Home
Gadgets

ഒരു കൂട്ടം ലോഞ്ച് എന്ന് കേട്ടിട്ടുണ്ടോ? ഒരു കൂട്ടം ഡിവൈസുകളുടെ ലോഞ്ചുമായി റെഡ്മി

റെഡ്മി ആരാധകർക്ക് ഒരു കൂട്ടം ഡിവൈസുകളുടെ ലോഞ്ച് നടത്തി ഷവോമി. റെഡ്മി 13 5ജി (Redmi 13 5G) സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോണിനൊപ്പം റെഡ്മി ബഡ്‌സ് 5സി വയർലെസ് ഇയർബഡുകളും കമ്പനി പുറത്തിറക്കി. അതേ ഇവൻ്റിൽ, ഷവോമി രണ്ട് പുതിയ പവർ ബാങ്കുകളും റോബോട്ട് വാക്വം ക്ലീനർ X10 ഉം അവതരിപ്പിച്ചു. പുതിയ ഷവോമി ഉൽപ്പന്നങ്ങളുടെ സവിശേഷതകളെ പറ്റിയാണ് ഈ ലേഖനം സംസാരിക്കുന്നത്. റെഡ്മി 13 5ജി സ്മാർട്ട്ഫോണിനെ കുറിച്ച് അറിയാൻ എവിടെ ക്ലിക്ക് ചെയ്യൂ.

റെഡ്മി ബഡ്‌സ് 5സി (Redmi Buds 5C) സവിശേഷതകൾ: റെഡ്മി ബഡ്‌സ് 5സി വയർലെസ് ഇയർബഡുകളിൽ സമ്പന്നവും ഉയർന്ന നിലവാരമുള്ളതുമായ ശബ്‌ദത്തിനായി 12.4 എംഎം ഡൈനാമിക് ടൈറ്റാനിയം ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. 40 ഡിബി വരെ ശബ്ദം ഫിൽട്ടർ ചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് എഎൻസിയെ ഇത് പിന്തുണയ്ക്കുന്നു. ഇയർബഡുകളിൽ നോയിസ് ക്യാൻസലേഷനും കോളുകൾക്കുമായി ക്വാഡ് മൈക്രോഫോൺ സജ്ജീകരണമുണ്ട്.

ഒരു കൂട്ടം ഡിവൈസുകളുടെ ലോഞ്ചുമായി റെഡ്മി!

റെഡ്മി ബഡ്‌സ് 5സി ഒരു USB-C കേസുമായി ജോടിയാക്കിയിരിക്കുന്നു. ഇയർബഡുകൾക്ക് ANC ഇല്ലാതെ 7 മണിക്കൂർ വരെ പ്ലേ ബാക്ക് സമയം നൽകാനാകും. ഇത് കേസുമായി ജോടിയാക്കുമ്പോൾ 36 മണിക്കൂർ വരെ പ്ലേ ബാക്ക് സമയം നീളുന്നു. അവ അക്കോസ്റ്റിക് ബ്ലാക്ക്, സിംഫണി ബ്ലൂ, ബാസ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇയർബഡുകളുടെ വില 1,999 രൂപയാണ്. ജൂലൈ 20 മുതൽ റെഡ്മി ബഡ്‌സ് 5സി ലഭ്യമാകും.

ഷവോമി റോബോട്ട് വാക്വം ക്ലീനർ X10 (Xiaomi Robot Vacuum Cleaner X10) വിശദാംശങ്ങൾ: പുതിയ ഷവോമി റോബോട്ട് വാക്വം ക്ലീനർ X10 2-ഇൻ-1 പേര് സൂചിപ്പിക്കുന്നത് പോലെ ഒരേ സമയം ക്ലീനറും മോപ്പറും ആയി ഉപയോഗിക്കാൻ സാധിക്കും. ഫലപ്രദമായ വൃത്തിയാക്കലിനായി 4000Pa സക്ഷൻ പവർ ഉള്ള ഒരു ശക്തമായ മോട്ടോർ ഇത് അവതരിപ്പിക്കുന്നു.

ബിൽറ്റ്-ഇൻ ഡസ്റ്റ് ബാഗിന്, 60 ക്ലീനിംഗ് സെഷനുകൾ വരെ അവശിഷ്ടങ്ങൾ ശേഖരിക്കാനാകും. റോബോട്ടിനെ ചാർജ് ചെയ്യാനും അഴുക്ക് ബാഗ് വൃത്തിയാക്കാനും കഴിയുന്ന ഒരു ഡോക്കിംഗ് സ്റ്റേഷനുമായാണ് വാക്വം ക്ലീനർ വരുന്നത്. ഷവോമി റോബോട്ട് വാക്വം ക്ലീനർ X10 ഒരു നൂതന LDS ലേസർ നാവിഗേഷൻ സിസ്റ്റം അവതരിപ്പിക്കുന്നു.

ഇതിന് നിങ്ങളുടെ മുറി ബുദ്ധിപരമായി മാപ്പ് ചെയ്യാനും തടസ്സങ്ങൾ ഒഴിവാക്കാനും കഴിയും. 180 മിനിറ്റ് വരെ ക്ലീനിംഗ് സെഷൻ വാഗ്ദാനം ചെയ്യുന്ന 5,200 mAh ബാറ്ററിയാണ് ഇത് നൽകുന്നത്. ഷവോമി ഹോം കമ്പാനിയൻ ആപ്പിൽ നിന്ന് വാക്വം ക്ലീനർ കോൺഫിഗർ ചെയ്യാവുന്നതാണ്.

ഷവോമി പവർ ബാങ്ക് 4i (Xiaomi Power Bank 4i), പോക്കറ്റ് പവർ ബാങ്ക് (Pocket Power Bank) വിശദാംശങ്ങൾ:
ഷവോമി പവർ ബാങ്ക് 4i, ഷവോമി പോക്കറ്റ് പവർ ബാങ്ക് എന്നിവയ്ക്ക് 10,000mAh ശേഷിയുണ്ട്. യുഎസ്ബി പിഡിക്കൊപ്പം 22.5W ഫാസ്റ്റ് ചാർജിംഗ് വരെ നൽകാൻ അവയ്ക്ക് കഴിയും. രണ്ട് പവർ ബാങ്കുകളും 12 ലെയർ സുരക്ഷാ സംരക്ഷണ സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കുന്നു.

4i വേരിയൻ്റിന് ഒരു സാധാരണ രൂപകൽപ്പനയാണ് എങ്കിലും, പോക്കറ്റ് വേർഷൻ നിങ്ങളുടെ പോക്കറ്റിൽ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒതുക്കമുള്ള വലുപ്പമാണ് നൽകിയിരിക്കുനന്ത്. അത്കൊണ്ട് തന്നെ ഏത് സ്ഥലത്തും ഇത് കൊണ്ടുപോകാൻ സൗകര്യപ്രദമാക്കുന്നു. ഷവോമി പോക്കറ്റ് പവർ ബാങ്ക് 10,000mAh ന് 1,699 രൂപയും ഷവോമി പവർ ബാങ്ക് 4i 10,000mAhന് 1,299 രൂപയുമാണ് വില. രണ്ടും ജൂലൈ 15 മുതൽ ലഭ്യമാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Xiaomi has launched a bunch of devices for Redmi fans. The Redmi 13 5G smartphone has been officially launched in India. Along with the phone, the company also launched the Redmi Buds 5C wireless earbuds. At the same event, Xiaomi introduced two new power banks and the robot vacuum cleaner X10. This article talks about the specifications of the new Xiaomi products. Click here to know about the Redmi 13 5G smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X