നിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾ

|

വീടും നാടുമെല്ലാം സ്മാർട്ടായ ഇക്കാലത്ത് ബ്രോഡ്ബാൻഡ് കണക്ഷനുകൾ അനിവാര്യമായി മാറിയിരിക്കുന്നു. മൊബൈൽ ഡാറ്റ കൊണ്ട് മാത്രം നമ്മുടെ ഇന്റർനെറ്റ് ആവശ്യതകൾ ഇന്ന് നിറവേറ്റാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. സ്കൂളിൽ പോകുന്ന കുട്ടികളും ജോലിയെടുക്കുന്ന പ്രൊഫഷണലുകളും വിശ്രമ ജീവിതം നയിക്കുന്ന മുതിർന്നവരുമെല്ലാമുള്ള വീടുകളിൽ അത്യാവശ്യം സ്പീഡുള്ള ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുക്കുന്നതാണ് നല്ലത്. എന്നാൽ നല്ല കണക്ഷനുകൾ എടുത്താലും വീട്ടിൽ എല്ലായിടത്തും വൈഫൈ ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാറില്ലേ? വലിയ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമൊക്കെയാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത് (WiFi dead zones).

 

വൈഫൈ ഡെഡ് സോണുകൾ

വൈഫൈ ഡെഡ് സോണുകൾ എന്നാണ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ടായിട്ടും വൈഫൈ ലഭിക്കാത്തതിനെ വിളിക്കുന്നത്. ചിലപ്പോൾ വൈഫൈ ലഭിച്ചാലും കണക്ഷൻ തുടരെ തുടരെ കട്ട് ആവുന്നതും ഈ ഡെഡ് സോണുകൾ മൂലമാണ്. വൈഫൈ ഡെഡ് സോണുകൾ ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ പറയാനുണ്ട്. വൈഫൈ റൂട്ടറുകളുടെ റേഞ്ച് കുറവായിരിക്കാമെന്നതാണ് ഒന്നാമത്തെ കാരണം. അത് പോലെ തന്നെ റേഡിയോ ഇന്റർഫിയറൻസുകളും തടസങ്ങൾ സൃഷ്ടിക്കുന്നു.

റഫ്രിജറേറ്ററുകളും മൈക്രോവേവുകളും

റഫ്രിജറേറ്ററുകളും മൈക്രോവേവുകളും റൂട്ടറുകളുടെ അടുത്ത് ഉണ്ടെങ്കിലാണ് ഇത്തരത്തിലുള്ള ഇന്റർഫിയറൻസുകൾ ഉണ്ടാവുന്നത്. അത് പോലെ തന്നെ വീടുകളിൽ കട്ടി കൂടിയ ഭിത്തികൾ ഉണ്ടെങ്കിലും വൈഫൈ സിഗ്നലുകൾ തടസപ്പെടാനും ശക്തി കുറയാനും സാധ്യതയുണ്ട്. വൈഫൈ ഡെഡ് സോണുകൾ ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്ന അടിപൊളി ഉപകരണങ്ങളാണ് വൈഫൈ എക്സ്റ്റൻഡറുകൾ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂനിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

വൈഫൈ എക്സ്റ്റൻഡറുകൾ
 

വൈഫൈ എക്സ്റ്റൻഡറുകൾ

വൈഫൈ ഡെഡ് സോണുകൾ ഇല്ലാതാക്കുക മാത്രമല്ല, വൈഫൈയുടെ കവറേജ് കൂട്ടാനും ഇത്തരം എക്സ്റ്റൻഡറുകൾക്ക് സാധിക്കും. നിങ്ങളുടെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിക്ക് ഉണ്ടാകുന്ന എല്ലാ പോരായ്മകൾക്കും വൈഫൈ എക്സ്റ്റൻഡറുകൾ പരിഹാരമാണെന്നല്ല പറയുന്നത്. പക്ഷെ വൈഫൈയുടെ കവറേജ് കൂട്ടാൻ ഇവ മതിയാകും. മാത്രമല്ല വലിയ വിലയില്ലെന്നതും ചെറിയ സൈസ് ആണെന്നതും വൈഫൈ എക്സ്റ്റൻഡറുകളെ ആകർഷകമാക്കുന്നു. വൈഫൈ എക്സ്റ്റൻഡറുകളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.

പ്രവർത്തനരീതി

പ്രവർത്തനരീതി

നിലവിൽ ലഭ്യമായ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്താണ് വൈഫൈ എക്സ്റ്റെൻഡർ പ്രവർത്തിക്കുന്നത്. കണക്റ്റ് ചെയ്ത നെറ്റ്വർക്ക് ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയാണ് വൈഫൈ എക്സ്റ്റൻഡർ അടുത്തതായി ചെയ്യുന്നത്. ശേഷം സിഗ്നലുകൾ റീ ബ്രോഡ്കാസ്റ്റ് ചെയ്യുന്നു. ഇത് വൈഫൈ സിഗ്നലിന്റെ റേഞ്ച് കൂട്ടാൻ സഹായിക്കും. വീട്ടിൽ റൂട്ടർ ഇരിക്കുന്ന സ്ഥലത്തിനും ഡെഡ് സോണുകൾക്കുമിടയിലാണ് എക്സ്റ്റൻഡർ സ്ഥാപിക്കാൻ ഉള്ള ഏറ്റവും അനുയോജ്യമായ സ്ഥലം.

സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളംസ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

പ്രീമിയം ക്വാളിറ്റി

അത്യാവശ്യം പ്രീമിയം ക്വാളിറ്റിയുള്ള വൈഫൈ റൂട്ടറുകളല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ വൈഫൈ എക്സ്റ്റൻഡറുകൾ സെറ്റ് ചെയ്യുന്നതാണ് നല്ലത്. റൂട്ടർ മാത്രം ഉപയോഗിക്കുമ്പോഴും മോഡം / റൂട്ടർ കോമ്പോ ഉപയോഗിക്കുമ്പോഴുമെല്ലാം എക്സ്റ്റൻഡറുകൾ പ്രവർത്തിക്കും. വൈഫൈ റൂട്ടറിനും ഡെഡ് സോണിനും ഇടയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ട് പിടിച്ച് വേണം വൈഫൈ എക്സ്റ്റൻഡർ സെറ്റ് ചെയ്യേണ്ടത്.

എക്സ്റ്റൻഡറുകൾ

ചില വൈഫൈ എക്സ്റ്റൻഡറുകൾ വളരെ എളുപ്പം കോൺഫിഗർ ചെയ്യാൻ കഴിയും. എന്നാൽ മറ്റ് ചില എക്സ്റ്റൻഡറുകൾ സെറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടുമായിരിക്കും. ഡിവൈസ് വരുന്ന പാക്കിങ്ങിൽ നിന്നും സെറ്റപ്പ് ഇൻസ്ട്രക്ഷനുകൾ കണ്ടെത്താൻ കഴിയുന്നതാണ്. വൈഫൈ എക്സ്റ്റൻഡർ സെറ്റ് ചെയ്ത് കഴിഞ്ഞ് റൂട്ടറിലെ ഡബ്ല്യൂപിഎസ് ബട്ടൺ പ്രസ് ചെയ്താൽ എക്സ്റ്റൻഡറുകൾ പ്രവർത്തിച്ച് തുടങ്ങും.

വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

പോരായ്മകൾ

പോരായ്മകൾ

വൈഫൈ എക്സ്റ്റൻഡറുകൾക്ക് യഥാർഥ റൂട്ടറുകളെ അപേക്ഷിച്ച് ബാൻഡ്വിഡ്ത്ത് കുറവായിരിക്കുമെന്നതാണ് പ്രധാന പോരായ്മ. മെഷ് നെറ്റ്വർക്കുകളെക്കാൾ വേഗത കുറവാണെന്നതും ശ്രദ്ധിക്കണം. വൈഫൈ എക്സ്റ്റൻഡറുകൾ പ്രധാന റൂട്ടറിൽ നിന്നുള്ള സിഗ്നലുകൾ റീ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് ഒരു പുതിയ വൈഫൈ നെറ്റ്വർക്ക് എന്ന നിലയിലാണ്. അതായത് വീട്ടിന്റെ ഒരു ഭാഗത്ത് റൂട്ടറിൽ നിന്നുള്ള നെറ്റ്വർക്കും മറ്റൊരു ഭാഗത്ത് എക്സ്റ്റൻഡറിൽ നിന്നുള്ള പുതിയ നെറ്റ്വർക്കും ലഭിക്കുന്നു. രണ്ട് നെറ്റ്വർക്കിലേക്കും ഓരോ തവണയും കണക്റ്റ് ചെയ്യേണ്ടി വരുമെന്നതുംഎക്സ്റ്റൻഡറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കണം.

Best Mobiles in India

English summary
WiFi dead zones are areas where there are broadband connections but no wifi access. Sometimes, even when WiFi is available, the connection keeps getting cut off due to these dead zones. There are many reasons why WiFi dead zones exist. The first reason is that wifi routers may have a limited range. Similarly, radio interference also causes disruptions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X