വീട് സ്മാർട്ട് ആക്കുന്നത് വെളിച്ചത്തിൽനിന്ന് തുടങ്ങാം; അ‌റിയൂ സ്മാർട്ട്ബൾബുകളെ...

|

പാതിരാത്രിയിൽ പകുതി ഉറക്കത്തിൽ വീട്ടിൽ വന്ന് കയറുമ്പോൾ ലൈറ്റിന്റെ സ്വിച്ചിനായി പരതുന്നതിനിടയിൽ തട്ടിത്തടഞ്ഞ് വീണിട്ടുണ്ടാവുമല്ലേ? സ്വിച്ചിന് പകരം പ്ലഗിൽ കൊണ്ട് പോയി വിരലിട്ട് ഷോക്കടിച്ചിട്ടുള്ളവരും കാണും. ഇതിനുള്ള പരിഹാരവും ഇതിനപ്പുറം ഉപയോഗവുമുള്ള സ്മാർട്ട് ഹോം ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് ബൾബുകൾ. സാധാരണ ബൾബുകളെ പോലെ തന്നെയാണ് സ്മാർട്ട് ബൾബുകളും പ്രവർത്തിക്കുന്നത്. ശബ്ദത്തിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ബ്ലൂടൂത്ത് വഴിയും നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത.

 

വീട്ടിൽ സ്മാർട്ട് ഹോം സെറ്റപ്പ്

വീട്ടിൽ സ്മാർട്ട് ഹോം സെറ്റപ്പ് കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ട് ബൾബുകളിൽ നിന്ന് തുടങ്ങാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാമെന്നതും യൂസ് ചെയ്യാമെന്നതുമെല്ലാം സ്മാർട്ട് ബൾബുകളുടെ സവിശേഷതകളാണ്. പുതിയ സ്മാ‍ർട്ട് ലൈറ്റ് ബൾബുകൾ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

സ്മാ‍ർട്ട് ബൾബുകൾ സെറ്റ് ചെയ്യുന്നതെങ്ങനെ?

സ്മാ‍ർട്ട് ബൾബുകൾ സെറ്റ് ചെയ്യുന്നതെങ്ങനെ?

സ്മാ‍‍‍ർട്ട് ബൾബുകൾ ഇൻസ്റ്റാൾ ചെയ്യാൻ വളരെ എളുപ്പമാണ്. വീട്ടിലെ സാധാരണ ഹോൾഡറിൽ തന്നെ ഇവ ഫിറ്റ് ചെയ്യാൻ കഴിയും. ഈ ബൾബുകൾക്ക് പ്രത്യേകം വയ‍ർലെസ് കണക്ഷൻ ആവശ്യം വരുന്നില്ല. ഹോം വൈഫൈയുമായി നേരിട്ട് കണക്റ്റ് ചെയ്യുന്നതും ഹബുകളുടെ സഹായത്തോടെ കണക്റ്റ് ചെയ്യുന്നതുമായ സ്മാ‍ർട്ട് ബൾബുകളുണ്ട്. ഹബുകൾ ആവശ്യമില്ലാത്തവ നേരിട്ട് ബൾബ് സോക്കറ്റിൽ കണക്റ്റ് ചെയ്താൽ മാത്രം മതി. ബാക്കിയുള്ള സെറ്റപ്പെല്ലാം ഇന്റ​ഗ്രേറ്റഡ് ആപ്പുകളുടെ സഹായത്തോടെ പൂ‍ർത്തിയാക്കാം. ബ്ലൂടൂത്ത് വഴിയും സ്മാ‍ർട്ട് ബൾബുകൾ കണക്റ്റ് ചെയ്യാൻ കഴിയും.

വിദ്യാർഥിയുടെ മത്സ്യത്തിന് 'ജീവൻ' നൽകി ഗവേഷകർ; സമുദ്രത്തിനും മനുഷ്യർക്കും ഒരുപോലെ നേട്ടംവിദ്യാർഥിയുടെ മത്സ്യത്തിന് 'ജീവൻ' നൽകി ഗവേഷകർ; സമുദ്രത്തിനും മനുഷ്യർക്കും ഒരുപോലെ നേട്ടം

സ്മാർട്ട് ബൾബുകൾ പ്രവ‍ർത്തിക്കുന്നതെങ്ങനെ?
 

സ്മാർട്ട് ബൾബുകൾ പ്രവ‍ർത്തിക്കുന്നതെങ്ങനെ?

മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ ഉപയോ​ഗിച്ച് മിക്കവാറും സ്മാ‍ർട്ട് ബൾബുകൾ നിയന്ത്രിക്കാൻ കഴിയും. മറ്റ് ചില സ്മാ‍‍ർട്ട് ബൾബുകൾ ആമസോൺ എക്കോ, ​ഗൂ​ഗിൾ ഹോം, ആപ്പിൾ ഹോംപാഡ് എന്നിങ്ങനെ വോയ്സ് അസിസ്റ്റന്റ് സപ്പോ‍ർട്ട് ഉള്ള സ്മാ‍ർട്ട് സ്പീക്കറുകൾ ഉപയോ​ഗിച്ചും നിയന്ത്രിക്കാൻ കഴിയും. പഴയ രീതിയിൽ സാധാരണ സ്വിച്ച് ഉപയോ​ഗിച്ചും സ്മാ‍ർട്ട് ബൾബുകൾ നിയന്ത്രിക്കാൻ കഴിയും. അതായത് വൈഫൈ ഇല്ലാതെയും സ്മാ‍ർട്ട് ബൾബുകൾ യൂസ് ചെയ്യാൻ സാധിക്കും. നിങ്ങൾ വീടിന്റെ വാതിൽക്കൽ ഏത്തുമ്പോൾ തന്നെ പ്രകാശിക്കുന്ന സ്മാ‍ർട്ട് ബൾബുകളും ഉണ്ട്. ഫോണിന്റെ ജിപിഎസ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവ‍ർത്തിക്കുന്നത്.

 ഒരു സ്മാ‍ർട്ട് ബൾബ് എത്ര നാൾ യൂസ് ചെയ്യാൻ സാധിക്കും?

ഒരു സ്മാ‍ർട്ട് ബൾബ് എത്ര നാൾ യൂസ് ചെയ്യാൻ സാധിക്കും?

എല്ലാ സ്മാ‍ർട്ട് ബൾബുകളും എൽഇഡി ലൈറ്റുകളാണ്. സാധാരണ ടങ്സ്റ്റൺ ബൾബുകളെക്കാൾ ഏറെ നാൾ അവ ഉപയോ​ഗിക്കാൻ സാധിക്കും. ടങ്സ്റ്റൺ ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി ഉപഭോ​ഗം 90 ശതമാനത്തോളം കുറവാണെന്നതും എൽഇഡി ലൈറ്റുകളുടെ പ്രത്യേകതയാണ്. അതിനാൽ തന്നെ കരണ്ട് ചാ‍ർജ് വളരെ കുറഞ്ഞ് നിൽക്കുകയും ചെയ്യും. ഇതിനൊപ്പം സ്മാർട്ട് ഫീച്ചറുകളും വരുന്നുവെന്നതാണ് സ്മാ‍‍ർട്ട് ബൾബുകളുടെ പ്രത്യേകത.

നിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾനിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾ

പണത്തിന് മൂല്യം?

പണത്തിന് മൂല്യം?

കൊടുക്കുന്ന കാശിന് ചേരുന്ന പെ‍ർഫോമൻസ് നൽകിയില്ലെങ്കിൽ പിന്നെന്ത് കാര്യം അല്ലേ? ഇലക്ട്രിക്ക് ബൾബുകൾ ഒറ്റയടിക്ക് വാങ്ങുമ്പോൾ ചിലവ് കൂടുതൽ തന്നെയാണ്. പക്ഷെ ദീ‍ർഘകാല ഉപയോ​ഗത്തിനുള്ള സാധ്യത, കുറഞ്ഞ വൈദ്യുതി ബിൽ, സ്മാ‍ർട്ട് ഹോം സൗകര്യം എന്നിവയെല്ലാം ഈ ചിലവിനെ ന്യായീകരിക്കുന്നു. ബൾബുകൾ, ഹബ്സ്, സ്വിച്ചുകൾ, മറ്റ് അക്സസറികൾ എന്നിവയെല്ലാം ഒരുമിച്ച് വരുന്ന പാക്കേജുകളും വാങ്ങാൻ കിട്ടും

ഉപയോ​ഗങ്ങൾ

ഉപയോ​ഗങ്ങൾ

‌വെറുതെ ലൈറ്റിടാനും ഓഫ് ചെയ്യാനും മാത്രമുള്ളതല്ല സ്മാ‍ർട്ട് ബൾബുകൾ. സ്മാ‌ർട്ട് സ്പീക്കറുകളുമായി കണക്റ്റ് ചെയ്ത് മികച്ച ലൈറ്റിങ് അന്തരീക്ഷം ഉണ്ടാക്കാൻ ഇവയ്ക്ക് സാധിക്കും. അത് പോലെ തന്നെ ഷെഡ്യൂളിങ്, വെക്കേഷൻ മോഡ്, വ്യത്യസ്തമായ കള‍റുകൾ, കള‍‍ർ ടോണുകൾ എന്നിവയെല്ലാം സെറ്റ് ചെയ്യുക തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളും ലഭ്യമാണ്.
അതുപോലെ തന്നെ എവിടെ വേണമെങ്കിലും ഏത് സാഹചര്യത്തിലും ഉപയോ​ഗിക്കാൻ കഴിയുമെന്നതും സ്മാ‍ർട്ട് ലൈറ്റുകളുടെ സവിശേഷതയാണ്. ഇൻ‍ഡോറിലും ഔട്ട്ഡോറിലും ഉപയോ​ഗിക്കാമെന്നതും വ്യത്യസ്തമായ ഷേപ്പുകളിലും സൈസുകളിലും വരുമെന്നതും സ്മാ‍ർട്ട് ബൾബുകളെ ആക‍ർഷകമാക്കുന്നു.

നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

Best Mobiles in India

English summary
Have you ever come home in the middle of the night, half asleep, and tripped while reaching for the light switch? People who have been shocked by using a plug instead of a switch will see it. Smart bulbs are one of the smart home gadgets that have a solution to this and uses beyond this. Smart bulbs work pretty much the same as any regular light bulb.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X