എക്സ്ബോക്‌സ് സ്റ്റീരിയോ വയർഡ് ഹെഡ്സെറ്റ് സെപ്റ്റംബർ 21 ന് അവതരിപ്പിക്കും

|

മൈക്രോസോഫ്റ്റിൻറെ പുതിയ വയർഡ് സ്റ്റീരിയോ എക്സ്ബോക്‌സ് ഹെഡ്‌സെറ്റ് അടുത്ത മാസം അവതരിപ്പിക്കും. ഈ ഹെഡ്‌സെറ്റ് സെപ്റ്റംബർ 21 ന് റിലീസ് ചെയ്യാൻ തയ്യാറാക്കിക്കഴിഞ്ഞു. ഈ പുതിയ വയർഡ് സ്റ്റീരിയോ എക്സ്ബോക്‌സ് ഹെഡ്‌സെറ്റിന് 59.99 ഡോളർ (ഏകദേശം 4,460 രൂപ) വില വരുന്നു. വിൻഡോസ് സോണിക്, ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് ഹെഡ്‌ഫോൺ എന്നിവയ്‌ക്കുള്ള സപ്പോർട്ടുമായി ബാങ്, ഒലുഫ്സെൻ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച വയർലെസ് ഹെഡ്‌സെറ്റ് കമ്പനി മുമ്പ് പുറത്തിറക്കിയിരുന്നു.

 

എക്സ്ബോക്‌സ് സ്റ്റീരിയോ വയർഡ് ഹെഡ്സെറ്റ് സെപ്റ്റംബർ 21 ന് അവതരിപ്പിക്കും

വയർലെസ് ഹെഡ്‌സെറ്റിനായി നിരവധി ഡിസൈൻ ചോദ്യങ്ങൾ എടുക്കുന്നതിനൊപ്പം ഒരേ സാങ്കേതികവിദ്യകൾക്കുള്ള സപ്പോർട്ടും വയർഡ് എഡിഷനിൽ ഉണ്ടായിരിക്കും. "ഗെയിമിംഗ് അനുഭവങ്ങൾക്ക് ഓഡിയോ എക്സ്‌പീരിയൻസ് അടിസ്ഥാനമാണെന്ന കാര്യം നമുക്കെല്ലാവർക്കും അംഗീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. വ്യക്തിപരമായി, എൻറെ പ്രിയപ്പെട്ട ഗെയിമിംഗ് ഹെഡ്‌സെറ്റ് ഇല്ലാതെ എനിക്ക് എൻറെ ഗെയിം ആസ്വദിച്ച് കളിക്കാനാവില്ല!" മൈക്രോസോഫ്റ്റിലെ സീനിയർ പ്രൊഡക്ട് മാർക്കറ്റിംഗ് മാനേജർ ജെസീക്ക സുജികാവ പറയുന്നു.

 സ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു സ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

എക്സ്ബോക്‌സ് സ്റ്റീരിയോ വയർഡ് ഹെഡ്സെറ്റ് സെപ്റ്റംബർ 21 ന് അവതരിപ്പിക്കും
 

ഹെഡ്‌സെറ്റ് ഇപ്പോഴും വയർലെസ് മോഡലിൻറെ ഭാരം കുറഞ്ഞതും ഫ്ലെക്സിബിൾ ഡിസൈൻ ഉപയോഗിക്കുന്നു, കൂടാതെ സർഫേസിൽ കുഷ്യനുകൾ വരുന്ന അഡ്‌ജസ്റ്റബിൾ ഹെഡ്‌ബാൻഡും ഉണ്ട്. നീണ്ട പ്ലേയ് സെഷനുകളിൽ ആശ്വാസത്തിനായി ഉദ്ദേശിച്ചിട്ടുള്ള അൾട്രാ-സോഫ്റ്റ് ഇയർകപ്പുകളും ഈ ഹെഡ്‌സെറ്റിൽ ഉപയോഗിച്ചിരിക്കുന്നു. ഈ ഹെഡ്‌സെറ്റ് നിങ്ങളുടെ എക്സ്ബോക്‌സ് കൺട്രോളറിലൂടെ അതിൻറെ ബോൾഡ് ഗ്രീൻ 3.5 എംഎം കേബിൾ, പ്ലഗ് എന്നിവ വഴി ബന്ധിപ്പിക്കുന്നു. അതായത് ആ പ്ലഗിനെ സപ്പോർട്ട് ചെയ്യുന്ന മറ്റ് ഡിവൈസുകളുമായി (കൺട്രോളറുകൾ) നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.

കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !

എക്സ്ബോക്‌സ് സ്റ്റീരിയോ വയർഡ് ഹെഡ്സെറ്റ് സെപ്റ്റംബർ 21 ന് അവതരിപ്പിക്കും

ഡോൾബി അറ്റ്മോസ്, വിൻഡോസ് സോണിക്, ഡിടിഎസ്: എക്സ് തുടങ്ങിയ സ്പേഷ്യൽ സൗണ്ട് ടെക്നോളജികളെ സ്റ്റീരിയോ ഹെഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നുവെന്നും അവയിൽ "ശക്തമായ ബാസിനൊപ്പം ക്ലീൻ മിഡ്, ഹൈ-ഫ്രീക്വൻസി പെർഫോമൻസ്" ഉണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. സൗണ്ട് ക്വാളിറ്റി വയർലെസ് എഡിഷനിൽ ഉള്ളതുപോലെയാണെങ്കിൽ 59.99 ഡോളർ വില വരുന്ന ഈ മോഡലിൽ ഗെയിമാർമാർ സന്തുഷ്ടരായിരിക്കും.

മോട്ടോറോള എഡ്‌ജ് (2021) സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളുംമോട്ടോറോള എഡ്‌ജ് (2021) സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Microsoft has unveiled a refreshed Xbox Stereo Headset, a $59.99 (roughly Rs. 4,500) wired model that's more affordable than its stellar $100 (roughly Rs. 7,400) wireless headset that launched earlier in 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X