ഷവോമി എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ, എംഐ സ്മാർട്ട് ക്ലോക്ക് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

യൂറോപ്യൻ വിപണിയിൽ ഷവോമിയുടെ ഏറ്റവും പുതിയ ഐഒടി സവിശേഷത വരുന്ന എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ, എംഐ സ്മാർട്ട് ക്ലോക്ക് എന്നിവ അവതരിപ്പിച്ചു. എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ എഐ സവിശേഷതയുമായിട്ടാണ് അപ്‌ഗ്രേഡ് ചെയ്യ്തിരിക്കുന്നത്. ഒപ്പം വ്യക്തതയേറിയ ചിത്രങ്ങൾക്കായി 1,269 പിക്‌സലിൽ റെക്കോർഡ് ചെയ്യാനും സാധിക്കും. മികച്ച ഓഡിയോയ്‌ക്കായി ഡ്യൂവൽ നോയ്‌സ് ക്യാൻസലിങ് മൈക്കുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എംഐ സ്മാർട്ട് ക്ലോക്കിൽ നിറമുള്ള ടച്ച് സ്‌ക്രീൻ സവിശേഷതയുണ്ട്. കൂടാതെ, ഡിജിറ്റൽ ഫോട്ടോ ഫ്രെയിം, അലാറം ക്ലോക്ക്, സ്മാർട്ട് അസിസ്റ്റന്റ് എന്നിവയും ഇതിൽ പ്രവർത്തിക്കുന്നതാണ്.

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ, എംഐ സ്മാർട്ട് ക്ലോക്ക്: വില

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ, എംഐ സ്മാർട്ട് ക്ലോക്ക്: വില

വൈറ്റ് കളർ ബോഡിയിൽ വരുന്ന എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോയ്ക്ക് 59.99 യൂറോ (ഏകദേശം 5,400 രൂപ) വില വരുന്നു. എംഐ സ്മാർട്ട് ക്ലോക്കിന്റെ വില 49.99 യൂറോയാണ് (ഏകദേശം 4,500 രൂപ), കൂടാതെ, ഇതിന് വെളുത്ത എക്സ്റ്റീരിയറും ഉണ്ട്. ഈ സ്മാർട്ട് ഗാഡ്‌ജറ്റിൻറെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഷാവോ‌മി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ രണ്ട് പ്രോഡക്റ്റുകളും എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യവും വ്യക്തമല്ല.

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ: സവിശേഷതകൾ

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ: സവിശേഷതകൾ

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോയിൽ എഫ് / 1.4 അപ്പേർച്ചറുള്ള 6 പി ലെൻസ് വരുന്നു. ഇതിന് 1,296 പിയിൽ റെക്കോർഡ് ചെയ്യാനും 360 ഡിഗ്രി പാൻ-ടിൽറ്റ്-സൂം സവിശേഷതകളെയും സപ്പോർട്ട് ചെയ്യുന്നു. ഇതിന് 118 ഡിഗ്രി വ്യൂവിംഗ് ആംഗിൾ ഉണ്ട്. അതിനർത്ഥം ഒരൊറ്റ ഫ്രെയിമിൽ തന്നെ കൂടുതൽ വിസ്തീർണം പിടിച്ചെടുക്കാൻ കഴിയും. കുറഞ്ഞ ലൈറ്റ് റെക്കോർഡിംഗുകൾക്കായി 940-എൻഎം ഇൻഫ്രാറെഡ് ലൈറ്റ് സെൻസറുമായി എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ വരുന്നു. ഈ സെക്യൂരിറ്റി ക്യാമറയിൽ ടു-വേ ലൈവ് വോയ്‌സ് കോളിംഗ് സവിശേഷതയുണ്ട്. കൂടാതെ, കോൾ എക്സ്‌പീരിയൻസ് വർദ്ധിപ്പിക്കുന്നതിന് ആക്റ്റീവ് നോയ്‌സ് കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്യൂവൽ മൈക്രോഫോണുകളും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോ

എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോയിൽ ഒരു പ്രൈവസി മോഡ് ഉണ്ട്. ഇതിൽ നിങ്ങൾക്ക് ഫിസിക്കൽ ഷീൽഡ് പ്രാപ്തമാക്കുന്നതിനായി മൈ ഹോം ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ഇത് ക്യാമറ ലെൻസ് യാന്ത്രികമായി താഴേക്ക് തിരിക്കും. ഇത് ഡ്യുവൽ-ബാൻഡ് വൈ-ഫൈയെ സപ്പോർട്ട് ചെയ്യുകയും ബാൻഡ്‌വിഡ്‌ത്തും സ്റ്റോറേജും സംരക്ഷിക്കാൻ H.265 എൻകോഡിംഗ് ഉപയോഗിക്കുന്നു. സുരക്ഷാ ക്യാമറ ഒരു ഇൻവെർട്ടഡ് പൊസിഷനിൽ സ്ഥാപിക്കാൻ കഴിയും.

എംഐ സ്മാർട്ട് ക്ലോക്ക്: സവിശേഷതകൾ

എംഐ സ്മാർട്ട് ക്ലോക്ക്: സവിശേഷതകൾ

ടച്ച് സപ്പോർട്ട് വരുന്ന 3.97 ഇഞ്ച് കളർ ഡിസ്‌പ്ലേയാണ് എംഐ സ്മാർട്ട് ക്ലോക്കിൽ വരുന്നത്. ഇതിന് ഇൻബിൽറ്റ് ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് പിന്തുണയുണ്ട്. ഇതിന് ഒരു സ്മാർട്ട് ഐഒടി നിയന്ത്രണ കേന്ദ്രമായി പ്രവർത്തിക്കാനും മറ്റ് നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മ്യൂസിക് സ്ട്രീമിംഗ് പ്രവർത്തിപ്പിക്കാനും കഴിയും. എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2 കെ പ്രോയിൽ നിന്നുള്ള ഫൂട്ടേജുകൾ എംഐ സ്മാർട്ട് ക്ലോക്കിലും സ്ട്രീം ചെയ്യാൻ കഴിയും. ഇതിന് സൺറൈസ് അലാറം സവിശേഷതയു വരുന്നു. ഇത് ഒരു ഡിജിറ്റൽ ഫോട്ടോ ഫ്രെയിമായും ഉപയോഗിക്കാവുന്നതാണ്. എംഐ സ്മാർട്ട് ക്ലോക്കിൽ ഉയർന്ന നിലവാരമുള്ള ശബ്ദമാണ് ഷവോമി നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
In the European market, the Mi 360 Home Security Camera 2K Pro and Mi Smart Clock have been introduced to broaden Xiaomi's IoT portfolio. The Mi 360 Home Surveillance Camera 2K Pro has an AI update and can capture a clearer picture at 1,269p. For improved audio, it also comes with dual noise cancelling mics.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X