വെസ്റ്റേൺ ഡിജിറ്റൽ സാൻഡിസ്ക് എക്‌സ്ട്രീം, ഡബ്ല്യുഡി ബ്ലാക്ക് പി 50, മൈ പാസ്‌പോർട്ട് എസ്എസ്ഡികൾ അവതരിപ്പിച്ചു

|

വെസ്റ്റേൺ ഡിജിറ്റൽ നാല് പോർട്ടബിൾ എൻ‌വി‌എം എസ്‌എസ്‌ഡികൾ (സോളിഡ്-സ്റ്റേറ്റ് ഡിവൈസ്) അവതരിപ്പിച്ചു. അതിൽ വരുന്ന 4 ടിബി വരെ സ്റ്റോറേജ് സ്പേസ് കമ്പനിയുടെ നിലവിലുള്ള എസ്എസ്ഡി ലൈനപ്പിൻറെ ഇരട്ടിയോ ആയിവരും. ഇത് പരമാവധി 2 ടിബി സ്റ്റോറേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ 2021 ലൈനപ്പിൽ സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി, സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി, ഡബ്ല്യുഡി ബ്ലാക്ക് പി 50 ഗെയിം ഡ്രൈവ് എസ്എസ്ഡി, മൈ പാസ്‌പോർട്ട് എസ്എസ്ഡി എന്നിവ ഉൾപ്പെടുന്നു. വെസ്റ്റേൺ ഡിജിറ്റൽ പുതിയ സ്റ്റോറേജ് ഡ്രൈവുകൾ അധികം വൈകാതെ വിപണിയിൽ നിന്നും നിങ്ങൾക്ക് വാങ്ങുവാൻ ലഭ്യമാകുമെന്ന് പറയുന്നു.

സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി
 
വെസ്റ്റേൺ ഡിജിറ്റൽ അവതരിപ്പിച്ച സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി, സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി, ഡബ്ല്യുഡി ബ്ലാക്ക് പി 50 ഗെയിം ഡ്രൈവ് എസ്എസ്ഡി, മൈ പാസ്‌പോർട്ട് എസ്എസ്ഡി എന്നിവയുടെ 4 ടിബി സ്റ്റോറേജ് വേരിയന്റുകൾ തിരഞ്ഞെടുത്ത റീടെയിൽ വിൽപ്പനശാലകളിലും വെസ്റ്റേൺ ഡിജിറ്റൽ സ്റ്റോറിലും നിങ്ങൾ ലഭ്യമാകും. എന്നാൽ, ഇത് എപ്പോൾ കൃത്യമായി ലഭിക്കുമെന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി

സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി

സാൻഡിസ്ക് എക്‌സ്ട്രീം പ്രോ പോർട്ടബിൾ എസ്എസ്ഡി 4 ടിബി വേരിയന്റ് 899.99 ഡോളർ (ഏകദേശം 66,000 രൂപ) വില വരുന്നു. ഇതിന് 2000 എംബിബിഎസ്‌ വരെ വേഗതയുണ്ട്.

സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി

സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി

സാൻഡിസ്ക് എക്‌സ്ട്രീം പോർട്ടബിൾ എസ്എസ്ഡി 4 ടിബി വേരിയന്റ് 699.99 ഡോളർ (ഏകദേശം 51,300 രൂപ) വില വരുന്നു. ഇത് 1050 എംബിബിഎസ്‌ വരെ വേഗതയും 1000 എംബിബിഎസ്‌ വരെ റൈറ്റ് ആൻഡ് റീഡബിൾ സ്പീഡും വരുന്നു. എസ്എസ്ഡിക്ക് ഒരു ഐപി 55 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഉണ്ട്.

ഡബ്ള്യുഡി ബ്ലാക്ക് പി 50 ഗെയിം ഡ്രൈവ് എസ്എസ്ഡി

ഡബ്ള്യുഡി ബ്ലാക്ക് പി 50 ഗെയിം ഡ്രൈവ് എസ്എസ്ഡി

ഡബ്ല്യുഡി ബ്ലാക്ക് പി 50 ഗെയിം ഡ്രൈവ് എസ്എസ്ഡിയുടെ 4 ടിബി വേരിയന്റ് 749.99 ഡോളർ (ഏകദേശം 55,000 രൂപ) വില വരുന്നു. ഗെയിമർമാർക്കായി നിർമ്മിച്ചിരിക്കുന്ന ഇതിൽ 2000 എംബിപിഎസ് വരെ റൈറ്റ് ആൻഡ് റീഡബിൾ സ്പീഡ് വരുന്നു. ഇത് പിസി, പ്ലേസ്റ്റേഷൻ 4, എക്സ്ബോക്സ് വൺ എന്നിവയുമായി പൊരുത്തപ്പെടുന്നു. ഈ പ്രോഡക്റ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് ഒരു സൗജന്യ പിസി ഗെയിം ഡൗൺലോഡ് ചെയ്യുവാനുള്ള ഒരവസം ലഭിക്കും.

ഡബ്ള്യുഡി മൈ പാസ്‌പോർട്ട് എസ്എസ്ഡി

ഡബ്ള്യുഡി മൈ പാസ്‌പോർട്ട് എസ്എസ്ഡി

മൈ പാസ്‌പോർട്ട് എസ്എസ്ഡി 4 ടിബിക്ക് 679.99 ഡോളർ (49,800 രൂപ) വില വരുന്നു. ഇത് യഥാക്രമം 1050 എംബിബിഎസ്‌, 1000 എംബിബിഎസ്‌ വരെ റീഡ് ആൻഡ് റൈറ്റ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പാസ്‌വേഡ് ഉൾപ്പെടുത്തിയിട്ടുള്ള 256-ബിറ്റ് എഇഎസ് ഹാർഡ്‌വെയർ എൻക്രിപ്ഷൻ ഇതിലുണ്ട്.

Most Read Articles
Best Mobiles in India

English summary
Four portable NVMe SSDs have been introduced by Western Digital that will have up to 4 TB of storage space, or double the current SSD lineup of the business that has a maximum storage capacity of 2 TB.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X