വെയറബിൾ ഫാൻ മുതൽ സെൽഫ് സ്റ്റിറിങ് കോഫി കപ്പുകൾ വരെ; മികച്ച സമ്മർ ഗാഡ്ജറ്റുകൾ

|

വേനൽക്കാലമാണ്. കത്തിക്കാളുന്ന ചൂടാണ് നാടെങ്ങും. ഈ ചൂട് കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന മികച്ച ഗാഡ്ജറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഫാനുകളെക്കുറിച്ചോ എസികളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. നാം അത്ര കണ്ട് പരിചയിച്ചിട്ടില്ലാത്ത ഓഫ്ബീറ്റ് ഗാഡ്ജറ്റുകളെക്കുറിച്ചാണ്. വെയറബിൾ മിനി പോർട്ടബിൾ ഫാനുകൾ മുതൽ സെൽഫ് സ്റ്റിറിങ് കോഫീ കപ്പുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ഈ ഗാഡ്ജറ്റുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

വെയറബിൾ മിനി പോർട്ടബിൾ ഫാനുകൾ

വെയറബിൾ മിനി പോർട്ടബിൾ ഫാനുകൾ

കോം‌പാക്റ്റ് നെക്ക്ബാൻഡ് ശൈലിയിലുള്ള മിനി പോർട്ടബിൾ ഫാനുകളാണ് വെയറബിൾ മിനി പോർട്ടബിൾ ഫാനുകൾ. ഇവ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. മുഖത്ത് നേരിട്ട് വായു വീശാനാണ് വെയറബിൾ മിനി പോർട്ടബിൾ ഫാനുകൾ ഉപയോഗിക്കുന്നത്. റീചാർജ് ചെയ്യാവുന്ന ബാറ്ററികളാണ് ഇവയിൽ ഉള്ളത്. കത്തുന്ന ചൂടിൽ ഉപയോഗപ്രദമാകുന്നവയാണ് ഇവ. ഈ ഫാനുകൾക്ക് ഒന്നിൽ കൂടുതൽ ഫാൻ സ്പീഡ് സെറ്റിങ്സുകളും റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ലഭ്യമാണ്.

3 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ3 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ

യുഎസ്ബി പവേർഡ് പോർട്ടബിൾ ഫാനുകൾ

യുഎസ്ബി പവേർഡ് പോർട്ടബിൾ ഫാനുകൾ

യുഎസ്ബി പവേർഡ് പോർട്ടബിൾ ഫാനുകളാണ് ഇക്കൂട്ടത്തിലെ മറ്റൊരു അടിപൊളി സമ്മ‍‍ർ ഗാഡ്‌ജെറ്റ്. വളരെ ഫ്ലെക്സിബിൾ ആയ ​ഗാഡ്ജറ്റുകൾ ആണിവ. എളുപ്പം യൂസേഴ്സിന്റെ പോക്കറ്റിൽ ഒതുക്കാനും കഴിയും. ഈ ഫാനുകളെ ഏതെങ്കിലും സ്‌മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, പവർബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും യുഎസ്ബി സപ്പോ‍‍ർട്ട‍ഡ് പവർ സോഴ്സുമായി ബന്ധിപ്പിക്കാനും യൂസേഴ്സിന് കഴിയും. സമ്മറിൽ ഉപയോ​ഗിക്കാവുന്ന കൂൾ ​ഗാഡ്ജറ്റുകളിൽ ഒന്നാണിത്.

യുഎസ്ബി പവേർഡ് പോർട്ടബിൾ ഹ്യുമിഡിഫയറുകൾ
 

യുഎസ്ബി പവേർഡ് പോർട്ടബിൾ ഹ്യുമിഡിഫയറുകൾ

മറ്റൊരു കൂൾ സമ്മ‍ർ ​ഗാഡ്ജറ്റ് ആണ് യുഎസ്ബി പവേർഡ് പോർട്ടബിൾ ഹ്യുമിഡിഫയറുകൾ. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ചാർജിംഗ് പോർട്ട് ഉപയോഗിച്ച് ഈ ഡിവൈസുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. സാധാരണ യുഎസ്ബി ഫാനുകളേക്കാൾ കൂടുതൽ പ്രവർത്തനക്ഷമതയുള്ളവയാണ് യുഎസ്ബി പവേർഡ് പോർട്ടബിൾ ഹ്യുമിഡിഫയറുകൾ. എളുപ്പത്തിൽ റീഫിൽ ചെയ്യാവുന്ന വാട്ടർ ടാങ്കുമായാണ് അവ വരുന്നത്. അതിവേഗത്തിലുള്ള സ്പ്രേയിങിനായി ഹൈ സ്പീഡ് വൈബ്രേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

കഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻകഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻ

പേഴ്സണൽ എയർ കൂളറുകൾ

പേഴ്സണൽ എയർ കൂളറുകൾ

വളരെ കൂളായ മറ്റൊരു ​ഗാഡ്ജറ്റാണ് പോ‍ർട്ടബിൾ പേഴ്സണൽ എയ‍‍ർ കൂള‍‍ർ. സാധാരണ കൂളറുകളുടെ പോർട്ടബിൾ പതിപ്പാണ് പേഴ്സണൽ എയർ കൂളർ. മിക്ക എയർ കൂളറുകളും ഐസ് ചേമ്പർ, മൾട്ടിപ്പിൾ സ്പീഡ് സെറ്റിങ്സ്, വാട്ടർ ടാങ്കുകൾ എന്നിവ പോലെയുള്ള ഫീച്ചറുകളും പേഴ്സണൽ എയർ കൂളറുകൾ പായ്ക്ക് ചെയ്യുന്നു. ചില പേഴ്സണൽ കൂളറുകൾ ഒരു ഹ്യുമിഡിഫയർ ഫംഗ്ഷനും പായ്ക്ക് ചെയ്യുന്നു.

യുഎസ്ബി പവേർഡ് മിനി റഫ്രിജറേറ്റർ

യുഎസ്ബി പവേർഡ് മിനി റഫ്രിജറേറ്റർ

വീട്ടിലെ വലിയ റഫ്രിജറേറ്ററുകളുടെ ചെറിയ പതിപ്പാണ് ബിവറേജ് കൂളറുകൾ. ഒരു ക്യാൻ അല്ലെങ്കിൽ ബോട്ടിലിന് ചേരുന്ന ചെറിയ ഫ്രിഡ്ജ് ആണ് ഇവ. ഈ കൂളറുകൾ ഹീറ്റിങ്, കൂളിങ് ഫങ്ഷനുകളും പായ്ക്ക് ചെയ്താണ് വരുന്നത്. ഇവ യുഎസ്ബി ഉപയോഗിച്ചാണ് പവർ ചെയ്യുന്നത്. അതിനാൽ തന്നെ ബാറ്ററികളുടെ ആവശ്യം വരുന്നില്ല. യുഎസ്ബി ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകളും പോർട്ടുകളും വഴി ഇവ ചാർജ് ചെയ്യാൻ സാധിക്കും.

സ്ഥാനം പോയാലും കയ്യിലെത്തുക കോടികൾ; ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന്റെ ഭാവിയെന്ത്?സ്ഥാനം പോയാലും കയ്യിലെത്തുക കോടികൾ; ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന്റെ ഭാവിയെന്ത്?

മിനി കാർ റഫ്രിജറേറ്റർ

മിനി കാർ റഫ്രിജറേറ്റർ

വേനൽക്കാല യാത്രകൾക്കിടയിൽ ഏറെ ഉപയോഗപ്രദം ആകുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് മിനി കാർ റഫ്രിജറേറ്ററുകൾ. മിനി കാർ റഫ്രിജറേറ്ററുകൾ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും വരുന്നു. ഇവയിൽ ചിലത് മുൻ സീറ്റുകൾക്കിടയിൽ ഒരു ആം റെസ്റ്റായി ഉപയോഗിക്കാൻ കഴിയും. ഈ റഫ്രിജറേറ്ററുകൾ കാറിലെ 12V സോക്കറ്റുകൾ ഉപയോഗിച്ച് പവർ ചെയ്യുന്നു. ബിവറേജുകൾ തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യാൻ കഴിയും.

മിനി 'ബ്യൂട്ടി ഫ്രിഡ്ജ്'

മിനി 'ബ്യൂട്ടി ഫ്രിഡ്ജ്'

അധികമാരും കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു അടിപൊളി ഗാഡ്ജറ്റാണ് മിനി 'ബ്യൂട്ടി ഫ്രിഡ്ജ്'.
മിക്കവാറും എല്ലാ മേക്കപ്പ് - സൌന്ദര്യ വർധക ഉത്പന്നങ്ങളും തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പുമായിട്ടാണ് വരുന്നത്. ഇതിന് സഹായിക്കുന്ന ഗാഡ്ജറ്റ് ആണ് ബ്യൂട്ടി ഫ്രിഡ്ജ്. നിങ്ങളുടെ നെയിൽ കളറുകൾ, സെറം, മുകൾ, മോയ്സ്ചറൈസറുകൾ, ടോണറുകൾ എന്നിവ പോലെയുള്ള ഉപകരണങ്ങൾ മിനി ബ്യൂട്ടി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ കഴിയും.

മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളുംമൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഫാൻ ഉള്ള സോളാർ തൊപ്പി

ഫാൻ ഉള്ള സോളാർ തൊപ്പി

രസകരമായ സമ്മർ ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫാൻ ഉള്ള സോളാർ ക്യാപ്. അതെ തൊപ്പികളിൽ ഫാൻ ഘടിപ്പിച്ചിരിക്കുന്നു. ഈ തൊപ്പികളുടെ വൈസറിൽ ആണ് ഫാൻ മൌണ്ട് ചെയ്തിരിക്കുന്നത്. ഈ ഫാനുകൾ പവർ ചെയ്യാൻ ഉള്ള സോളാർ പാനലുകളും ഈ തൊപ്പികളിൽ ഘടിപ്പിച്ചിരിക്കുന്നു. തൊപ്പിയിൽ സൂര്യപ്രകാശം അടിക്കുമ്പോൾ ഈ ഫാനുകൾ പ്രവർത്തിച്ച് തുടങ്ങും.

യുഎസ്ബി ജ്യൂസ് മേക്കർ

യുഎസ്ബി ജ്യൂസ് മേക്കർ

ഇക്കൂട്ടത്തിലെ ഏറ്റവും ഉപയോഗപ്രദമായ ഗാഡ്ജറ്റുകളിൽ ഒന്നാണ് യുഎസ്ബി ജ്യൂസ് മേക്കർ. പോർട്ടബിൾ ബാറ്ററിയിലാണ് ഈ യുഎസ്ബി ജ്യൂസ് മേക്കറുകൾ പ്രവർത്തിക്കുന്നത്. യാത്രയിലോ വർക്കൗട്ട് സെഷനുകളിലോ പുതിയതും തണുത്തതുമായ ഷേക്കുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമായ ഗാഡ്ജറ്റാണ് യുഎസ്ബി ജ്യൂസ് മേക്കർ. വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ബ്രാൻഡുകളിലും യുഎസ്ബി ജ്യൂസ് മേക്കറുകൾ വിപണിയിൽ എത്തുന്നു.

ഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾ

സെൽഫ് സ്റ്റിറിങ് കോഫി കപ്പ്

സെൽഫ് സ്റ്റിറിങ് കോഫി കപ്പ്

രസകരമായ ഗാഡ്ജറ്റുകളിൽ ഒന്നാണ് സെൽഫ് സ്റ്റിറിങ് കോഫി കപ്പുകൾ. കോഫി പ്രേമികൾക്ക് ഏറെ ഉപകാരപ്രദമായ ഗാഡ്ജറ്റ് ആണ് സ്വയം സ്റ്റിർ ചെയ്യുന്ന കപ്പുകൾ. കോഫി ഉണ്ടാക്കാൻ കാപ്പിപ്പൊടിയും പാലും മിക്സ് ചെയ്ത് കൊടുത്താൽ മാത്രം മതി. ബാക്കിയെല്ലാം സെൽഫ് സ്റ്റിറിങ് കോഫി കപ്പുകൾ ചെയ്ത് കൊള്ളും.

Best Mobiles in India

English summary
It's summer. The best gadgets available in the market that can be used during this hot season. Not talking about fans or ACs. It's about offbeat gadgets we are not used to. These range from wearable mini portable fans to self-steering coffee cups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X