യയിൽ വരുന്ന വില. രണ്ടും ആമസോൺ (55LX, 65LX), ഓഫ്‌ലൈൻ സ്റ്റോറുകളിൽ വഴി ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ഈ ഡിവൈസിൻറെ ലഭ്യതയെയും മറ്റും പത്രക്കുറിപ്പിലുടെ കമ്പനി പരാമർശിക്കുന്നുണ്ടെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഈ രണ്ട് മോഡലുകളെയും ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല.

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽ‌എക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽ‌എക്സ്: സവിശേഷതകൾ

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽ‌എക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽ‌എക്സ്: സവിശേഷതകൾ

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്സ് മോഡലുകൾ ഗൂഗിൾ പ്ലേയിലേക്ക് ആക്സസ് ഉപയോഗിച്ച് ആൻഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സിൽ 55 ഇഞ്ച് ഡിസ്പ്ലേയും 65 എൽഎക്സ് മോഡലിന് 65 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. രണ്ടിനും 4 കെ (3,840x2,160 പിക്സൽ) റെസലൂഷനും 40 ശതമാനം മെച്ചപ്പെടുത്തിയ തെളിച്ചമുള്ള പിക്‌സീലിയം ഗ്ലാസും ഉപയോഗിക്കുന്നു. 55 എൽ‌എക്സ് മോഡലിന് 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും 65 എൽ‌എക്സ് മോഡലിന് 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്. മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ (എംഇഎംസി) സാങ്കേതികവിദ്യയ്ക്ക് മെച്ചപ്പെടുത്തിയ ആക്ഷൻ മോഡ് അവ അവതരിപ്പിക്കുന്നു.

 വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്
 

2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള 64 ബിറ്റ് ക്വാഡ് കോർ പ്രോസസറുകളാണ് രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നത്. വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, 65 എൽഎക്സ് സവിശേഷതകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു ഇയർഫോൺ ജാക്ക്, ഒരു ആർ‌ജെ 45 പോർട്ട് എന്നിവ ഉൾപ്പെടുന്നു. ലഭിക്കുന്ന റിമോട്ട് കൺഡ്രോളിൽ OTT ഷോർട്ട്കട്ട് കീകളുണ്ട്. മൊത്തം 100W ശബ്ദ ഔട്ട്‌പുട്ടിനായി നാല് മാസ്റ്ററുകളും രണ്ട് ട്വീറ്ററുകളും ഉൾപ്പെടുന്ന ആറ് ജെബിഎൽ സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. രണ്ട് മോഡലുകളും ഡിടിഎസ് വെർച്വൽ എക്സ് സറൗണ്ട് സൗണ്ട്, ഡോൾബി ഓഡിയോ എന്നിവയെ സപ്പോർട്ട് ചെയ്യുന്നു.

 വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്സ്

വു സിനിമാ ടിവി ആക്ഷൻ സീരീസ് 55 എൽഎക്സ്, വു സിനിമാ ടിവി ആക്ഷൻ സീരീസ് 65 എൽഎക്സ് എന്നിവ എച്ച്ഡിആർ 10 സപ്പോർട്ടും ഡോൾബി വിഷനും നൽകുന്നു. ഇൻബിൽറ്റ് ചെയ്ത ക്രോംകാസ്റ്റ്, നെറ്റ്ഫ്ലിക്സിനുള്ള ലൈസൻസ്, പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാർ, യൂട്യൂബ്, ഗൂഗിൾ പ്ലേയ് എന്നിവയ്‌ക്കൊപ്പം 'Vu ActiVoice' നിയന്ത്രണവും വേഗത്തിലുള്ള വോയ്‌സ് റെക്കഗ്‌നിഷനൊപ്പം വരുന്നു. നിങ്ങൾക്ക് VOD അപ്‌സ്‌ക്ലെയർ ടെക്‌നോളജിയും ലൈവ് മത്സരങ്ങൾ ആസ്വദിക്കുവാൻ ഒരു ക്രിക്കറ്റ് മോഡും ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The Action Series comes as an update to the Vu Cinema TV series previously published. The 55LX and 65LX are the two models that have been launched and will be available via offline and online platforms as part of the Action Series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X