ഷവോമിയുടെ 100 വാട്ട് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും

|

കഴിഞ്ഞ മാസമാണ് 100 വാട്ടിന്റെ സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് പുറത്തിറക്കുന്ന വിവരം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ടര്‍ബോ ചാര്‍ജറുകളുടെ മാസ് നിര്‍മാണം ഇതിനോടകം ആരംഭിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഷവോമിയുടെ പ്രസിഡന്റ് ലിന്‍ ബിന്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുകയാണ്.

 
ഷവോമിയുടെ 100 വാട്ട് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഉടന്‍ യാഥാര്‍ത്ഥ്യമായേക്ക

സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ്

സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ്

100 വാട്ടിന്റെ സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിന്റെ നിര്‍മാണം ആരംഭിച്ചതായാണ് ലിന്‍ പ്രതികരിച്ചത്. വെറും 17 മിനിറ്റുകൊണ്ട് 4,000 മില്ലി ആംപയര്‍ ബാറ്ററിയില്‍ ചാര്‍ജ് നിറയ്ക്കാനാകുമെന്നതാണ് പുത്തന്‍ സംവിധാനത്തിന്റെ പ്രത്യേകത. ഓപ്പോയുടെ വോക് ചാര്‍ജിംഗിനു ബദലായാണ് ഷവോമി ടര്‍ബോ ചാര്‍ജിംഗ് രംഗത്തിറക്കിയിരിക്കുന്നത്.

ഷവോമി

ഷവോമി

ഇക്കാര്യങ്ങളിലുപരിയായി പുറത്തിറക്കലിനെക്കുറിച്ചോ മറ്റു സവിശേഷതകളെക്കുറിച്ചോ ലിന്‍ പ്രതികരിച്ചിട്ടില്ല. കമ്പനി മറ്റ് അറിയിപ്പുകളും നല്‍കിയിട്ടില്ല. നിലവില്‍ ക്വാല്‍കോമിന്റെ ഏറ്റവും കരുത്തനായ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഉള്‍ക്കൊള്ളിച്ച തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന തിരക്കിലാണ് ഷവോമി.

ഓപ്പോയുടെ വോക്
 

ഓപ്പോയുടെ വോക്

ഈ ഫോണില്‍ പുത്തന്‍ ടര്‍ബോ ചാര്‍ജിംഗ് സംവിധാനം ഉള്‍പ്പെടുത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. 00 വാട്ടിന്റെ സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതകള്‍ ചൂണ്ടിക്കാട്ടി ഇതിനോടകം വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് ഷവോമി. 4,000 മില്ലി ആംപയര്‍ ബാറ്ററിയില്‍ ടര്‍ബോ ചാര്‍ജറുപയോഗിച്ച് 100 ശതമാനം ചാര്‍ജ് കയറ്റാന്‍ വെറും 17 മിനിറ്റു മതിയെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.

വോക് ചാര്‍ജിംഗ്

വോക് ചാര്‍ജിംഗ്

ഓപ്പോയുടെ വോക് എന്ന അതിവേഗ ചാര്‍ജിംഗ് സംവിധാനത്തെ ഷവോമിയുടെ ടര്‍ബോ ചാര്‍ജിംഗുമായി ബന്ധപ്പെടുത്തി വിവരിക്കുന്നതും വീഡിയോയില്‍ കാണാം. വോക് ചാര്‍ജിംഗ് ഉപയോഗിച്ച് 3,700 മില്ലി ആംപയര്‍ ബാറ്ററിയില്‍ ചാര്‍ജ് 64 ശതമാനം കയറാന്‍ 17 മിനിറ്റെടുക്കും.

റെഡ്മി വൈ3

റെഡ്മി വൈ3

സെല്‍ഫിപ്രേമികളെ ലക്ഷ്യമിട്ട് ഈയിടെയാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണിനെ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റെഡ്മി വൈ3 എന്ന ഈ മോഡലിന് 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണുള്ളത്. ഷവോമി വൈ സീരീസ് ശ്രേണി വര്‍ദ്ധിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.

Best Mobiles in India

Read more about:
English summary
Xiaomi claims that the 100W Super Charge technology can charge a 4,000 mAh battery completely in just 17 minutes. It is expected that the 100W Super Charge technology of Xiaomi will give competition to Oppo's VOOC charging technology. Apart from this, Bin has not mentioned anything about the official launch of the technology or when the company will start incorporating it in its smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X