ഷോക്ക് റെസിസ്റ്റൻസുള്ള ഡബ്ല്യുഡി മൈ പാസ്‌പോർട്ട് എസ്എസ്ഡി ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വെസ്റ്റേൺ ഡിജിറ്റൽ കോംപാക്റ്റ് പോർട്ടബിൾ സോളിഡ്-സ്റ്റേറ്റ് ഡ്രൈവിന്റെ ഏറ്റവും പുതിയ എഡിഷൻ 'മൈ പാസ്‌പോർട്ട് എസ്എസ്ഡി' അവതരിപ്പിച്ചു. 1050 എംബിപിഎസ് വരെ വേഗത സവിശേഷതയുമായാണ് മൈ പാസ്‌പോർട്ട് എസ്എസ്ഡി വരുന്നത്. വെസ്റ്റേൺ ഡിജിറ്റലിന്റെ ഏറ്റവും പുതിയ ഡിവൈസിന് മോടിയുള്ള മെറ്റൽ ഡിസൈൻ കൊണ്ടുവരുന്നു. എൻ‌വി‌എം സാങ്കേതികവിദ്യയാണ് ഇതിൽ നൽകിയിരിക്കുന്നത്. മൈ പാസ്‌പോർട്ട് എസ്എസ്ഡി 2 ടിബി സ്റ്റോറേജ് കപ്പാസിറ്റി വരെ ലഭ്യമാണ്, മാത്രമല്ല വെസ്റ്റേൺ ഡിജിറ്റൽ കോംപാക്റ്റ് ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ദൈനംദിന സ്രഷ്‌ടാക്കളെ ലക്ഷ്യമിടുന്നു. ഇതിൽ ഷോക്ക്, വൈബ്രേഷൻ റെസിസ്റ്റന്റ്, 256-ബിറ്റ് എഇഎസ് ഹാർഡ്‌വെയർ എൻ‌ക്രിപ്ഷൻ പ്രാപ്‌തമാക്കിയ പാസ്‌വേഡ് തുടങ്ങിയവ വരുന്നു. ഇത് മാക് പിസികളിലും പ്രവർത്തിക്കുന്നു.

 

വെസ്റ്റേൺ ഡിജിറ്റൽ മൈ പാസ്‌പോർട്ട് എസ്എസ്ഡി: വില, ലഭ്യത

വെസ്റ്റേൺ ഡിജിറ്റൽ മൈ പാസ്‌പോർട്ട് എസ്എസ്ഡി: വില, ലഭ്യത

വെസ്റ്റേൺ ഡിജിറ്റൽ നൽകുന്ന പുതിയ മൈ പാസ്‌പോർട്ട് എസ്എസ്ഡി 500 ജിബി, 1 ടിബി, 2 ടിബി കപ്പാസിറ്റിയിൽ ലഭ്യമാണ്. ഗ്രേ, ബ്ലൂ, ഗോൾഡ് എന്നിവയുൾപ്പെടെ നിരവധി നിറങ്ങളിൽ ഈ ഡിവൈസ് വിപണിയിൽ വരുന്നു. ഇത് നിലവിൽ ആമസോണിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. ഇപ്പോൾ നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് ഇത് വിപണനം ചെയ്യുന്നു. ഈ കാലയളവിൽ, ഒക്ടോബർ 30 വരെ മൈ പാസ്‌പോർട്ട് എസ്എസ്ഡി 500 ജിബി ബേസ് വേരിയന്റിന് 6,999 രൂപയും, 1 ടിബി വേരിയന്റിന് 12,999 രൂപയും, 2 ടിബി വേരിയന്റിന് 24,999 രൂപയുമാണ് വില വരുന്നത്.

മൈ പാസ്‌പോർട്ട് എസ്എസ്ഡി
 

നവംബർ 13 മുതൽ മൈ പാസ്‌പോർട്ട് എസ്എസ്ഡി റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാണ്. 500 ജിബി വേരിയന്റിന് 8,999 രൂപയും, 1 ടിബി വേരിയൻറ് 15,999 രൂപയും, 2 ടിബി വേരിയന്റിന് 28,999 രൂപയുമാണ് വില വരുന്നത്. മൈ പാസ്‌പോർട്ട് എസ്എസ്ഡിക്ക് അഞ്ച് വർഷത്തെ ലിമിറ്റഡ് വാറണ്ടിയും വരുന്നു.

 ഹുവാവേ സൗണ്ട് സ്പീക്കർ, പോർഷെ ഡിസൈൻ ജിടി 2 വാച്ച്, സൂപ്പർചാർജ് വയർലെസ് കാർ ചാർജർ അവതരിപ്പിച്ചു ഹുവാവേ സൗണ്ട് സ്പീക്കർ, പോർഷെ ഡിസൈൻ ജിടി 2 വാച്ച്, സൂപ്പർചാർജ് വയർലെസ് കാർ ചാർജർ അവതരിപ്പിച്ചു

വെസ്റ്റേൺ ഡിജിറ്റൽ മൈ പാസ്‌പോർട്ട് എസ്എസ്ഡി: സവിശേഷതകൾ

വെസ്റ്റേൺ ഡിജിറ്റൽ മൈ പാസ്‌പോർട്ട് എസ്എസ്ഡി: സവിശേഷതകൾ

വെസ്റ്റേൺ ഡിജിറ്റലിന്റെ പുതിയ മൈ പാസ്‌പോർട്ട് എസ്എസ്ഡി 1050 എംബിബിഎസ്‌ വരെ തുടർച്ചയായ റീഡ് സ്പീഡും 1000 എംബിബിഎസ്‌ വരെ തുടർച്ചയായ റൈറ്റ് സ്‌പീഡും നൽകുന്നു. പാസ്‌വേഡ് പ്രവർത്തനക്ഷമമാക്കിയ 256-ബിറ്റ് എഇഎസ് ഹാർഡ്‌വെയർ എൻക്രിപ്ഷൻ ഇതിന് ഉണ്ട്. കണ്ടെന്റ് പരിരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ഇന്നുവരെയുള്ള ഏറ്റവും വേഗതയേറിയ മൈ പാസ്‌പോർട്ട് ഡ്രൈവ് ഇതാണെന്ന് വെസ്റ്റേൺ ഡിജിറ്റൽ വ്യക്തമാക്കി.

പുതിയ പാസ്‌പോർട്ട് എസ്എസ്ഡി ഔട്ട്-ഓഫ്-ബോക്‌സ്

യുഎസ്ബി ടൈപ്പ്-സി കേബിളും യുഎസ്ബി ടൈപ്പ്-എ അഡാപ്റ്ററും വരുന്ന യുഎസ്ബി 3.2 ജെൻ -2 സാങ്കേതികവിദ്യയാണ് ഇതിന്. പുതിയ പാസ്‌പോർട്ട് എസ്എസ്ഡി ഔട്ട്-ഓഫ്-ബോക്‌സ് ആയി ഉപയോഗിക്കാൻ സജ്ജമാണ്. ഇത് മാകോസ് (v10.13 ഉം അതിന് മുകളിലുള്ളതും) വിൻഡോസ് (v8.1 ഉം അതിന് മുകളിലുള്ളതും) എന്നിവയുമായി പൊരുത്തപ്പെടുന്നു. ഇതിന് മോടിയുള്ള ലോഹ രൂപകൽപ്പനയും, പോർട്ടബിൾ ഡിസൈനും വരുന്നു. കമ്പനി പറയുന്നതനുസരിച്ച്, മുൻ എഡിഷനെ അപേക്ഷിച്ച് സ്രഷ്‌ടാക്കൾക്ക് ഈ ഡിവൈസിന്റെ ഡ്യൂവൽ സ്പീഡിൽ കണ്ടെന്റ് നീക്കാനും എഡിറ്റുചെയ്യാനും കഴിയും.

ഹിസിലിക്കൺ കിരിൻ 990 ഇ പ്രോസസറുമായി ഹുവാവേ മേറ്റ് 30 ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾഹിസിലിക്കൺ കിരിൻ 990 ഇ പ്രോസസറുമായി ഹുവാവേ മേറ്റ് 30 ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
The new iteration of its lightweight portable solid state drive-the My Passport SSD-has been launched by Western Digital with read speeds of up to 1050 MBps. Western Digital's new product has a rugged metal build and is powered by technology from Nvme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X