മികച്ച രൂപകൽപ്പനയും, എഎൻസി സവിശേഷതകളുമായി ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ടിഡബ്ല്യൂഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

|

ഷവോമിയുടെ പുതിയ ഫ്ലിപ്പ്ബഡ്‌സ് പ്രോ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഈ ഇയർബഡുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (ANC) സവിശേഷതയുമായി വരുന്നു, ഒപ്പം പ്രീമിയം എയർപോഡ്സ് പ്രോ പോലുള്ള രൂപകൽപ്പനയും ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ പാട്ട് കേൾക്കുമ്പോൾ ചുറ്റുമുള്ള ശബ്‌ദങ്ങൾ ശ്രദ്ധിക്കുവാനുള്ള അവസരമൊരുക്കുന്ന ഡ്യൂവൽ ട്രാന്സ്പരെന്റ് മോഡും ഫ്ലിപ്പ്ബഡ്സ് പ്രോയിൽ ഉൾപ്പെടുന്നു. ഫ്ലിപ്പ്ബഡ്സ് പ്രോയിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വയർലെസ് ചാർജിംഗും ഷവോമി നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 28 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇയർബഡുകൾ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

 

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ഇയർബഡുകളുടെ വില

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ഇയർബഡുകളുടെ വില

സി‌എൻ‌വൈ 799 (ഏകദേശം 9,100 രൂപ) വിലയുള്ള ഷാവോമിയിൽ നിന്നുള്ള ഫ്ലിപ്പ്ബഡ്സ് പ്രോ ഇയർബഡ്സ് മെയ് 21 മുതൽ ചൈനയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. ഈ പുതിയ ഇയർബഡുകളുടെ ആഗോള ലഭ്യതയെയും വിലയെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ഇയർബഡുകളുടെ സവിശേഷതകൾ

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ഇയർബഡുകളുടെ സവിശേഷതകൾ

16 ഓം ഇം‌പെഡൻസുള്ള 11 എംഎം സൂപ്പർ ഡൈനാമിക് ഡ്രൈവറുകളാണ് ഷവോമി ഫ്ലിപ്പ്ബഡ്സ് പ്രോയുടെ സവിശേഷതകൾ. അഡ്വാൻസ്ഡ് നോയ്‌സ് ക്യാൻസലിങ്ങിനായി മൂന്ന് മൈക്രോഫോണുകളും ഇയർബഡുകളിൽ ഉൾപ്പെടുന്നു. ഇൻ-ബിൽറ്റ് മൈക്രോഫോണുകളിലൂടെ വ്യക്തമായ ഓഡിയോ ഇൻപുട്ട് നൽകുന്നതിന് ക്വാൽകോമിൻറെ ക്യുസിസി 5151 ചിപ്പ്സെറ്റ് ഷവോമി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. മറ്റ് പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡുകൾക്ക് സമാനമായി, ഫ്ലിപ്പ്ബഡ്സ് പ്രോയ്ക്ക് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് സപ്പോർട്ടുമുണ്ട്.

ഇൻഡിപെൻഡന്റ് നോയ്‌സ് റിഡക്ഷൻ ചിപ്പ്
 

പരമാവധി 40 ഡെസിബെൽ ശബ്ദം കുറയ്ക്കാൻ കഴിവുള്ള ഒരു ഇൻഡിപെൻഡന്റ് നോയ്‌സ് റിഡക്ഷൻ ചിപ്പ് ഇതിൽ നൽകിയിട്ടുണ്ടെന്ന് ഷവോമി പറയുന്നു. പശ്ചാത്തല ശബ്‌ദത്തിൻറെ 99 ശതമാനം വരെ തടയാൻ ഇത് സഹായിക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഈ ഇയർബഡുകൾക്ക് ഡെയ്‌ലി മോഡ്, ഓഫീസ് മോഡ്, എയർ ട്രാവൽ മോഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നോയ്‌സ് ക്യാൻസലിങ് മോഡുകളുണ്ട്. കാരേജ് നോയ്‌സ്, ആളുകൾ തമ്മിലുള്ള സംസാരം എന്നിവപോലുള്ള ഔട്ട്‌ഡോർ ശബ്‌ദം തടയാൻ ഡെയ്‌ലി മോഡ് സഹായിക്കുമെന്ന് പറയുന്നു, അതേസമയം ഓഫീസ് മോഡിന് കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ, എയർ കണ്ടീഷനിംഗ്, മോട്ടോറുകൾ എന്നിവപോലുള്ള നേരിയ ശബ്‌ദം കുറയ്‌ക്കാനും കഴിയും. ചെവിയിലെ സമ്മർദ്ദത്തിൻറെ ബാലൻസ് നിലനിർത്തിക്കൊണ്ടുതന്നെ എയർ ട്രാവൽ മോഡ് വലിയ ശബ്ദവും കുറഞ്ഞ ഫ്രീക്വൻസി ഓഡിയോയും കുറയ്ക്കുമെന്നും അവകാശപ്പെടുന്നു.

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ

ഗെയിമർമാർക്ക് കുറഞ്ഞ ലേറ്റൻസിയും ഫ്ലിപ്പ്ബഡ്സ് പ്രോ നൽകുന്നു. സ്മാർട്ട്ഫോണും ലാപ്‌ടോപ്പും പോലുള്ള നിങ്ങളുടെ രണ്ട് ഡിവൈസുകളുമായി ഒരേസമയം ഇയർബഡുകൾ കണക്റ്റുചെയ്യാൻ അനുവദിക്കുന്ന 'ഡ്യൂവൽ ഡിവൈസ് സ്മാർട്ട് കണക്ഷൻ' സവിശേഷതയുമുണ്ട്. നിങ്ങളുടെ ചെവിയിൽ നിന്ന് ഇയർബഡുകൾ പുറത്തെടുക്കാതെ തന്നെ പ്രിയപ്പെട്ട സംഗീതം കേൾക്കുമ്പോഴോ ലാപ്‌ടോപ്പിൽ ഒരു സിനിമ കാണുമ്പോഴോ ഫോൺ കോളുകൾ എടുക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് ലോ എനർജി, എച്ച്എഫ്പി, എ 2 ഡിപി, എവിആർസിപി, എസ്പിപി എന്നിവയ്ക്കൊപ്പം ബ്ലൂടൂത്ത് വി 5.2 നെ ഫ്ലിപ്പ്ബഡ്സ് പ്രോ സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് ഡൈനാമിക് കോഡെക് പ്രോട്ടോക്കോളിനുള്ള സപ്പോർട്ടും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

എഎൻസി സവിശേഷതകളുമായി ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ടിഡബ്ല്യൂഎസ്  ഇയർബഡുകൾ

ഓവൽ ആകൃതിയിലുള്ള കേസിനൊപ്പം പരമ്പരാഗത ഇൻ-ഇയർ ഡിസൈനിലാണ് ഫ്ലിപ്പ്ബഡ്സ് പ്രോ വരുന്നത്. അയ്യായിരത്തിലധികം ടെസ്റ്റുകളും 10,000 ഉപയോക്തൃ ഗവേഷണ പഠനങ്ങളും നടത്തിയ ശേഷമാണ് ഇയർബഡുകൾ രൂപകൽപ്പന ചെയ്തതെന്ന് ഷവോമി അവകാശപ്പെടുന്നു. എർഗണോമിക് ഫിറ്റിനായി മൂന്ന് വലുപ്പത്തിലുള്ള ഇയർപ്ലഗുകളും ഉണ്ട്. എയർപോഡുകളും മറ്റ് നിരവധി ടി‌ഡബ്ല്യുഎസ് ഇയർബഡുകളും പോലെ, ടച്ച് ഉപയോഗിച്ച് ഫ്ലിപ്പ്ബഡ്സ് പ്രോയിൽ നിങ്ങളുടെ സംഗീതം നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഈ ഇയർബഡുകൾ ദീർഘനേരം അമർത്തിക്കൊണ്ട് നിങ്ങൾക്ക് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് പ്രവർത്തിപ്പിക്കുവാനും പ്രവർത്തനരഹിതമാക്കുവാനും കഴിയും.

ഷവോമി ഫ്ലിപ്പ്ബഡ്‌സ് പ്രോ ടിഡബ്ല്യൂഎസ്  ഇയർബഡുകൾ അവതരിപ്പിച്ചു

ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഉപയോഗത്തിലില്ലാത്തപ്പോൾ ഫ്ലിപ്പ്ബഡ്സ് പ്രോ മൊത്തം 28 മണിക്കൂർ ഉപയോഗവും ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഉപയോഗത്തിലുള്ളപ്പോൾ 22 മണിക്കൂർ ബാറ്ററി ലൈഫും നൽകുന്നു. ചാർജിംഗ് കേസില്ലാതെ ഇയർബഡുകൾക്ക് 7 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുവാൻ സാധിക്കും. 5 മിനിറ്റിനുള്ളിൽ 2 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയം നൽകുന്ന യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്. ഇയർബഡ്സ് കേസിൽ ക്യു വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.

Best Mobiles in India

English summary
The latest AirPods Pro-style earbuds have active noise cancellation (ANC) and a premium AirPods Pro-style design. The FlipBuds Pro also have a dual transparency mode, which allows you to keep an eye on your surroundings when listening to music.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X