8W ഓഡിയോ ഔട്ട്‌പുട്ട് വരുന്ന ഷവോമി എംഐ എഐ സ്മാർട്ട് സ്പീക്കർ സെക്കണ്ട് ജനറേഷൻ അവതരിപ്പിച്ചു

|

സെക്കണ്ട് ജനറേഷൻ എംഐ എഐ സ്മാർട്ട് സ്പീക്കർ ഏപ്രിൽ 9 വെള്ളിയാഴ്ച ചൈനയിൽ അവതരിപ്പിച്ചു. പ്രീവിയസ് ജനറേഷൻ മോഡലിന് സമാനമായ രൂപകൽപ്പനയും സവിശേഷതയും ഇതിനുണ്ട്, പക്ഷേ ചില അപ്ഗ്രേഡുകളുമായാണ് ഈ പുതിയ എഐ സ്മാർട്ട് സ്പീക്കർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എംഐ എഐ സ്മാർട്ട് സ്പീക്കർ (സെക്കണ്ട് ജനറേഷൻ) ഡെയ്‌സി-ചെയിനിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഇത് രണ്ട് എംഐ എഐ സ്മാർട്ട് സ്പീക്കർ മോഡലുകൾ ഒരുമിച്ച് ജോടിയാക്കാൻ നിങ്ങളെ അനുവദിക്കുന്നു. പുതിയ എംഐ സ്പീക്കറിന് ഫിസിക്കൽ കൺട്രോളുകളുണ്ട്. അതിൻറെ മുൻഗാമിയുടേതിന് സമാനമായ ബോക്സി, ടവർ പോലുള്ള ആകൃതിയാണ് വരുന്നത്. സിംഗിൾ കളർ ഓപ്ഷനിലാണ് ഈ സ്മാർട്ട് സ്പീക്കർ വിപണിയിൽ വരുന്നത്.

എംഐ എഐ സ്മാർട്ട് സ്പീക്കർ (സെക്കണ്ട് ജനറേഷൻ): വിലയും, ലഭ്യതയും

എംഐ എഐ സ്മാർട്ട് സ്പീക്കർ (സെക്കണ്ട് ജനറേഷൻ): വിലയും, ലഭ്യതയും

എംഐ എഐ സ്മാർട്ട് സ്പീക്കറിൻറെ (സെക്കണ്ട് ജനറേഷൻ) വില സിഎൻവൈ 199 (ഏകദേശം 2,300 രൂപ) ആണ്. ഏപ്രിൽ 16 മുതൽ ചൈനയിൽ ഷിപ്പിംഗ് എംഐ എഐ സ്മാർട്ട് സ്പീക്കറിൻറെ ഷിപ്പിംഗ് ആരംഭിക്കും. ഒരൊറ്റ വെള്ള നിറത്തിലാണ് ഈ സ്മാർട്ട് സ്പീക്കർ വിപണിയിൽ വരുന്നത്. നിലവിൽ, എംഐ എഐ സ്മാർട്ട് സ്പീക്കർ (സെക്കന്റ് ജനറേഷൻ) ഇന്ത്യയുടെ ലഭ്യതയെക്കുറിച്ച് ഷവോമി ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

ഷവോമി എംഐ എഐ സ്മാർട്ട് സ്പീക്കർ

ഷവോമിയുടെ എംഐ എഐ സ്മാർട്ട് സ്പീക്കറിൽ (സെക്കണ്ട് ജനറേഷൻ) ഒരു മൈക്ക് മ്യൂട്ട് ബട്ടൺ, ട്രാക്കുകൾ മാറ്റാൻ രണ്ട് ബട്ടണുകൾ, മ്യൂസിക് പ്ലേ / താൽക്കാലികമായി നിർത്തുന്നതിന് ഒരു ബട്ടൺ എന്നിവ ഉൾപ്പെടെ നാല് ബട്ടണുകളുണ്ട്. വോളിയം ക്രമീകരിക്കുന്നതിനായി നിങ്ങളുടെ വിരൽ സ്ലൈഡുചെയ്യാൻ ബട്ടണിന് ചുറ്റും ഒരു റിങ് ഉണ്ട്.

റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംറിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

8W ഓഡിയോ ഔട്ട്‌പുട്ട് വരുന്ന ഷവോമി എംഐ എഐ സ്മാർട്ട് സ്പീക്കർ സെക്കണ്ട് ജനറേഷൻ

വൈവിധ്യമാർന്ന സ്മാർട്ട് ഡിവൈസുകൾ ഉൾപ്പെടുന്ന ഷവോമിയുടെ ഐഒടി പ്ലാറ്റ്‌ഫോമിനെ സപ്പോർട്ട് ചെയ്യുന്നതാണ് എംഐ എഐ സ്മാർട്ട് സ്പീക്കർ (സെക്കണ്ട് ജനറേഷൻ). കൂടാതെ, ഒരു സ്റ്റീരിയോ മ്യൂസിക് ലിസണിംഗ് അനുഭവം ലഭിക്കുന്നതിന് ഈ രണ്ട് സ്പീക്കറുകൾ ഒരുമിച്ച് ജോടിയാക്കാം. മിജിയ ആപ്ലിക്കേഷനും വോയ്‌സ് റെക്കഗ്നിഷനുമായി എംഐ എഐ സ്മാർട്ട് സ്പീക്കറിന് (സെക്കണ്ട് ജനറേഷൻ) വൺ-ടച്ച് കണക്റ്റിവിറ്റി ഉണ്ട്. ഈ സ്മാർട്ട് സ്പീക്കർ 211.6x88.2x88.2 മിലിമീറ്റർ അളവിൽ 752 ഗ്രാം ഭാരം വരുന്നു.

സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംസാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
It has the same style and aesthetics as the previous generation iteration, but with a few tweaks. Daisy chaining is supported by the Mi AI Smart Speaker (second generation), allowing you to link two Mi AI Smart Speaker models together.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X