നിങ്ങളെ ഹോട്ടാക്കാൻ ( ഏത് പ്രായക്കാർക്കും അനുയോജ്യം ) കിടിലൻ ഉപകരണങ്ങൾ

|

നല്ല മഴയും അസ്ഥി മരവിപ്പിക്കുന്ന തണുപ്പുമുള്ള രാത്രികൾ മലയാളികൾക്ക് അത്രയ്ക്ക് അന്യമൊന്നുമല്ല. മഴക്കാലങ്ങളും പ്രളയവുമൊക്കെ കണ്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ ചെറിയ തണുപ്പ് പോലും സഹിക്കാൻ പറ്റാത്തവരും നമ്മുക്കിടയിൽ ഉണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് സോക്സും മങ്കി ക്യാപും നാലും അഞ്ചും ഷർട്ടുമിട്ട് കിടന്നുറങ്ങിയ എത്രയോ രാത്രികൾ അല്ലേ. വീട്ടിൽ അൽപ്പം പ്രായമായവരും കൊച്ചുകുട്ടികളും ഒക്കെയുണ്ടെങ്കിൽ പറയുകയും വേണ്ട.

 

തണുപ്പ് സഹിക്കാൻ കഴിയാത്തവർ

തണുപ്പ് സഹിക്കാൻ പറ്റുന്നതും പറ്റാതിരിക്കുന്നതുമൊക്കെ ഓരോരുത്തരുടെ ശാരീരിക സാഹചര്യങ്ങൾക്കനുസരിച്ചിരിക്കും. തണുപ്പ് മാറ്റാനായി വീട്ടിൽ റൂം ഹീറ്റർ സെറ്റ് ചെയ്യാനൊന്നും എല്ലാർക്കും സാധിച്ചെന്ന് വരില്ല. വീടിനകത്ത് ഫയർ പ്ലെയ്സോ നെരിപ്പോടോ ഒന്നും സെറ്റ് ചെയ്യാൻ നമ്മുടെ നാട്ടിലെ രീതികളും കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുവദിക്കുന്നുമില്ല.

ആശ്വാസം പകരുന്ന ആക്സസറികൾ

എന്നാൽ തണുപ്പ് കാലത്തും അല്ലാതെയും കുളിരൽപ്പം കൂടിയവർക്ക് ആശ്വാസം പകരാൻ പറ്റിയ ചില ആക്സസറികൾ ഉണ്ട് ( ഇവയെ ആക്സസറികളെന്നാണോ ഡിവൈസുകൾ എന്നാണോ അതോ ഇലക്ട്രോണിക് ഉപകരണം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല). തണുപ്പ് സഹിക്കാൻ പറ്റാത്തവർക്ക് പങ്കാളിക്കോ വീട്ടിലെ മറ്റുള്ളവർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതെ അൽപ്പം ചൂട് കൊള്ളണമെന്ന് തോന്നിയാൽ ഏറെ ഉപയോഗപ്രദമായ ചില ഉപകരണങ്ങൾ പരിചയപ്പെടാം.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രത്യേക ശ്രദ്ധയ്ക്ക്
 

പ്രത്യേക ശ്രദ്ധയ്ക്ക്

ഈ ഉപകരണങ്ങൾ നേരത്തെ ഉപയോഗിച്ച് ഞങ്ങൾക്ക് ശീലമില്ല. അതിനാൽ തന്നെ ഇവ വാങ്ങി ഉപയോഗിക്കണമെന്ന് നിർദേശിക്കാനും ഞങ്ങൾക്കാവില്ല. മാത്രമല്ല ഇവ നൽകുന്ന സുരക്ഷിതത്വം, സർക്കാർ അംഗീകാരം, ലഭ്യത, വില എന്നിവയെക്കുറിച്ചും കമ്പനികൾ ഓൺലൈൻ സൈറ്റുകളിൽ നടത്തുന്ന അവകാശവാദങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. ഡിവൈസുകൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും അതത് വ്യക്തികളുടെ ഉത്തരവാദിത്തത്തിലായിരിക്കണം. എന്നാൽ പിന്നെ നേരത്തെ പറഞ്ഞ ഉപകരണങ്ങളിലേക്ക് പോകാം.

ഇലക്ട്രിക് ഫുട്ട് വോർമർ / ഫീറ്റ് ഹീറ്റർ

ഇലക്ട്രിക് ഫുട്ട് വോർമർ / ഫീറ്റ് ഹീറ്റർ

ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് ഏറ്റവും കൂടുതൽ തണുപ്പ് എത്തുന്നത് കാലുകളിലൂടെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിലും അല്ലെങ്കിലും നല്ല തണുപ്പുള്ള രാത്രിയിൽ കാലിൽ ഒരു സോക്സ് ഇട്ട് കിടന്നാൽ തണുപ്പ് അത്രയും ബാധിക്കില്ല എന്നത് വാസ്തവമാണ്. അത് പോലെ തണുപ്പുള്ള സമയങ്ങളിൽ കാലുകളെയും അത് വഴി ശരീരത്തെയും ചൂടാക്കി നിർത്താൻ ഉപയോഗിക്കാവുന്ന ഡിവൈസാണിത്.

നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

കാൽപ്പത്തിയിലെ വേദനകൾ അകറ്റും

പ്രായാധിക്യം കൊണ്ടോ ഏറേ നേരം നിൽക്കുന്നത് കൊണ്ടോ ഉണ്ടാവുന്ന വേദനകൾ അകറ്റാനും ഇലക്ട്രിക് ഫുട്ട് വോർമർ ഉപയോഗിക്കാം. ഓഫീസിലും വീട്ടിലും ഫീറ്റ് ഹീറ്ററുകൾ ഒരു പോലെ ഉപയോ​ഗിക്കാൻ കഴിയുമെന്നും കമ്പനികൾ അവകാശപ്പെടുന്നു. ചിലത് കഴുകാവുന്നവയും മറ്റ് ചിലത് കഴുകാൻ പാടില്ലാത്തവയും ഒക്കെയാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ നിങ്ങൾക്ക് ഇലക്ട്രിക് ഫുട്ട് വോർമറുകൾ വാങ്ങാൻ കിട്ടും.

ഇലക്ട്രിക് ബെഡ് വോർമർ / ബ്ലാങ്കറ്റ്

ഇലക്ട്രിക് ബെഡ് വോർമർ / ബ്ലാങ്കറ്റ്

രാത്രിയിൽ കിടന്നുറങ്ങുമ്പോൾ ബെഡ്ഡിലൊക്കെ നല്ല തണുപ്പ് ഉണ്ടെങ്കിൽ ഉറക്കം കുളമാകാറുണ്ട്. തിരിഞ്ഞും പിരിഞ്ഞും രാത്രിയിൽ ഉറങ്ങാനേ കഴിയില്ല. ഇതിന് പരിഹാരമായി ഉപയോഗിക്കാവുന്ന പ്രോഡക്ട് ആണ് ഇലക്ട്രിക് ബെഡ് വോർമർ അല്ലെങ്കിൽ ഇലക്ട്രിക് ബ്ലാങ്കറ്റ്. ഏറ്റവും തണുപ്പുള്ള രാത്രികളിൽ പോലും നിങ്ങളുടെ ബെഡിന് ഇളം ചൂട് പകരാൻ ഈ ഉപകരണങ്ങൾക്കാകും. 600 രൂപ മുതൽ മുകളിലേക്ക് വില വരുന്ന നിരവധി ഇലക്ട്രിക് ബ്ലാങ്കറ്റുകൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും.

എത്ര പറഞ്ഞിട്ടും കേട്ടില്ല; തനിസ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് പൂട്ടി ഇൻസ്റ്റാഗ്രാംഎത്ര പറഞ്ഞിട്ടും കേട്ടില്ല; തനിസ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് പൂട്ടി ഇൻസ്റ്റാഗ്രാം

സുരക്ഷാ നിർദേശങ്ങൾ പാലിക്കണം

ഈ പ്രോഡക്ട് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുകയും വേണം. ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമുള്ള പ്രോഡക്ട് ഡിസ്ക്രിപ്ഷനുകളിൽ അത് കൃത്യമായി കമ്പനികൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊളുത്തുകളിലും വാതിലുകളിലും ഒന്നും ഉപകരണം കൊളുത്തിയിടരുത്, കുട്ടികളെയും കിടപ്പിലായവരെയും പ്രായമായവരെയും ഒന്നും ഒറ്റയ്ക്ക് ഇലക്ട്രിക് ബെഡിൽ കിടത്തരുത് തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.

ഹീറ്റഡ് ഷൂ ഇൻസോൾസ്

ഹീറ്റഡ് ഷൂ ഇൻസോൾസ്

ഷൂസിനുള്ളിൽ എക്സ്ട്രാ സോളുകൾ വയ്ക്കുന്ന പതിവ് ചിലർക്കെങ്കിലും ഉണ്ട്. പൊക്കം തോന്നിപ്പിക്കാനും കാൽപ്പാദത്തിലെ വേദനകൾ മാറ്റാനുമൊക്കെയാണ് ഇത് ചെയ്യുന്നത്. സമാന രീതിയിൽ തണുപ്പുള്ള സ്ഥലങ്ങളിലും സമയങ്ങളിലും നിങ്ങളുടെ കാൽപ്പാദത്തിന് ചൂട് പകരാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹീറ്റഡ് ഷൂ ഇൻസോൾസ്. യുഎസ്ബി വഴി ഏതെങ്കിലും പവർ സോഴ്സുമായി കണക്റ്റ് ചെയ്താണ് ഈ ഇൻസോൾ ചൂടാക്കുന്നത്. പിന്നീട് അത് ഷൂസിനുള്ളിൽ വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യാം.

മുറിഞ്ഞാലും നനഞ്ഞാലും കുഴപ്പമില്ല

മുറിഞ്ഞാലും നനഞ്ഞാലും ഒന്നും യാതൊരു കുഴപ്പവുമില്ലെന്നാണ് ഫ്ലിപ്പ്കാർട്ടിലെ ഒരു ഡിസ്ക്രിപ്ഷനിൽ ഹീറ്റഡ് ഷൂ ഇൻസോൾസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇടയ്ക്ക് കഴുകാമെന്നും വിവരണത്തിൽ നൽകിയിരിക്കുന്നു. ഒരിക്കൽ നനച്ചാൽ പൂർണമായും ഉണക്കാതെ ഉപയോഗിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ എല്ലാം പാലിച്ച് കൊണ്ട് വേണം ഈ ഹീറ്റഡ് ഷൂ ഇൻസോൾസ് ഉപയോഗിക്കാൻ.

ഓൺലൈനിൽ ഇനിയുമുണ്ട് ഒരുപാട്

ഓൺലൈനിൽ ഇനിയുമുണ്ട് ഒരുപാട്

ഇത്തരത്തിലുള്ള ആക്സസറികളും ഉപകരണങ്ങളും എല്ലാം ഓൺലൈൻ സൈറ്റുകകളിൽ ഒരുപാടുണ്ട്. ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗുകളും ചൂട് നിർത്തുന്ന കാപ്പി കപ്പുകളും ഒക്കെപ്പോലെയുള്ള നിരവധി പ്രോഡക്ടുകൾ നിങ്ങളും കണ്ടിരിക്കാം. വേദനയകറ്റാനും മറ്റും ഉപയോ​ഗിക്കുന്ന ആക്സസറികൾ ഒരുപാട് വേറെയുമുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഇവയൊക്കെ വാങ്ങുന്നതും വാങ്ങാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടവും ചോയിസുമാണെന്നത് ഓ‍ർത്തിരിക്കുക.

സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

Best Mobiles in India

English summary
But there are some accessories that can bring comfort to those who feel cold in cold weather or not. I don't know whether to call them accessories or devices or electronic devices. For those who can't stand the cold, there are some devices that can be very useful if you want to warm up a bit without causing trouble for your partner or others in the house.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X