ലോകം കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് കാണണ്ടേ? ആപ്പിൾ ഇറ്റ്സ് ഗ്ലോടൈം ഇവൻ്റ് എങ്ങനെ ലൈവ് ആയി കാണാം?
ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ഇവൻ്റ് 2024 ഇന്ത്യയിൽ തത്സമയ സ്ട്രീമിംഗ് രാത്രി 10:30ന് (പസഫിക് സമയം രാവിലെ 10) ആരംഭിക്കും. സെപ്തംബർ 9ന് കമ്പനിയുടെ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വെച്ചാണ് "ഇറ്റ്സ് ഗ്ലോടൈം" ലോഞ്ച് ഇവൻ്റ് നടക്കുന്നത്. കുപെർട്ടിനോ അടിസ്ഥാനമാക്കി ഉള്ള ടെക് ഭീമൻ ആപ്പിൾ, ഐഫോണുകളുടെ ഏറ്റവും പുതിയ സെറ്റ് ആയ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ലോകം മൊത്തം ആകാംക്ഷയിൽ ആണ്.
ഇന്ത്യയിൽ ഐഫോൺ 16 സീരീസ് ലോഞ്ച് എപ്പോൾ, എങ്ങനെ കാണാം എന്ന് നോക്കാം. ഇതൊരു ഇൻ പേഴ്സൺ ഇവൻ്റ ആണെങ്കിലും, ആപ്പിളിൻ്റെ വെബ്‌സൈറ്റിലോ ആപ്പിൾ യൂട്യൂബ് ചാനലിലോ ആപ്പിൾ ടിവി ആപ്പ് വഴിയോ നിങ്ങൾക്ക് ലൈവ് സ്ട്രീം കാണാൻ കഴിയും. നിങ്ങളുടെ എളുപ്പത്തിന് താഴെ ലൈവ് സ്ട്രീമിംഗ് ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവൻ്റ് സമയത്ത്, ആപ്പിൾ നെക്സ്റ്റ് ജനറേഷൻ ഐഫോൺ 16 സീരീസ്, എയർപോഡ്സ് 4, ആപ്പിൾ വാച്ച് സീരീസ് 10, വാച്ച് എസ്ഇ 3, വാച്ച് അൾട്രാ 3, പുതിയ മാക് മിനി എന്നിവ ലോഞ്ച് ചെയ്യാൻ സാധ്യത ഉണ്ട്. കൂടാതെ, ബ്രാൻഡ് അതിൻ്റെ വരാനിരിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുടെ റിലീസ് തീയതികൾ പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്.
ആപ്പിൾ ഇവൻ്റ് 2024ൽ വരാനിരിക്കുന്ന ലോഞ്ചുകളിൽ പ്രധാനപ്പെട്ടത് ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകൾ ഉൾക്കൊള്ളുന്ന നെക്സ്റ്റ് ജനറേഷൻ ഐഫോൺ 16 സീരീസ് ആയിരിക്കും. ആപ്പിൾ ഇൻ്റലിജൻസ് എല്ലാ ഐഫോൺ 16 സീരീസ് മോഡലുകളുടെയും ഭാഗമാകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് നിലവിൽ ഐഫോൺ 15 സീരീസിൻ്റെ പ്രോ മോഡലുകളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന സവിശേഷത ആണ്.
മാത്രമല്ല, ഐഫോൺ 16 പ്രോയ്ക്കും 16 പ്രോ മാക്‌സിനും ആപ്പിൾ വലിയ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുകയും പുതിയ ബോർഡർ റിഡക്ഷൻ സ്ട്രക്ചർ (ബിആർഎസ്) സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യും. നെക്സ്റ്റ് ജനറേഷൻ ഐഫോണുകളിൽ നവീകരിച്ച ക്യാമറകൾ, വലിയ ബാറ്ററികൾ, പുതിയ പ്രോസസ്സറുകൾ, കളർ വേരിയൻ്റുകൾ എന്നിവ ഉണ്ടായിരിക്കും.
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ A18 Pro SoCയ്‌ക്കൊപ്പം വന്നേക്കാം. നാല് മോഡലുകളും കുറഞ്ഞത് 8 ജിബി റാമിൽ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അതേ സമയം രണ്ട് പ്രോ മോഡലുകളും 256 ജിബി സ്റ്റോറേജിൽ ആരംഭിച്ച് 2 ടിബി വരെ സ്റ്റോറേജ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ A18 Pro SoCയ്‌ക്കൊപ്പം വന്നേക്കാം. നാല് മോഡലുകളും കുറഞ്ഞത് 8 ജിബി റാമിൽ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അതേ സമയം രണ്ട് പ്രോ മോഡലുകളും 256 ജിബി സ്റ്റോറേജിൽ ആരംഭിച്ച് 2 ടിബി വരെ സ്റ്റോറേജ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
ഇത് കൂടാതെ, വാച്ച് സീരീസ് 10 രണ്ട് വേരിയൻ്റുകളോടും 42 എംഎം, 46 എംഎം വലുപ്പത്തിലുള്ള വലിയ ഡിസ്‌പ്ലേകളോടും കനം കുറഞ്ഞ ബെസലുകളോടും മെലിഞ്ഞ രൂപകൽപ്പനയോടും കൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു. നെക്സ്റ്റ് ജനറേഷൻ ഐഫോൺ16 സീരീസുകളെ കുറിച്ചും വരാനിരിക്കുന്ന മറ്റ് ഉപകരണങ്ങളെ കുറിച്ചും കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications